പോസ്റ്റുകള്‍

ജൂലൈ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അജൂ കെ മധുവിന് ഫ്രീഡം ഫിഫ്റ്റി പുരസ്കാരം 2026

ഇമേജ്
തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനാഘോഷവും ഉപഹാര സമർപ്പണവും ഫ്രീഡം ഫിഫ്റ്റി പുരസ്കാരം 2026 നൽകുന്നുണ്ട് ഭാഗമായി അജു കെ മധുവിന് സാംസ്കാരിക രംഗത്ത് മികവിന് ഫ്രീഡം ഫിഫ്റ്റി പുരസ്കാരത്തിന് സാമൂഹ്യപ്രവർത്തനായ മീനാങ്കൽ എം ആർ കെ ഹൗസിൽ അജൂ കെ മധു അർഹനായി .തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലായി തെരുവോരങ്ങളിൽ വിശന്ന് തളർന്ന് കിടക്കുന്നവർക്ക് തന്റെ വിദ്യാഭ്യാസ കാലയളവിൽ വീട്ടിൽ നിന്നും കൊണ്ട് വരുന്ന ഉച്ച ഭക്ഷണ ത്തിന്റെ ഒരു പങ്ക് അജു കൊടുക്കുമായിരുന്നു ഇതറിഞ്ഞ അജുവിന്റെ സുഹൃത്തുക്കളും അജുവിനോടൊപ്പം ചേർന്ന് അവരുടെ ഉച്ചഭക്ഷണത്തിന്റെ പങ്ക് കൊടുക്കുവാൻ തുടങ്ങി . തുടർന്ന് തെരുവിൽ കഴിയുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നഗരത്തിലെ പല ഹോട്ടലുകളിൽ നിന്ന് തന്നു സഹായിക്കുമായിരുന്നു . വിദ്യാഭ്യാസത്തിനിടയിൽ കിട്ടുന്ന സമയമെല്ലാം ഭക്ഷണം എത്തിച്ചു കൊടുക്കുമായിരുന്നു . മാത്രവുമല്ല എല്ലാ മൂന്നു മാസം കഴിയുംതോറും രക്തദാനം അജു നൽകുമായിരുന്നു . ആർ.സി.സി. മെഡിക്കൽ കോളേജ് എന്നീടങ്ങളിൽ എന്റെ സുഹൃത്തുക്കളെ കൊണ്ടും രക്തദാനം ചെയ്യിക്കാറുണ്ട്. പലരോഗികളും അവരുടെ ചികിത്സയ്ക്ക് വേണ്ടി സാമ്പത്തിക സഹായം കിട്ടുന്നതിനു...

ദക്ഷിണ വ്യോമസേനാ മേധാവി കേരള ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി; സമുദ്ര സുരക്ഷയെ കുറിച്ച് ചർച്ച ചെയ്തു*

ഇമേജ്
ദക്ഷിണ വ്യോമസേനാ മേധാവി കേരള ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി; സമുദ്ര സുരക്ഷയെ കുറിച്ച് ചർച്ച ചെയ്തു* ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ ഇന്ന് (ജൂലൈ 29) ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സന്ദർശിച്ചു. സമുദ്ര പ്രവർത്തനങ്ങളിലും പ്രധാന വികസന സംരംഭങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ആശയ വിനിമയം. ദേശീയ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, പ്രവർത്തന തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനും, നിലനിൽക്കുന്ന സിവിൽ-സൈനിക സഹകരണം വളർത്തിയെടുക്കുന്നതിനുമുള്ള പ്രതിബദ്ധത എടുത്ത് പറഞ്ഞു. ശക്തമായ ഒരു സമുദ്ര മേഖലയും സുരക്ഷിതമായ ഇന്ത്യയും ഒരുമിച്ച് കെട്ടിപ്പെടുക്കുന്നതിൻ്റെ ആവശ്യകതയും ചർച്ചയായി.

തിരുവനന്തപുരം ആയുർവേദ കോളേജ് -മാഞ്ഞാലിക്കുളം റോഡിലെ അനധികൃത പാർക്കിംഗ്: ജനങ്ങൾക്ക് ദുരിതം

ഇമേജ്
തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിൽ നിന്നും മാഞ്ഞാലിക്കുളത്തേക്ക് ഇറങ്ങുന്ന പ്രധാന റോഡിൽ *Premier Tower*-ന് മുന്നിലും സമീപത്തും സ്ഥിരമായി അനധികൃത ടൂവീലർ പാർക്കിംഗ് നടക്കുന്നു. റോഡിലേക്ക് ഇറക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാരണം: 1. ഗതാഗത തടസ്സം: കാറുകൾക്കും കാൽനടയാത്രകർക്കും പോകാൻ കഴിയുന്നില്ല 2. കാൽനടക്കാർക്ക് ബുദ്ധിമുട്ട്: സ്കൂൾ കുട്ടികൾ ഉൾപ്പെടെ റോഡിലൂടെ നടക്കേണ്ടി വരുന്നു 3. അപകട സാധ്യത: പീക്ക് സമയങ്ങളിൽ വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്നു ഈ പ്രദേശം ആശുപത്രി, കോളേജ്, ഓഫീസുകൾ ഉള്ള സ്ഥലമാണ്. ദിവസവും നൂറുകണക്കിന് ആളുകൾ കടന്നു പോകുന്നു. ആവശ്യം : ബന്ധപ്പെട്ട ട്രാഫിക് പോലീസും കോർപ്പറേഷനും അടിയന്തരമായി സ്ഥലത്ത് പരിശോധന നടത്തി 'No Parking' ബോർഡ് സ്ഥാപിക്കുകയും അനധികൃത പാർക്കിംഗ് നടത്തുന്നവർക്കെതിരെ നടപടി എടുക്കുകയും വേണം.

കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു

ഇമേജ്
കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്തുള്ള ഐസിഎആർ-കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം, 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിയും കാർഷിക ഉൽപ്പാദന കമ്മീഷണറുമായ മിൻഹാജ് ആലം ഐഎഎസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കാർഷിക ഗവേഷണം, സാങ്കേതിക വികസനം, കർഷക ക്ഷേമം എന്നിവയിൽ ഐസിഎആർ-സിടിസിആർഐയുടെ ഗണ്യമായ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു, സുസ്ഥിര കൃഷി ശക്തിപ്പെടുത്തുന്നതിന് ഗവേഷണാധിഷ്ഠിത നവീകരണങ്ങളുടെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു. കേരള ഗവൺമെൻ്റ് സ്പെഷ്യൽ സെക്രട്ടറി (കൃഷി) ടി.വി. സുഭാഷ് ഐഎഎസ് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഉഷ്ണമേഖലാ കിഴങ്ങുവർഗ്ഗ വിളകളിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻനിര പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് ഗവേഷണ സ്ഥാപനങ്ങൾ, ഗവൺമെൻ്റ് ഏജൻസികൾ, കർഷകർ എന്നിവർക്കിടയിൽ ശക്തമായ പങ്കാളിത്തത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ഉഷ്ണമേഖലാ കിഴങ്ങുവർഗ്ഗ വിള ഗവേഷണത്തിലെ നേട്ടങ്ങൾ പ്രദർശിപ്പിച്ചും, പുതിയ വിള ഇനങ്ങളും സാങ്കേതികവിദ്യകളും പുറത്തിറക്കിയും, പങ്കാളി സ്ഥാപനങ്ങളുമായ...

വ്യാജ വാർത്തകളെ കേരളം തള്ളിക്കളയും' : രാജീവ് ചന്ദ്രശേഖർ എം എൽ എ

ഇമേജ്
'വ്യാജ വാർത്തകളെ കേരളം തള്ളിക്കളയും' : രാജീവ് ചന്ദ്രശേഖർ എം എൽ എ തിരുവനന്തപുരം : കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഭാരതീയ ജനതാ പാർട്ടിക്കെതിരെ മലയാളത്തിലെ ചില മാധ്യമങ്ങൾ നടത്തുന്ന സംഘടിതമായ ' ആക്രമണങ്ങൾ' പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടിസ്ഥാനരഹിതവും വ്യാജവുമായ കഥകളെ വാർത്തകളെന്ന പേരിൽ പടച്ചു വിട്ടാൽ അത് കേരളം തള്ളിക്കളയുമെന്നേ നിങ്ങളെ ഓർമ്മിപ്പിക്കാനുള്ളൂ. ഈ വാർത്തകളെല്ലാം പരിപൂർണമായി വസ്തുതാ വിരുദ്ധമാണ്. ഈ വാർത്തകൾ എഴുതി വിട്ട മാധ്യമപ്രവർത്തകർ, ഈ വിഷയത്തിൽ ഞങ്ങളുടെ പാർട്ടിയുടെ മീഡിയ ടീമുമായി ബന്ധപ്പെടുകയോ വിവരങ്ങൾ സ്ഥിരീകരിക്കുകയോ ചെയ്യുകയെന്ന മാധ്യമ പ്രവർത്തനത്തിൻ്റെ സാമാന്യ മര്യാദകൾ പോലും പാലിച്ചിട്ടില്ല. ഇവയെല്ലാം സ്ഥിരീകരിക്കപ്പെട്ട വാർത്തകളല്ല. വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകളേക്കാൾ സാങ്കൽപ്പികതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്ന കെട്ടിച്ചമച്ച കഥകളാണെന്നത് വ്യക്തമാണ്. വിവാദ തലക്കെട്ടുകൾ തേടി ഓടുന്ന മാധ്യമപ്രവർത്തകരോട് ഒരു കാര്യം : സത്യസന്ധവും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതുമായ മാധ്യമപ്രവർത്തനത്തിന് പകരം വെക്കാൻ മറ്റൊന്നില്ല.വ്യാജ...

കർക്കടക വാവുബലിയുടെ ഒരുക്കങ്ങൾ

ഇമേജ്
കർക്കടക വാവുബലിയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിലെത്തി.11 ബലി മണ്ഡപങ്ങളാണ് ബലിതർപ്പണത്തിനായി ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിനകത്ത് നാല് ബലി മണ്ഡപങ്ങൾ ക്രമീകരിക്കും. ഭക്തർക്കായി ബയോ ടോയ്ലറ്റുകളും കുളിക്കാനായി ഷവറുകളും ഒരുക്കും. ക്ഷേത്രത്തിന് സമീപത്തെ പൊതുമരാമത്ത് റോഡ് ടാർ ചെയ്യും.പാർക്കിങ്ങിനായി സമീപത്തെ ഗ്രൗണ്ടിലും സ്കൂളിലും സൗകര്യം ഏർപ്പെടുത്തും. 1970 കളിൽ ഇവിടുത്തെ കടവുകളിൽ കുളിക്കാനും അസ്ഥി ഒഴുക്കാനും സൗകര്യം ഉണ്ടായിരുന്നു. കാലക്രമേണ അത് ഇല്ലാതായി. വാവ് കാലത്തു മാത്രം കടവുകൾ വൃത്തിയാക്കുന്ന രീതി മാറി, ഒരു സ്ഥിരം സംവിധാനം ഇവിടെ നടപ്പാക്കും.ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ കടവുകൾ വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഷിഗല്ല പോലെയുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ബലിതർപ്പണ സമയത്തു പകർച്ചവ്യാധി പ്രതിരോധിക്കുന്നതിന് മുൻകരുതൽ എടുക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. വരും ദിവസങ്ങളിൽ അവലോകന യോഗങ്ങൾ ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ കൃത്യമായി ഒരുക്കും.നല്ല രീതിയിൽ ഇക്കുറി ഭക്തർക്ക് ബലിതർപ്പണം കഴിഞ്ഞ് മടങ്ങാനുള്ള സൗകര്യം ഒരുക്കാനുള്...

