ഓപ്പറേഷൻ തൂഫാൻ: പൂന്തുറ- ബീമാപള്ളിക്കു സമീപത്തു നിന്നും 60ചാക്കോളം അനധികൃത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കേരളാ പോലീസിൻ്റെ ലഹരിക്കെതിരെയുള്ള പോരാട്ടമായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെയുള്ള നടപടികളുടെ പശ്ചാത്തലത്തിൽ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണറുടെ നിർദ്ദേശപ്രകാരം ശങ്കുമുഖം അസിസ്റ്റൻ്റ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിൽ ബീമാപള്ളിക്ക് സമീപത്തായുള്ള ഷോപ്പുകളിലും ഗോഡൗണുകളിലും, ശംഖുമുഖം സബ് ഡിവിഷൻ തൂഫാൻ ടീമും പുന്തുറ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 60 ചാക്കോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും ഇവ വിൽക്കുന്നതിനും മറ്റുമായി സൂക്ഷിച്ചവരെയും പിടികൂടിയിട്ടുള്ളതാണ്. ബീമാപള്ളി, മാമ്മൂട്ട് വിളാകം, TC 45/1086 വീട്ടിൽ കലാം മകൻ ഫിറോസ്ഖാൻ (29), ബീമാപള്ളി, TC 46/1036 പുതുവൽ പുരയിടം, സെയ്ദ്‌ അലി മകൻ ഹൈദർ അല (21 ), എന്നിവരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. ടിയാന്മാർക്കെതിരെ പൂന്തുറ പോലീസ് തുടർനടപടികൾ സ്വീകരിക്കുന്നു. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും, ലഹരി വിൽപ്പന, കടത്ത്, കൈവശം സൂക്ഷിക്കുന്നവർ, എന്നിവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷ്ണർ അറിയിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*