പോസ്റ്റുകള്‍

ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്" കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ദൗത്യം

ഇമേജ്
ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കി ഓപ്പറേഷൻ തൂഫാൻ: 14369 കേസുകളിൽ നിന്ന് 15515 പേർ അറസ്റ്റിൽ. ലഹരിക്കടത്ത് ശൃംഖലകൾക്കെതിരെ ശക്തമായ നടപടി; ബോധവൽക്കരണ പരിപാടികളിൽ പങ്കെടുത്തത് ഏകദേശം 30 ലക്ഷം പേർ കേരളത്തിൽ മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും വിതരണവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കിവരുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ശക്തമായ എൻഫോഴ്സ്മെന്റ്, പ്രതിരോധ, ബോധവൽക്കരണ, ചികിത്സ-പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 2026 ജൂൺ മുതൽ നവംബർ 02 വരെയുള്ള കാലയളവിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട 14369 കേസുകളിൽ നിന്ന് 15515 പേരെ അറസ്റ്റ് ചെയ്യുകയും, 1173 പേരെ റിമാണ്ട് ചെയ്യുകയും ചെയ്ത‌ിട്ടുള്ളതാണ് അന്തർസംസ്ഥാന കണ്ടെത്തുന്നതിനും ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ ലഹരിമരുന്ന് ലഹരിക്കടത്ത് ശൃംഖലകൾ ശക്തമായ വിതരണത്തിൽ നിയമനടപടികൾ സ്വീകരിക്കുന്നതിനും കേരള പോലീസ് നടപടി ശക്തമാക്കി. ലഹരിക്കടത്തിന്റെ കണ്ടെത്തി വിതരണശൃംഖലകളും ഉറവിടങ്ങളും ശക്തമാക്കുന്നതിനൊപ്പം സാധ്യതയുള്ളവരെ ലഹരി നേരത്തേ നിയമനടപടി ഉപയോഗത്തിലേക്ക് കടന്നുവരാൻ തിരിച്ചറിഞ്ഞ് ആവശ്യമായ പിന്തുണയും ചികിത്സയും ലഭ്യമാക്കുന്നതിനും പദ്ധതി ഊന്നൽ നൽക...

ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ (PAC) അധ്യക്ഷരുടെ സമ്മേളനം 2026 നവംബർ 3 ചൊവ്വാഴ്ച തിരുവനന്തപുരത്ത് ലോക്സഭാ സ്പീക്കർ ഓം ബിർല ഉദ്ഘാടനം ചെയ്യും.

ഇമേജ്
ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ (PAC) അധ്യക്ഷരുടെ സമ്മേളനം 2026 നവംബർ 3 ചൊവ്വാഴ്ച തിരുവനന്തപുരത്ത് ലോക്സഭാ സ്പീക്കർ ഓം ബിർല ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ കേരളാ മുഖ്യമന്ത്രി വി.ഡി.സതീശൻ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ്, കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കേരള നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.എൻ.ബാലഗോപാൽ എന്നിവർ പങ്കെടുക്കുകയും ചടങ്ങിനെ അഭിസംബോധന ചെയ്യുകയും ചെയ്യും. പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷൻ കെ.സി.വേണുഗോപാൽ സ്വാഗത പ്രഭാഷണം നടത്തും. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നന്ദി അറിയിക്കും. പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ അധ്യക്ഷരും അംഗങ്ങളും മറ്റ് പ്രമുഖ വ്യക്തികളും സമ്മേളനത്തിൽ പങ്കെടുക്കും. 'ഓഡിറ്റ്, ഉത്തരവാദിത്തം, സദ്‍ഭരണം – പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ മാറുന്ന പങ്ക്' എന്ന വിഷയത്തിൽ ദ്വിദിന സമ്മേളനത്തിൽ ചർച്ച നടക്കും. പൊതുചെലവുകൾക്ക് മേലുള്ള നിയമസഭാ മേൽനോട്ടം ഉ...