KTDC ഹോട്ടൽ ബുക്കിംഗിന്റെ മറവിൽ സൈബർ തട്ടിപ്പ് | ജാഗ്രതാ നിർദേശം കേരള ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷന്റെ (KTDC) പേരും ലോഗോയും ദുരുപയോഗം...

ഇമേജ്
കെ.ടി.ഡി.സി ഹോട്ടൽ ബുക്കിംഗിന്റെ മറവിൽ സൈബർ തട്ടിപ്പ് കേരള ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷന്റെ (കെ.ടി.ഡി.സി ) പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിച്ച് തട്ടിപ്പുകൾ നടത്തുന്നതായി കേരള പോലീസിൻ്റെ ജാഗ്രതാ നിർദ്ദേശം. ഗൂഗിളിൽ "കെ.ടി.ഡി.സി സ്റ്റേ ", "കെ.ടി.ഡി.സി ഹോട്ടൽസ് ", "കെ.ടി.ഡി.സി ബുക്കിംഗ് ", "കെ.ടി.ഡി.സി റിസോർട്ട് " തുടങ്ങിയ കീവേഡുകൾ തിരയുന്ന ഉപയോക്താക്കളെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ വ്യാജമായി നിർമ്മിക്കപ്പെടുന്ന വെബ്സൈറ്റുകൾക്ക്, കെ.ടി.ഡി.സി -യുടെ ഔദ്യോഗിക വെബ്‌സൈറ്റുമായി അതീവ സാമ്യമുണ്ടായിരിക്കും. അതിനാൽ പൊതുജനങ്ങൾക്ക് ഇത് വ്യാജമാണെന്ന് തിരിച്ചറിയാൻ പ്രയാസമായിരിക്കും. റൂം ബുക്കിംഗ് പൂർത്തിയാക്കാൻ പേയ്‌മെന്റ് പേജിൽ നൽകുന്ന മൊബൈൽ നമ്പർ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് നമ്പർ, എക്‌സ്പയറി ഡേറ്റ്, സി.വി.വി എന്നിവയ്ക്ക് പുറമേ, തുടർന്ന് ലഭിക്കുന്ന ഒ.ടി.പി കൂടി രേഖപ്പെടുത്തുന്നതോടെ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്നോ കാർഡിൽ നിന്നോ വലിയ തുക അനധികൃതമായി പിൻവലിക്കപ്പെടുകയും തട്ടിപ്പ് മറയ്ക്കാൻ വ...

മലയിൻകീഴിൽ റോഡിൽ ഫ്ലെക്സുകൾ: പരാതി കിട്ടിയിട്ടും കണ്ണടക്കുന്ന ഗ്രാമപഞ്ചായത്ത്

ഇമേജ്
തിരുവനന്തപുരം: മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രധാന റോഡിന്റെ മധ്യഭാഗത്ത് അനധികൃത ഫ്ലെക്സ് ബോർഡുകൾ തുടരുന്നു. വിദ്യാലയം സ്ഥിതി ചെയ്യുന്ന തിരക്കേറിയ സ്ഥലത്താണ് ഫ്ലെക്സുകൾ. പൊതു സ്ഥലത്ത് ഫ്ലെക്സ‌് നിരോധിച്ച് കോടതി ഉത്തരവ് നിലനിൽക്കുമ്പോഴും ഇത് ലംഘിക്കപ്പെടുകയാണ്. ഗതാഗത തടസത്തിന് പുറമെ കുട്ടികൾക്ക് അപകട സാധ്യതയും കൂടുതലാണ്. വിഷയം ഗ്രാമപഞ്ചായത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. "പരാതി കൊടുത്തിട്ട് ആഴ്‌ചകളായി. ആരും കേൾക്കുന്നില്ല" എന്നാണ് നാട്ടുകാരുടെ പരാതി. കോടതി ഉത്തരവ് നടപ്പിലാക്കാനും ഗതാഗതം സുഗമാക്കാനും ഗ്രാമപഞ്ചായത്തും പോലീസും ഉടൻ ഇടപെടണമെന്നാണ് ആവശ്യം.

കുന്നുകുഴി തമ്പുരാൻ മുക്കിൽ അനധികൃത കടകൾ പൊളിച്ചു: PWDയും കോർപ്പറേഷനും സംയുക്ത നടപടി

ഇമേജ്
തിരുവനന്തപുരം: നഗരത്തിലെ പ്രധാന ജംഗ്ഷനായ കുന്നുകുഴി തമ്പുരാൻ മുക്കിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കടകൾ പൊളിച്ചു നീക്കി. PWDയും തിരുവനന്തപുരം കോർപ്പറേഷനും സംയുക്തമായാണ് നടപടി സ്വീകരിച്ചത്. റോഡ് സൈഡിൽ അനധികൃതമായി കച്ചവടം നടത്തിയിരുന്ന കടകളാണ് നീക്കം ചെയ്തത്. ഇത് മൂലം ജംഗ്ഷനിൽ സ്ഥിരമായി ഗതാഗത തടസവും കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടും ഉണ്ടായിരുന്നു. നാട്ടുകാരും ഇതിനെതിരെ പരാതി ഉന്നയിച്ചിരുന്നു. രാവിലെ അധികൃതർ സ്ഥലത്തെത്തി നോട്ടീസ് നൽകിയ ശേഷമാണ് കടകൾ പൊളിച്ചു നീക്കിയത്. നഗരത്തിലെ ഗതാഗതം സുഗമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. അനധികൃത കച്ചവടം നടത്തുന്നവർക്കെതിരെ ഇത്തരത്തിലുള്ള കർശന നടപടി തുടരുമെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.

