പോസ്റ്റുകള്‍

ഓഗസ്റ്റ്, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

30.08.2026, ഓണം വാരോഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തീയതിയിലും ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് 30.08.2026,31.08.2026 തീയതികളിലും നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്

ഇമേജ്
ഓണം വാരോഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ കിഴക്കേകോട്ട-വെട്ടിമുറിച്ചകോട്ട-തെക്കേനട വാഴപ്പള്ളി -മിത്രാനന്ദപുരം -ഈഞ്ചക്കൽ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും 30.08.2026 ഉച്ചയ്ക്ക് 02.00 മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഉപരാഷ്ട്രപതിയുടെ സന്ദർശന സമയത്ത് ഡൊമസ്റ്റിക് എയർപോർട്ട് ,ശംഖുംമുഖം ഭാഗത്ത് നിന്നും ചാക്ക ഭാഗത്തേക്കും ചാക്കയിൽ നിന്നും ആശാൻ സ്ക്വയർ-ലോക്ഭവൻ ഭാഗത്തേക്കും വാഹനഗതാഗതം അനുവദിക്കുന്നതല്ല. ഉപരാഷ്ട്രപതി അവർകളുടെ സന്ദർശനവുമായി ബന്ധപ്പെട്ട് 31.08.2026 തീയതി രാവിലെ 05.00 മണി മുതൽ 09.00 മണി വരെ ഡൊമസ്റ്റിക് എയർപോർട്ട്,ശംഖുംമുഖം ഭാഗത്ത് നിന്നും ചാക്ക ഭാഗത്തേക്കും ചാക്കയിൽ നിന്നും ആശാൻ സ്ക്വയർ- ലോക്ഭവൻ ഭാഗത്തേക്കും വാഹനഗതാഗതം അനുവദിക്കുന്നതല്ല. ഘോഷയാത്ര കടന്നു പോകുന്ന കവടിയാർ -വെള്ളയമ്പലം മ്യൂസിയം എൽ.എം.എസ്- സ്റ്റാച്യൂ - ഓവർ ബ്രിഡ്‌ജ്-പഴവങ്ങാടി - കിഴക്കേകോട്ട -വെട്ടിമുറിച്ച കോട്ട - മിത്രാനന്തപുരം - പടിഞ്ഞാറേക്കോട്ട - ഈഞ്ചയ്ക്കൽ -കല്ലുമ്മൂട് വരെയുള്ള റോഡിൽ യാതൊരു വാഹന പാർക്കിംഗും പാടില്ലാത്തതും ടി റൂട...

നബിദിന നേർച്ച വിതരണം:* വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം

ഇമേജ്
*നബിദിന നേർച്ച വിതരണം:* വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം തിരുവനന്തപുരം: നബിദിനാഘോഷങ്ങളുടെ ഭാഗമായി വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിന നേർച്ച വിതരണം നടത്തി. സമൂഹത്തിലെ എല്ലാവരെയും ഉൾക്കൊള്ളിച്ച് ജാതി-മത ഭേദമന്യേ നടത്തുന്ന ഈ കൂട്ടായ്മ ശ്രദ്ധേയമായി. വിശ്വാസികളും നാട്ടുകാരും ഒരുമിച്ച് സാമ്പത്തികമായി സഹകരിച്ചാണ് നേർച്ച വിതരണം നടത്തുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ പരിപാടിയുടെ ഭാഗമാകുന്നതിലൂടെ മതസൗഹാർദത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശമാണ് പരിപാടി നൽകുന്നത്. ആഗസ്റ്റ് 24ന് നടന്ന നേർച്ച വിതരണത്തിൽ ഏകദേശം 3,000 കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ജാതി-മത വ്യത്യാസങ്ങൾക്കതീതമായി എല്ലാവർക്കും ഭക്ഷണം നൽകുക എന്നതാണ് പരിപാടിയുടെ പ്രധാന പ്രത്യേകത. വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി ഹബീബ്, ട്രഷറർ സുലൈമാൻ എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നാട്ടുകാരുടെ കൂട്ടായ സഹകരണത്തോടെ വർഷങ്ങളായി തുടരുന്ന ഇത്തരം സാമൂഹിക കൂട്ടായ്മകൾ പരസ്പര സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സന്...

കർക്കിടക വാവുബലി ഒരുക്കങ്ങൾ വിലയിരുത്തി എംഎൽഎ.

