ജനറൽ ആശുപത്രി - വഞ്ചിയൂർ റോഡിൽ പൈപ്പ് പൊട്ടി വെള്ളം ഒഴുക്ക് | ഹോളി ഏഞ്ചൽ സ്കൂളിന് സമീപം വാട്ടർ അതോറിറ്റിയുടെ അനാസ്ഥ
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് വഞ്ചിയൂർക്ക് പോകുന്ന പ്രധാന റോഡിൽ ഹോളി ഏഞ്ചൽ സ്കൂളിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം റോഡിലേക്ക് ഒഴുകുന്നു.
സ്കൂൾ സമയങ്ങളിൽ കുട്ടികൾക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടാണ്. റോഡിൽ വെള്ളം കെട്ടി കിടക്കുന്നത് അപകടത്തിനും ഇടയാക്കുന്നു.
പ്രദേശവാസികൾ പലതവണ വാട്ടർ അതോറിറ്റി അധികൃതരെ വിവരം അറിയിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് പരാതി.
കോടിക്കണക്കിന് ലിറ്റർ ശുദ്ധജലമാണ് ഇങ്ങനെ പാഴായി പോകുന്നത്. സംസ്ഥാനത്ത് കടുത്ത വേനലും വെള്ളക്ഷാമവും നേരിടുമ്പോൾ ഇത്തരത്തിൽ ഉള്ള അനാസ്ഥ ജനരോഷത്തിന് ഇടയാക്കുന്നുണ്ട്.
ബന്ധപ്പെട്ട അധികൃതർ ഉടൻ സ്ഥലത്തെത്തി പൈപ്പ് അറ്റകുറ്റപ്പണികൾ നടത്തി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് ആവശ്യം.
സ്ഥലം: ജനറൽ ആശുപത്രി to വഞ്ചിയൂർ റോഡ്, ഹോളി ഏഞ്ചൽ സ്കൂളിന് സമീപം
#TVMNews #കേരള വാട്ടർ അതോറിറ്റി
#ജലമാലിന്യം #NEWS05LIVE
#തിരുവനന്തപുരം




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