BMS കരമന മേഖലാ സമ്മേളനം ജൂലൈ 25ന് പാപ്പനംകോട്

ഇമേജ്
ഭാരതീയ മസ്‌ദൂർ സംഘം കരമന മേഖലാ സമ്മേളനം ജൂലൈ 25ന് പാപ്പനംകോട് ശ്രീപാദം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. വെള്ളിയാഴ്‌ച രാവിലെ 11 മണിക്കാണ് സമ്മേളനം. സമ്മേളന വിവരങ്ങൾ മേഖല പ്രസിഡന്റ് ശ്രീ സി.സുനിൽകുമാറിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം BMS സംസ്ഥാന സെക്രട്ടറി ശ്രീ കെ.വി.മധുകുമാർ ഉദ്ഘാടനം ചെയ്യും. BMS ജില്ലാ സെക്രട്ടറി ശ്രീ ഇ.വി.ആനന്ദ്, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ കെ.ജയകുമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. പ്രധാന അറിയിപ്പ് യൂണിറ്റിലെ മുഴുവൻ തൊഴിലാളികളും, ഉപമേഖലാ ഭാരവാഹികളും രാവിലെ കൃത്യം 10.30 മണിക്ക് പാപ്പനംകോട് KSRTC വർക്ക്ഷോപ്പിനു സമീപം എത്തണമെന്ന് മേഖലാ സെക്രട്ടറി കെ മണികണ്ഠൻ അറിയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ കെ.ജയകുമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. പ്രധാന അറിയിപ്പ് യൂണിറ്റിലെ മുഴുവൻ തൊഴിലാളികളും, ഉപമേഖലാ ഭാരവാഹികളും രാവിലെ കൃത്യം 10.30 മണിക്ക് പാപ്പനംകോട് KSRTC വർക്ക്ഷോപ്പിനു സമീപം എത്തണമെന്ന് മേഖലാ സെക്രട്ടറി കെ മണികണ്ഠൻ അറിയിച്ചു. തീയതി: 25.07.2026 ശനിയാഴ്ച സമയം: രാവിലെ 11.00 മണി സ്ഥലം: പാപ്പനംകോട് ശ്രീപാദം ഓഡിറ്റോറിയം

കോൺസ്റ്റിസ്റ്റൂവെൻറ് കോളേജ് :തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്ല്‍ കരിദിനം ആചരിക്കും: CET സംരക്ഷണ സമിതി

ഇമേജ്
കോൺസ്റ്റിസ്റ്റൂവെൻറ് കോളേജ് :തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്ല്‍ കരിദിനം ആചരിക്കും: CET സംരക്ഷണ സമിതി തിരുവനന്തപുരം സർക്കാർ എൻജിനീയറിംഗ് കോളേജിനെ (CET) എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ constituent കോളേജ് ആക്കുവാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്‌ CET സംരക്ഷണ സമിതി കോളേജ്ല്‍ CET സംരക്ഷണ സമിതിയൂടെ നേതൃത്വത്തില്‍ നാളെ കരിദിനം ആചരിക്കും . 2026-27 വര്‍ഷത്തെ സംസ്ഥാന ബജറ്റിൽ CET-യെ KTU-യുടെ Constituent College ആക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, ജൂലൈ 15-ന് സർക്കാർ വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ച് നടപടികൾ അതിവേഗം മുന്നോട്ട് കൊണ്ടുപോകുകയാണ്. അധ്യാപകരുമായോ വിദ്യാർത്ഥികളുമായോ ജീവനക്കാരുമായോ പൂർവവിദ്യാർത്ഥികളുമായോ പൊതുസമൂഹവുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഈ തീരുമാനം തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്നേ സ്വാശ്രയ കോളേജ് ആക്കി മാറ്റുന്നതിന് കാരണം ആകുമെന്ന് സമിതി പറഞ്ഞു. CET-യുടെ വാർഷിക ചെലവ് ₹450 കോടിയിലധികമാണ്. നിലവിൽ ഈ ചെലവ് സംസ്ഥാന ഖജനാവിൽ നിന്നാണ് വഹിക്കുന്നത്. അഫിലിയേറ്റഡ് ക...

ബജറ്റിലൂടെ സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടാൻ ധവളപത്രം മുഖംമൂടി– കെ. എൻ. ബാലഗോപാൽ

ഇമേജ്
ബജറ്റിലൂടെ സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടാൻ ധവളപത്രം മുഖംമൂടി– കെ. എൻ. ബാലഗോപാൽ ധവളപത്രത്തെ മറയാക്കി സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടുന്ന നടപടികളാണ് ബജറ്റിലൂടെ കേരള സർക്കാർ നടത്തുന്നതെന്ന് മുൻ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നതിന് പകരം പൂർണമായും രാഷ്ട്രീയ രേഖയാക്കി മാറ്റിയ ധവളപത്രമാണ് പുതിയ സർക്കാർ നിയമസഭയിൽ വെച്ചത് എന്നും സി.ജെ. ജോസഫ് പഠന ഗവേഷണ കേന്ദ്രത്തിന്റെയും കെജിഒഎ ന്യൂസിന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ധവളപത്രം മുതൽ ബജറ്റ് വരെ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം. എൻ. ശരത്ചന്ദ്രലാൽ അധ്യക്ഷത വഹിച്ച സെമിനാറിൽ കേരള പബ്ലിക് എക്സ്പെന്റിച്ചർ റിവ്യൂ കമ്മിറ്റി അംഗം ശ്രീ. സിദ്ദീഖ് റാബിയത്ത് പ്രതികരണം രേഖപ്പെടുത്തി. ധവളപത്രം എന്ന പേരിൽ പുറത്തിറക്കിയ രാഷ്ട്രീയ രേഖയിലൂടെ ഉദാരവത്കരണത്തിന് അനുയോജ്യമായ രീതിയിൽ സാമ്പത്തികാന്തരീക്ഷം പുനഃക്രമീകരിച്ചുകൊണ്ട് ബജറ്റ് അവതരിപ്പിക്കുകയാണ് ഉണ്ടായത് എന്ന് സെമിനാർ വിലയിരുത്തി. കെജിഒഎ ജനറൽ സെക്രട്ടറി എം. ഷാജഹാൻ സ...