ഇമേജ്
കർക്കിടക വാവുബലി ഒരുക്കങ്ങൾ വിലയിരുത്തി എംഎൽഎ. നേമം : ചരിത്രപ്രസിദ്ധമായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവുബലിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി രാജീവ് ചന്ദ്രശേഖർ എംഎൽഎ . എം.എൽ.എയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. ക്ഷേത്ര പരിസരത്തിലെ ഒരുക്കങ്ങൾ എംഎൽഎ നേരിൽകണ്ടു മനസിലാക്കുകയും പരിഹരിക്കേണ്ട കാര്യങ്ങൾക്ക് നടപടി നിർദ്ദശവും നൽകി. ഭക്തജനങ്ങൾക്ക് തടസ്സമില്ലാതെ ബലിതർപ്പണം നടത്തുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തര നടപടികളാണ് സ്വീകരിക്കാൻ എംഎൽഎ നിർദ്ദേശം നൽകി . ഭക്തരെ കൂടുതൽ ഉൾക്കൊള്ളാൻ അധിക ബലിമണ്ഡപങ്ങൾ . ഭക്തജനതിരക്ക് ഒഴിവാക്കാൻ ഓൺ ലൈൻ ടൈം-സ്ലോട്ട് ബുക്കിംഗ്, 20 ടിക്കറ്റ് കൗണ്ടറുകൾ, കൗണ്ടറുകളിൽ QR കോഡ് അധിഷ്ഠിത ഡിജിറ്റൽ പേയ്മെന്റ് സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. തലേദിവസം രാത്രി വരെ നിർമ്മാണ പ്രവൃത്തികൾ നീളുന്ന പതിവ് ഒഴിവാക്കി എല്ലാ പ്രാഥമിക പണികളും മുൻകൂട്ടി പൂർത്തിയാക്കിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുകയും...

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

ഇമേജ്
തിരുവനന്തപുരം: എൽഡിഎഫ് ഭരണകാലത്ത് പി.എസ്.സിയിൽ നടന്നതായി ഉയരുന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ പോലും തയ്യാറാകാത്ത സംസ്ഥാന സർക്കാർ, അധികാരത്തിലെത്തിയ ഉടൻ തന്നെ സ്വന്തം സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ അവസാനിപ്പിക്കുന്നതിലാണ് താത്പര്യം കാണിക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. യുവമോർച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായായിരുന്നു അദ്ദേഹം. എൽഡിഎഫ് ഭരണകാലത്ത് നിയമിതരായ പി.എസ്.സി. ചെയർമാനും അംഗങ്ങളും പ്രവർത്തിച്ച കാലയളവിലാണ് പി.എസ്.സിയുടെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ക്രമക്കേടുകൾ നടന്നതെന്ന ആരോപണങ്ങൾ ഉയർന്നത്. എന്നിട്ടും അതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനോ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനോ സർക്കാർ തയ്യാറാകാത്തത് സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ പി.എസ്.സി. റാങ്ക് ഹോൾഡർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തപ്പോൾ, അധികാരത്തിലെത്തിയാൽ ഒരുദിവസം പോലും ഉദ്യോഗാർത്ഥികൾക്ക് സമരം ചെയ്യേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇ...

തിരുവനന്തപുരം കോർപ്പറേഷന്റെ കൈത്താങ്ങ്: വെള്ളപ്പൊക്ക ദുരിത മേഖലയിലേക്ക് സഹായം

ഇമേജ്
തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ളപ്പൊക്ക ദുരിത മേഖലകളിലേക്ക് തിരുവനന്തപുരം കോർപ്പറേഷൻ സഹായവുമായി എത്തി. ആവശ്യമായ അവശ്യസാധനങ്ങൾ റാന്നി തഹസീൽദാറിനും തിരുവല്ല തഹസീൽദാറിനും തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശനാഥ് കൈമാറി. ദുരിതബാധിതരായ ജനങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോർപ്പറേഷന്റെ ഈ നീക്കം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കോർപ്പറേഷൻ പൂർണ്ണ പിന്തുണ നൽകുമെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു. റാന്നിയിലും തിരുവല്ലയിലും ദുരിതബാധിതർക്ക് ഈ സാധനങ്ങൾ വിതരണം ചെയ്യും.

മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം: കെ.ജി.ഒ.എ

ഇമേജ്
മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം: കെ.ജി.ഒ.എ മലയാളികൾ ദാരിദ്ര്യം അഭിനയിക്കുന്നവരാണെന്ന ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ പ്രസ്താവന പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. അസത്യപ്രചാരണങ്ങളും കപടവാഗ്ദാനങ്ങളും വാരിവിതറി അധികാരത്തിലെത്തിയ ശേഷം തങ്ങൾക്ക് വോട്ട് ചെയ്ത ജനതയെ ഒന്നാകെ അവഹേളിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇന്ദിരാ ഗ്യാരണ്ടി എന്ന പേരിൽ നൽകിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാൻ തയ്യാറാകാതിരുന്ന സർക്കാർ, സമൂഹത്തിൽ നിന്ന് ശക്തമായ സമ്മർദം ഉയർന്നപ്പോഴാണ് കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന വാഗ്ദാനം നടപ്പാക്കാൻ തുടങ്ങിയത്. എല്ലാ ബസുകളിലും എല്ലാ റൂട്ടുകളിലും എല്ലാ വനിതകൾക്കും സൗജന്യ യാത്ര അനുവദിക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് പിന്നോക്കം പോയ സർക്കാർ, ഓർഡിനറി ബസുകളിൽ മാത്രമായി സൗജന്യം പരിമിതപ്പെടുത്തി. ഇതുമൂലം കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്ന വരുമാനനഷ്ടം പൂർണമായി നികത്താൻ നടപടി സ്വീകരിക്കാതിരുന്നതോടെ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസ് തൊഴിലാളികളും ഒരുപോലെ പ്രതിസന്ധിയിലായി. മനസ്സില്ലാമനസ്സോടെ നടപ്പാക്കിയ പദ്ധതി പിൻവലിക്കുന്നതിന...

തിരുവനന്തപുരം: ഫുട്പാത്ത് കയ്യേറ്റം മ്യൂസിയം നന്ദവനം റോഡിൽ നടക്കാൻ വഴിയില്ല

ഇമേജ്
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന മ്യൂസിയം മുതൽ നന്ദവനം വരെയുള്ള റോഡിന്റെ ഇടതുവശത്തെ ഫുട്പാത്ത് പൂർണ്ണമായും അനധികൃത കച്ചവടക്കാർ കയ്യടക്കിയിരിക്കുകയാണ്. സ്ഥിതി എന്ത്? 2. **വാടക കച്ചവടം**: ഈ അനധികൃത കടകൾ മറ്റൊരു വ്യക്തിക്ക് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ് എന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം. പൊതുസ്വത്ത് വാടകയ്ക്ക് കൊടുക്കുന്നു. 3. **പൊതുജന ദുരിതം**: സ്കൂൾ കുട്ടികൾ, പ്രായമായവർ, സാധാരണക്കാർ എന്നിവർക്ക് റോഡിലൂടെ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. ആരാണ് ഉത്തരവാദി? ഇത്രയും കാലമായി ഈ കയ്യേറ്റം തുടരുമ്പോഴും തിരുവനന്തപുരം കോർപ്പറേഷനും ബന്ധപ്പെട്ട അധികൃതരും കാര്യമായ നടപടി എടുക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. ആവശ്യം: ഫുട്പാത്ത് ജനങ്ങൾക്ക് നടക്കാനുള്ളതാണ്. ഉടൻ തന്നെ കോർപ്പറേഷൻ അധികൃതർ സ്ഥലം സന്ദർശിച്ച് അനധികൃത കയ്യേറ്റം ഒഴിപ്പിക്കുകയും, ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കുകയും വേണം. സ്ഥലം: മ്യൂസിയം - നന്ദവനം റോഡ്, ഇടതുവശം, തിരുവനന്തപുരം #TMC #Thiruvananthapuram #FootpathEncroachment #KeralaNews #NEWS05

ഓപ്പറേഷൻ തൂഫാൻ: പൂന്തുറ- ബീമാപള്ളിക്കു സമീപത്തു നിന്നും 60ചാക്കോളം അനധികൃത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ഇമേജ്
കേരളാ പോലീസിൻ്റെ ലഹരിക്കെതിരെയുള്ള പോരാട്ടമായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെയുള്ള നടപടികളുടെ പശ്ചാത്തലത്തിൽ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണറുടെ നിർദ്ദേശപ്രകാരം ശങ്കുമുഖം അസിസ്റ്റൻ്റ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിൽ ബീമാപള്ളിക്ക് സമീപത്തായുള്ള ഷോപ്പുകളിലും ഗോഡൗണുകളിലും, ശംഖുമുഖം സബ് ഡിവിഷൻ തൂഫാൻ ടീമും പുന്തുറ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 60 ചാക്കോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും ഇവ വിൽക്കുന്നതിനും മറ്റുമായി സൂക്ഷിച്ചവരെയും പിടികൂടിയിട്ടുള്ളതാണ്. ബീമാപള്ളി, മാമ്മൂട്ട് വിളാകം, TC 45/1086 വീട്ടിൽ കലാം മകൻ ഫിറോസ്ഖാൻ (29), ബീമാപള്ളി, TC 46/1036 പുതുവൽ പുരയിടം, സെയ്ദ്‌ അലി മകൻ ഹൈദർ അല (21 ), എന്നിവരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. ടിയാന്മാർക്കെതിരെ പൂന്തുറ പോലീസ് തുടർനടപടികൾ സ്വീകരിക്കുന്നു. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും, ലഹരി വിൽപ്പന, കടത്ത്, കൈവശം സൂക്ഷിക്കുന്നവർ, എന്നിവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷ്ണർ അറിയിച്ചു.