2 വർഷമായി അവഗണന: മലയിൻകീഴ് അണപ്പാട് നാഗംമണ്ഡലം ക്ഷേത്ര റോഡ് തകർന്നു | കുട്ടികൾക്കും ജോലിക്കാർക്കും ദുരിതം

ഇമേജ്
മലയിൻകീഴ് അണപ്പാട് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ തിരുവിതാംകൂർ നാഗംമണ്ഡലം ക്ഷേത്രത്തിലേക്ക് പോകുന്ന പ്രധാന റോഡ് കഴിഞ്ഞ 2 വർഷമായി തകർന്ന നിലയിലാണ്. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതും ചെളിയും കാരണം ഈ വഴിയിലെ ഗതാഗതം പൂർണമായും ദുർഘടമായിരിക്കുകയാണ്. ആരെല്ലാം ബുദ്ധിമുട്ടുന്നു? 1. പ്രദേശവാസികൾ അവശ്യ സാധനങ്ങൾ വാങ്ങാനും ആശുപത്രിയിൽ പോകാനും പോലും ഈ റോഡ് വഴി പോകാൻ വലിയ ബുദ്ധിമുട്ടാണ്. വൃദ്ധർക്കും രോഗികൾക്കും ഈ വഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. 2. വിദ്യാർത്ഥികൾ ഈ വഴി സ്കൂളിൽ പോകുന്ന നിരവധി കുട്ടികളുണ്ട്. മഴക്കാലത്ത് സ്‌കൂൾ ബാഗും യൂണിഫോമും ചെളിയാകുന്നു. വൈകുന്നേരം ഇരുട്ടായാൽ അപകടസാധ്യതയും കൂടുതലാണ്. 3. ജോലിക്ക് പോകുന്നവർ ദിവസവും ജോലിക്ക് പോകുന്നവർ വൈകിയും അപകട ഭീഷണിയോടെയും ആണ് യാത്ര ചെയ്യുന്നത്. ബൈക്കും സ്കൂട്ടറും കുഴിയിൽ വീണ് പല അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. 4. ഭക്തജനങ്ങൾ ക്ഷേത്ര ദർശനത്തിനും ഉത്സവങ്ങൾക്കും എത്തുന്ന നൂറുകണക്കിന് ഭക്തർക്കും ഈ റോഡ് ഒരു വലിയ വെല്ലുവിളിയാണ്. അധികൃതരുടെ അനാസ്ഥ ഈ വിഷയം സംബന്ധിച്ച് നാട്ടുകാർ പലതവണ ബന്ധപ്പെട്ട വകുപ്പുകൾക്കും ഗ്രാമപഞ്ചായത്തിന...

മലയിൻകീഴ് JN-ൽ റോഡ് കയ്യേറ്റം: ഗതാഗത തടസ്സവും നടക്കാൻ വഴിയില്ലാത്ത അവസ്ഥയും | ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധയിലേക്ക്

ഇമേജ്
മലയിൻകീഴ് ജംഗ്ഷനിൽ റോഡ് കയറി പ്രവർത്തിക്കുന്ന Fruits ഷോപ്പ്. നടക്കാൻ വഴിയില്ല എന്നത് മാത്രമല്ല, ഗതാഗത തടസ്സവും ഇവിടെ സ്ഥിരം കാഴ്ചയാണ്. ഓട്ടോ, ബൈക്ക്, കാർ എന്നിവയ്ക്ക് പോലും വഴി മാറി പോകേണ്ട സ്ഥിതി. സ്‌കൂൾ സമയത്ത് ഇവിടെ വലിയ തിരക്കും അപകട സാധ്യതയും കൂടുതലാണ്. ഇതിനു മുന്നേയും ഞങ്ങൾ വാർത്ത കൊടുത്തതാണ്. എന്നിട്ടും ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഇല്ല. ജനങ്ങളുടെയും വാഹന യാത്രക്കാരുടെയും സുരക്ഷയ്ക്ക് ഉടൻ പരിഹാരം വേണമെന്നാണ് ആവശ്യം. പ്രധാന പ്രശ്നങ്ങൾ: 1. നടക്കാൻ വഴിയില്ല - സ്കൂൾ കുട്ടികൾക്ക് അപകടം 2. ഗതാഗത തടസ്സം - Peak time-ൽ വാഹനങ്ങൾ കുടുങ്ങുന്നു 3. പഞ്ചായത്ത് നടപടി എടുക്കുന്നില്ല - മുൻപും വാർത്ത നൽകിയതാണ് "

AIIMS ന് ഏറ്റവും അനുയോജ്യമായ ജില്ല തിരുവനന്തപുരം തന്നെ.

ഇമേജ്
ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും, RCCയും പോലുള്ള ലോകോത്തര ആശുപത്രികൾ ഇവിടെ ഉണ്ട്. കേരളത്തിന്റെ മെഡിക്കൽ ഹബ് എന്ന് വിളിക്കുന്നത് വെറുതെയല്ല. 70 വർഷത്തെ പാരമ്പര്യമുള്ള Govt Medical College, SCTIMST, RCC, KUHS -ഒരു സ്ഥലത്ത്. International Airport, NH, Railway -രോഗികൾക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പം. Research- Doctor Training-m ഇതിനേക്കാൾ നല്ല സ്ഥലം കേരളത്തിൽ വേറെയില്ല.

മലയിൻകീഴ് ജംഗ്ഷനിൽ കാൽനടക്കാർ ദുരിതത്തിൽ

ഇമേജ്
തിരുവനന്തപുരം: മലയിൻകീഴ് ജംഗ്ഷനിൽ നടപ്പാത ഇല്ലാത്തത് കാരണം കാൽനടയാത്രക്കാർ കടുത്ത ദുരിതത്തിലാണ്. ജംഗ്ഷനിൽ ദിവസവും നൂറുകണക്കിന് ആളുകളാണ് വന്നുപോകുന്നത്. പക്ഷേ നടക്കാൻ സുരക്ഷിതമായ ഒരു വഴി പോലുമില്ല. റോഡിൻ്റെ ഇരുവശവും കടകൾ കയ്യേറിയിരിക്കുകയാണ്. സ്കൂൾ കുട്ടികൾ, പ്രായമായവർ, സ്ത്രീകൾ എന്നിവർ വാഹനങ്ങൾക്ക് ഇടയിലൂടെ ജീവൻ പണയം വെച്ചാണ് റോഡ് മുറിച്ച് കടക്കുന്നത്. വൈകുന്നേരങ്ങളിൽ ഇവിടെ ഗതാഗതക്കുരുക്കും സാധാരണമാണ്. നടപ്പാത ഒരുക്കണമെന്നും കയ്യേറ്റം ഒഴിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അധികൃതർ എത്രയും വേഗം നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

'T-RIC X' ഇംപാക്ട് റിസർച്ച് കോൺക്ലേവിനും എഎൻആർഎഫ് ഗ്രാന്റി മീറ്റിനും ശ്രീചിത്രയിൽ തുടക്കമായി

ഇമേജ്
ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കണ്ടെത്തലുകളും നൂതനാശയങ്ങളും ലബോറട്ടറിയുടെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള സാധാരണക്കാരനിലേക്ക് എത്തിച്ചേരണമെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്തുള്ള ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ സംഘടിപ്പിച്ച 'T-RIC X' ഇംപാക്ട് റിസർച്ച് കോൺക്ലേവും എഎൻആർഎഫ് ഗ്രാന്റി മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രവും റോബോട്ടിക്സും ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ വികസിക്കുമ്പോഴും മനുഷ്യസ്പർശവും കാരുണ്യവും കാത്തുസൂക്ഷിക്കാൻ ഗവേഷകർക്കും വിദഗ്ദ്ധർക്കും സാധിക്കണം. ഒരു നല്ല ശാസ്ത്രജ്ഞനോ, ഡോക്ടറോ, ഉദ്യോഗസ്ഥനോ ആകുന്നതിന് മുൻപ് മികച്ചൊരു മനുഷ്യനാകാൻ ഓരോരുത്തർക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഗവൺമെൻ്റ് പ്രഖ്യാപിച്ച പ്രമുഖ വിദ്യാഭ്യാസ-ഗവേഷണ ഹബ്ബുകളിൽ ഒന്നായി തിരുവനന്തപുരം മാറിയ പശ്ചാത്തലത്തിൽ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഈ കൂട്ടായ്മ ഏറെ പ്രശംസനീയമാണ്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സ...

കർക്കിടക മാസപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും: സമയം, പൂജകൾ, പ്രാധാന്യം

ഇമേജ്
കർക്കിടക മാസത്തിലെ പ്രത്യേക പൂജകൾ: 1. നെയ്യഭിഷേകം: ദിവസവും രാവിലെ നടക്കും 2. ഉഷപൂജ: പുലർച്ചെ നടക്കുന്ന പ്രധാന പൂജ 3. കലശാഭിഷേകം: വിശേഷാൽ ദിവസങ്ങളിൽ 4. കർക്കിടക ചോറൂൺ: കർക്കിടകത്തിലെ പ്രത്യേക ചടങ്ങ് കർക്കിടകത്തിൽ ശബരിമലയുടെ പ്രത്യേകത മഴക്കാലമായ കർക്കിടകത്തിൽ തീർത്ഥാടകരുടെ തിരക്ക് കുറവാണ്. അതുകൊണ്ട് ശാന്തമായ അന്തരീക്ഷത്തിൽ ദർശനം നടത്താൻ പറ്റിയ സമയമാണിത്.

ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ (AINSC-2026) കേരള എൻ.സി.സി. യ്ക്ക് മികച്ച നേട്ടം*

ഇമേജ്
ദേശീയതലത്തിൽ നടന്ന ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ കേരള-ലക്ഷദ്വീപ് എൻ.സി.സി. ഡയറക്ടറേറ്റിന് രണ്ടാംസ്ഥാനം . മികച്ചനേട്ടം കൈവരിച്ച കേഡറ്റു കളെ, കൊച്ചി സതേൺ നേവൽ കമാൻഡിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ എൻ സി സി അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ അരുണ്‍ സി.ജി., SM, VSM അഭിനന്ദിച്ചു. മഹാരാഷ്ട്രയിലെ ലോണാവലയിലെ ഐ.എൻ.എസ്. ശിവാജിയിൽ ജൂലൈ 2 മുതൽ 11 വരെ നടന്ന ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ രാജ്യത്തെ 17 എൻ.സി.സി. ഡയറക്ടറേറ്റുകൾ പങ്കെടുത്തു. വിവിധ മത്സരങ്ങളിൽ വിജയിച്ച് കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റ് റണ്ണേഴ്സ്-അപ്പ് സ്ഥാനം കരസ്ഥമാക്കി. ദേശീയതലത്തിൽ എൻ.സി.സി. നാവിക വിഭാഗത്തിലെ ഏറ്റവും അഭിമാനകരമായ മത്സരങ്ങളിലൊന്നാണ് ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പ്. ഫയറിംഗ്, സീമാൻ ഷിപ്പ്, ഷിപ്പ് മോഡ ലിംഗ്, സർവീസ് സബ്ജക്ട്പരീക്ഷ തുടങ്ങി വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡയറക്ടറേറ്റ് മൂന്ന് സ്വർണവും ഒമ്പത് വെള്ളിയും ഒമ്പത് വെങ്കലവും ഉൾപ്പെടെ 21 മെഡലുകൾ കരസ്ഥമാക്കി. നിരവധി ഇനങ്ങളിൽ കേരളത്തിന്റെ പ്രകടനം രാജ്യത്തെ മികച്ച ഡയറക്ടറേ റ്റുകളേക്കാൾ മികച്ച തായിരുന്നു. സംസ്ഥാനത്ത് നിന്ന് 24 ആൺകുട്ടികളും 12 പെൺകുട്ടികളും പങ്കെടുത്തു. കാ...