ഭരണം എന്നാൽ ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റൽ മാത്രമല്ല, വരാനിരിക്കുന്ന തലമുറയുടെ ഭാവി സുരക്ഷിതമാക്കൽ കൂടിയാണ്!

ഇമേജ്
ഭരണം എന്നാൽ ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റൽ മാത്രമല്ല, വരാനിരിക്കുന്ന തലമുറയുടെ ഭാവി സുരക്ഷിതമാക്കൽ കൂടിയാണ്! തിരുവനന്തപുരം നഗരം വളരുകയാണ്; അതിനൊപ്പം ജനങ്ങളുടെ ആവശ്യങ്ങളും സാങ്കേതികവിദ്യയും മാറുന്നു. ഇന്ന് നമ്മൾ നിർമ്മിക്കുന്ന സംവിധാനങ്ങൾ വരാനിരിക്കുന്ന അമ്പതും നൂറും വർഷങ്ങളിലെ തലമുറയ്ക്ക് കൂടി പ്രയോജനപ്പെടണം എന്ന വലിയ ചിന്തയിൽ നിന്നാണ് തിരുവനന്തപുരം നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം രൂപപ്പെടുന്നത്. 100 വർഷത്തെ വളർച്ച മുൻകൂട്ടി കണ്ടുള്ള പ്ലാനിംഗ് ആണ് തയ്യാറാകുന്നത് .. തിരുവനന്തപുരത്തെ ലോകോത്തര നഗരങ്ങൾക്ക് ഒപ്പം ഉയർത്തുക എന്ന ബഹുമാനപ്പെട്ട മേയറുടെ വലിയൊരു വികസന സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് അക്ഷരാർത്ഥത്തിൽ ഈ അത്യാധുനിക ആസ്ഥാന മന്ദിരം... ഭാവിയിൽ വർദ്ധിച്ചുവരുന്ന ജനസാന്ദ്രതയ്ക്കും സേവനങ്ങൾക്കും അനുസൃതമായി ഡിജിറ്റൽ സാങ്കേതികവിദ്യകൾ എളുപ്പത്തിൽ സംയോജിപ്പിക്കാൻ കഴിയുന്ന സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ആണ് ഒരുക്കുന്നത്... അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സുതാര്യമായ ഓഫീസ് മുറികളും ആധുനിക സാങ്കേതികവിദ്യയോടെയുള്ള കൗൺസിൽ ഹാളും കോൺഫറൻസ് റൂമുകളും ഉൾപ്പെടുത്തിയാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്... ജനങ്ങൾക്...

വീട് പൂട്ടിയിട്ട് യാത്ര പോകുന്നവർക്ക് പോല്‍-ആപ്പിലുണ്ട് " ലോക്ക്ഡ് ഹൗസ് " സേവനം.

ഇമേജ്
വീട് പൂട്ടിയിട്ട് യാത്ര പോകുന്നവർക്ക് പോല്‍-ആപ്പിലുണ്ട് " ലോക്ക്ഡ് ഹൗസ് " സേവനം. ഇതുവരെ അപേക്ഷിച്ചത് 31,188 പേര്‍ വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവര്‍ അക്കാര്യം പോലീസിന്‍റെ മൊബൈല്‍ ആപ്പ് വഴി അറിയിച്ചാല്‍ വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. ഇതുവരെ സംസ്ഥാനത്ത് ഈ സൗകര്യം വിനിയോഗിച്ചത് 31,188 പേരാണ്. പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പ് വിവരം നല്‍കണം. യാത്രപോകുന്ന ദിവസങ്ങള്‍, വീടിന്‍റെ ഫോട്ടോ, സ്ഥിതിചെയ്യുന്ന സ്ഥലം, വിലാസം, ബന്ധുവിന്‍റേയോ അയല്‍വാസിയുടെയോ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. ഏഴു ദിവസം മുന്‍പുവരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലായിരിക്കും. 14 ദിവസത്തിലധികം സേവനം ആവശ്യമായി വരികയാണെങ്കില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കണം. സാധാരണക്കാര്‍ക്കും ലളിതമായി ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിര...