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം

ഇമേജ്
15-7-26 ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം:-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ തിരുവനന്തപുരം : ബിജെപി നിയമസഭാ കക്ഷി നേതാവും ചാത്തന്നൂർ എം.എൽ.എയുമായ ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണി സംഭവത്തെ കേവലം ഒരു ഫോൺ ഭീഷണി കേസായി മാത്രം കാണാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ചാത്തന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരം, എം.എൽ.എയുടെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരാളെ ഉപയോഗിച്ച് ഫോൺവിളി നടത്തിപ്പിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്. അങ്ങനെയെങ്കിൽ, ആ വ്യക്തിയെ മുന്നിൽ നിർത്തി ഇത്തരം ഗൂഢാലോചന ആസൂത്രണം ചെയ്ത യഥാർത്ഥ പ്രതികൾ ആരാണെന്ന് കണ്ടെത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. ഭീകരാക്രമണ കേസിലെ പ്രതിയും ഭീകരവാദ നേതാവുമായ പി.ഡി.പി. നേതാവ് അബ്ദുൽ നാസർ മദനിക്ക് വേണ്ടി ഇടതും വലതും ഒരേ നിലപാട് സ്വീകരിച്ച കാര്യം ബി.ബി. ഗോപകുമാർ നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ ആ പരാമർശം സഭാരേഖയിൽ നിന്ന് ഏകപക്ഷീയമായി നീക്കം ചെയ്യുക...

മലയിൻകീഴ് ജംഗ്ഷനിൽ നടപ്പാത കയ്യേറ്റം: കാൽനടയാത്രക്കാർ ദുരിതത്തിൽ

ഇമേജ്
മലയിൻകീഴ് ജംഗ്ഷനിൽ ഫ്രൂട്ട്സ് കടയുടെ കയ്യേറ്റം കാരണം കാൽനടയാത്രക്കാർ വലയുന്നു. ജംഗ്ഷനിലെ ഒരു ഫ്രൂട്ട്സ് കട നടപ്പാത മുഴുവനായും കയ്യേറി ഫ്രൂട്ട് ക്രേറ്റുകൾ അടുക്കി വെച്ചിരിക്കുകയാണ്. ഇതുമൂലം സ്കൂൾ കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ എന്നിവർക്ക് നടക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. നടപ്പാത ഇല്ലാത്തതിനാൽ ആളുകൾക്ക് തിരക്ക് നിറഞ്ഞ റോഡിലൂടെയാണ് നടക്കേണ്ടി വരുന്നത്. ഇത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. കൂടാതെ സ്ഥലത്ത് ചപ്പും കുപ്പയും അടിഞ്ഞ് കിടക്കുന്നതും കാണാം. ജംഗ്ഷൻ ആയതിനാൽ ഇവിടെ എപ്പോഴും തിരക്കാണ്. ബന്ധപ്പെട്ട അധികൃതർ ഉടൻ നടപടി എടുത്ത് നടപ്പാത ഒഴിപ്പിച്ച് ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലം: മലയിൻകീഴ് ജംഗ്ഷൻ തീയതി: 2026 ജൂലൈ 15

LDF UDF നും എതിരെ ആജ്ഞടിച്ചു കരമന ജയൻ

ഇമേജ്
കൗൺസിലർ സുഗതനെ എന്തോ വലിയ കാപ്പാ ഭീകരനായിട്ടാണ് ശബരിനാഥും, ശബരി നാഥിൻ്റെ പുതിയ നേതാവും മാർഗ്ഗദർശിയും മാതൃകയുമായ ശിവൻ കുട്ടിയും കൂടി അവതരിപ്പിക്കുന്നത്. സുഗതൻ എങ്ങനെ എന്തിന് കാപ്പ കേസ് പ്രതിയായി എന്നും, ആരൊക്കെയാണ് അതിന് പിന്നിലെ ചാലക ശക്തികൾ എന്നു തിരുവനന്തപുരത്തെ ജനങൾക്ക് അറിയാം. CPM ദിവസങ്ങളായി സുഗതൻ്റെ പേരിൽ കുടിൽ കെട്ടി സമരം ചെയ്യുകയാണ്. CPM ഇത് ചെയ്യുന്നത് എന്തിനെന്ന് CPM നേതാക്കൾക്ക് അറിയില്ലങ്കിലും CPM അണികൾക്കും നാട്ടുകാർക്കും അറിയാം. 45 വർഷം ചെയ്ത അഴിമതികൾ ഓരോന്നായി പുറത്ത് വരുമ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ചെയ്യുന്ന പാഴ് ശ്രമം മാത്രം. നഗരത്തിലെ ഫുട്പാത്തുകൾ കൈയ്യേറി ബിനാമി പേരുകളിൽ തട്ടുകട നടത്തുന്ന മാഫിയകൾക്ക് വേണ്ടിയാണ് CPM വാദിക്കുന്നത്. പിന്നെ CPM സംരക്ഷിക്കുന്നത് രാത്രിയുടെ മറവിൽ നഗരത്തിൽ മാലിന്യം എറിയുന്ന ഗുണ്ടകളെയും. എത്ര മ്ലേചമായാണ് അധികാരം നഷ്‌ടപ്പെട്ടപ്പോൾ CPM ഈ നാടിനോട് പെരുമാറുന്നതെന്ന് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. CPM ൻ്റെ കളിപ്പാവയാണ് കോൺഗ്രസ് കൗൺസിലർ ശബരിനാഥൻ. മലയാളത്തിൽ ഒരു വാചകം നേരെ ചൊവ്വെ പറയാനറിയാതെ,തൻ്റെ "കൊക്കിന്" ജീവനുണ്...