പ്രധാനമന്ത്രി നരേന്ദ്ര മോദി 'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്' തുടക്കംകുറിച്ചു

ഇമേജ്
രാജ്യവ്യാപകമായി സംഘടിപ്പിച്ച ബൃഹത്തായ വീഡിയോ കോൺഫറൻസിനെ അഭിസംബോധന ചെയ്ത്, 28,000-ത്തിലധികം കേന്ദ്രങ്ങളിൽനിന്നായി ഒരുകോടിയിലധികം വരുന്ന യുവജനങ്ങളടങ്ങുന്ന സദസ്സിനെ പ്രധാനമന്ത്രി ഔദ്യോഗികമായി സ്വാഗതംചെയ്തു. ഈ നിമിഷത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ അദ്ദേഹം, ഈ കൂട്ടായ്മയെ പ്രൗഢമായ ദേശീയ പ്രതിജ്ഞയായാണു വിശേഷിപ്പിച്ചത്. "ഇന്ന് നാമേവരും ഒരു വലിയ, പ്രധാനപ്പെട്ട പ്രതിജ്ഞയ്ക്കായി ഒന്നിച്ചിരിക്കുകയാണ്" - മോദി അഭിപ്രായപ്പെട്ടു. ഈ പദ്ധതിയുടെ സമഗ്രമായ സ്വഭാവത്തെക്കുറിച്ച് വ്യക്തമാക്കവെ, ഇത് വ്യക്തിപരമായ ക്ഷേമത്തിന് അപ്പുറത്തേക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുഴുവൻ രാജ്യത്തിന്റെയും വിശാല താൽപ്പര്യങ്ങൾക്കായി നിലകൊള്ളുന്ന ഒന്നാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. 'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്റെ' പ്രധാന ലക്ഷ്യം ചൂണ്ടിക്കാട്ടി, വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ ശാരീരികക്ഷമതയും മാനസിക ശക്തിയും ഉയർന്ന ആത്മവിശ്വാസവുമുള്ള, സ്വയം വിനാശകരമായ ശീലങ്ങളിൽനിന്ന് പൂർണമായും മുക്തമായ, യുവതലമുറ അനിവാര്യമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. "ഇന്ന് രാജ്യം വികസിത ഇന്ത്യ എന്ന ലക്...

മഴക്കെടുതി: ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി*

ഇമേജ്
*മഴക്കെടുതി: ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി* തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്. ജില്ലാ കളക്ടർമാരും ആഭ്യന്തര- റവന്യൂ മന്ത്രിമാരും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും. ജില്ലകളിലെ മഴക്കെടുതി, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, മുൻകരുതൽ നടപടികൾ, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ യോഗം പ്രധാനമായും വിലയിരുത്തും. മഴക്കെടുതി നേരിടാൻ ആവശ്യമായ കൂടുതൽ നിർദ്ദേശങ്ങൾ യോഗത്തിൽ മുഖ്യമന്ത്രി നൽകും.

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഇമേജ്
പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ് മഴയും പ്രളയവും കടലാക്രമണവും കൊണ്ട് തീരാ ദുരിതമനുഭവിക്കുന്ന പൊഴിയൂരിലെ ജനതയുടെ ദുരിതം നേരിട്ട് കണ്ട് മനസ്സിലാക്കാൻ മന്ത്രിമാരും ജനപ്രതിനിധികളും ഇതുവരെ എത്തിയില്ല എന്നത് പ്രതിഷേധാർഹമാണ് . ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജമാക്കാനും സാംക്രമിക രോഗങ്ങൾ വ്യാപരിക്കാതിരിക്കാനും സർക്കാർ നടപടി സ്വീകരിക്കണം, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ആവശ്യപ്പെട്ടു. ദുരിതബാധിതരെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡൻറ് മുക്കം പാലമൂട് ബിജു , ഐ ത്തിയൂർ ഷിബു , സ്റ്റെഫിൻ സ്റ്റീഫൻ ന മഞ്ചന്തല സുരേഷ് പഴയ കടമധു, വിജയ് ക്ലമൻറ്,ശ്രീലാൽ,ആൻഡ്രൂസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുക - കെ ജി ഒഎ*

ഇമേജ്
*ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുക - കെ ജി ഒഎ* സംസ്ഥാനത്തുണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമെത്തിക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ സഹായമെത്തിക്കുന്നതിനും എല്ലാ ഗസറ്റഡ് ജീവനക്കാരും മുന്നിട്ടിറങ്ങണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എം.എൻ ശരത് ചന്ദ്രലാലും, ജനറൽ സെക്രടറി എം ഷാജഹാനും ആഹ്വാനം ചെയ്തു.