ഓപ്പറേഷന്‍ തൂഫാന്‍: 116 പേര്‍ അറസ്റ്റില്‍ 110 കേസുകളെടുത്തു

ഇമേജ്
ഓപ്പറേഷന്‍ തൂഫാന്‍: 116 പേര്‍ അറസ്റ്റില്‍ 110 കേസുകളെടുത്തു ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 116 പേര്‍ അറസ്റ്റിലായി, 110 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 38 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് മൂന്ന് കേസുകളും കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 68 കേസുകളും കോട്പ (COTPA) പ്രകാരം 41 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 495.766 ഗ്രാം എം.ഡി.എം.എയും 6.903 കി.ഗ്രാം കഞ്ചാവും 5 ഗ്രാം ഹാഷിഷ് ഓയിലും 0.2 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 6801 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 7306 അറസ്റ്റുകള്‍ നടന്നു. ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ 5146 ഗ്രാം. കഞ്ചാവ് 578 കി.ഗ്രാം. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 101 ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവല്‍ക്കരണ ക്ലാസ്സുകളുടെ എണ്ണം 7002 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 342 ഉം ആണ്. സ്കൂള്‍, കോളേജ...

തെക്കേ ഇന്ത്യയിലെ ആദ്യത്തെ തൂക്കുപാലം അപകടാവസ്ഥയിൽ

ഇമേജ്
പുനലൂരിന്റെ ചരിത്ര പൈതൃകമായ തൂക്കുപാലം സംരക്ഷണമില്ലാതെ നശിക്കുന്നതായി പരാതി. കാലപ്പഴക്കം മൂലം പാലത്തിന്റെ ഇരുമ്പ് ഭാഗങ്ങളിലും മറ്റ് ഘടകങ്ങളിലും തേയ്മാനം സംഭവിച്ചിട്ടുണ്ടെന്നും അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന ഈ ചരിത്ര സ്മാരകത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പൈതൃക പ്രാധാന്യമുള്ള പാലം സംരക്ഷിക്കാൻ പ്രത്യേക പദ്ധതികൾ വേണമെന്നും ആവശ്യമുയരുന്നു. കൊല്ലം ജില്ലയിലെ പുനലൂരിൽ കല്ലട നദിക്ക് കുറുകെ സ്ഥിതിചെയ്യുന്ന പുനലൂർ തൂക്കുപാലം കേരളത്തിലെ ഏറ്റവും പ്രശസ്തമായ ചരിത്രസ്മാരകങ്ങളിലൊന്നാണ്. 1877-ൽ ബ്രിട്ടീഷ് എഞ്ചിനീയറായ ആൽബർട്ട് ഹെൻറിയുടെ മേൽനോട്ടത്തിൽ നിർമ്മിച്ച ഈ പാലം കേരളത്തിലെ ആദ്യകാല തൂക്കുപാലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഇരുമ്പ് ചങ്ങലകൾ ഉപയോഗിച്ച് നിർമ്മിച്ച പാലം ഇന്നും സംസ്ഥാനത്തിന്റെ പൈതൃക സ്മാരകമായി സംരക്ഷിക്കപ്പെടുന്നു. പാലത്തിന്റെ നിർമ്മാണകാലത്ത് അതിന്റെ ബലം തെളിയിക്കാൻ ആറ് ആനകളെ പാലത്തിലൂടെ നടത്തുകയും, അതേ സമയം എൻജിനീയർ ആൽബർട്ട് ഹെൻറിയും കുടുംബവും പാലത്തിന...

ജയിലറകൾക്കും തടയാനാകാത്ത ജനവിധി | നാളെ വിയ്യൂർ ജയിലിൽ R. സുഗതന്റെ സത്യപ്രതിജ്ഞ

ഇമേജ്
ജയിലറകൾക്കും തടയാനാകാത്ത ജനവിധി. നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ നടക്കും. ജനങ്ങൾ നൽകിയ വിധിയെ ഒരു തടവും തടുക്കില്ല എന്നതിന്റെ തെളിവാണിത്. #thiruvananthapuram #VVRajesh #ThiruvananthapuramCorporation #bjpkerala #bjpkeralam #Sugathan #KeralaNews #MalayalamNews #NEWS05LIVE

ജനറൽ ആശുപത്രി - വഞ്ചിയൂർ റോഡിൽ പൈപ്പ് പൊട്ടി വെള്ളം ഒഴുക്ക് | ഹോളി ഏഞ്ചൽ സ്കൂളിന് സമീപം വാട്ടർ അതോറിറ്റിയുടെ അനാസ്ഥ

ഇമേജ്
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് വഞ്ചിയൂർക്ക് പോകുന്ന പ്രധാന റോഡിൽ ഹോളി ഏഞ്ചൽ സ്‌കൂളിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം റോഡിലേക്ക് ഒഴുകുന്നു. സ്കൂ‌ൾ സമയങ്ങളിൽ കുട്ടികൾക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടാണ്. റോഡിൽ വെള്ളം കെട്ടി കിടക്കുന്നത് അപകടത്തിനും ഇടയാക്കുന്നു. പ്രദേശവാസികൾ പലതവണ വാട്ടർ അതോറിറ്റി അധികൃതരെ വിവരം അറിയിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് പരാതി. കോടിക്കണക്കിന് ലിറ്റർ ശുദ്ധജലമാണ് ഇങ്ങനെ പാഴായി പോകുന്നത്. സംസ്ഥാനത്ത് കടുത്ത വേനലും വെള്ളക്ഷാമവും നേരിടുമ്പോൾ ഇത്തരത്തിൽ ഉള്ള അനാസ്ഥ ജനരോഷത്തിന് ഇടയാക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതർ ഉടൻ സ്ഥലത്തെത്തി പൈപ്പ് അറ്റകുറ്റപ്പണികൾ നടത്തി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് ആവശ്യം. സ്ഥലം: ജനറൽ ആശുപത്രി to വഞ്ചിയൂർ റോഡ്, ഹോളി ഏഞ്ചൽ സ്‌കൂളിന് സമീപം #TVMNews #കേരള വാട്ടർ അതോറിറ്റി #ജലമാലിന്യം #NEWS05LIVE #തിരുവനന്തപുരം