ഭാരത്* *ലജ്‌ന (BLM) സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാറിനെതിരെ BUDS Act പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സാമൂഹ്യ പ്രവർത്തകൻ അജു കെ മധു മുഖ്യമന്ത്രിക്ക് പരാതി നൽകി*

ഇമേജ്
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും രാഷ്ട്രീയ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ അജു കെ. മധു ആണ്. ഭാരത് ലജ്‌ന മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (BLM Society) ചെയർമാൻ ആർ. പ്രേംകുമാറും കൂട്ടാളികളും ചേർന്ന് വ്യാജ വാഗ്ദാനങ്ങൾ നൽകി കേരളത്തിലെ സാധാരണക്കാരായ ആയിരക്കണക്കിന് പാവപ്പെട്ട ജനങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത അതീവ ഗൗരവകരമായ സാമ്പത്തിക തട്ടിപ്പ് സർക്കാരിന്റെ അടിയന്തര ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് ഇവരുടെ കൊടും വഞ്ചന കാരണം ജീവിതാധ്വാനം നഷ്ടപ്പെട്ട് കണ്ണീരിലായ നിരവധി നിർദ്ധന കുടുംബങ്ങളുടെ ദുരിതം നേരിൽക്കണ്ടതിന്റെ അടിസ്ഥാനത്തിൽ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ സമർപ്പിക്കുന്ന പരാതിയാണിത്. അദ്ദേഹം ചൂണ്ടിക്കാണിച്ചു പ്രതികൾക്കെതിരെ BUDS Act (2019), ഭാരതീയ ന്യായ സംഹിതയിലെ (BNS) ജാമ്യമില്ലാ വകുപ്പുകൾ എന്നിവ ചുമത്തി പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നും, പ്രതികളുടെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടി സാധാരണക്കാർക്ക് പണം തിരികെ നൽകാൻ അടിയന്തര ഉത്തരവുകൾ നടപ്പിലാക്കുകയും പാവപ്പെട്ട ജനങ്ങളുടെ കണ്ണീരൊപ്പാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് സത്വര നടപടിയ...

New LHB Coaches for Amritha & Rajya Rani Express; Rajeev Chandrasekhar thanks PM & Railways

ഇമേജ്
Thiruvananthapuram: In a major boost for Kerala rail passengers, the Railways has sanctioned modern LHB coaches for two trains running through Kerala - Amritha Express and Nilambur Rajya Rani Express. Amritha Express will get 22 new LHB coaches and Rajya Rani will get 15 coaches. This was a long-standing demand of Kerala passengers and was one of the key issues raised by BJP State President Rajeev Chandrasekhar and P.K. Krishnadas in their meeting with the Union Railway Minister last week. Rajeev Chandrasekhar thanked Prime Minister Narendra Modi and Railway Minister Ashwini Vaishnaw for the decision. The Railways has also approved the long-pending demand to extend the Kollam-Kottayam MEMU service to Ernakulam.

പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ്: മദ്യപിച്ച് വാഹനമോടിച്ചതിന് 1931 കേസുകൾ രജിസ്റ്റർ ചെയ്തു.

ഇമേജ്
ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി കേരള പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 1931 കേസുകൾ രജിസ്റ്റർ ചെയ്തു. ഒക്ടോബർ 29 വൈകുന്നേരം 4 മണി മുതൽ ഒക്ടോബർ 30 രാവിലെ 8 മണി വരെയാണ് പരിശോധനകൾ നടന്നത്. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ എല്ലാ സ്റ്റേഷനുകളിലെയും സ്പെഷ്യൽ യൂണിറ്റുകളിലെയും പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പരിശോധന നടത്തിയത്. മദ്യപിച്ചുള്ള വാഹനമോടിക്കൽ, പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്, ലഹരിമരുന്ന്-അബ്കാരി കേസുകൾ എന്നിവ കണ്ടെത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇതിനുപുറമെ, വാറന്റുകൾ നടപ്പിലാക്കുക, KAAPA, PIT-NDPS നിയമപ്രകാരം നടപടി നേരിടുന്നവരെ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളും സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധിച്ചു. അബ്കാരി നിയമപ്രകാരം 631 കേസുകളും, COTPA നിയമപ്രകാരം 382 കേസുകളും, NDPS നിയമപ്രകാരം 177 കേസുകളും രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചതിന് 124 കേസുകളും ഗെയിമിംഗ് ആക്ട് പ്രകാരം 30 കേസുകളും സ്പെഷ്യൽ ലോക്കൽ ലോ പ്രകാരം 523 കേസുകളും സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ടെത്തിയിട്ടുണ്ട്. ഇതിന...

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ എല്ലാ പി എസ് സി നിയമനങ്ങളും പുനഃപരിശോധിക്കണം: വി. മുരളീധരൻ എം.എൽ.എ.

ഇമേജ്
തിരുവനന്തപുരം: കേരള പി.എസ്.സിയിലെ ക്രമക്കേടുകളിൽ നടപടി സ്വീകരിക്കുന്നതിനു പകരം ഉത്തരവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് വി. മുരളീധരൻ എം.എൽ.എ. ഗവർണറുടെ നടപടിയെ സി.പി.എം എതിർക്കുന്നത് സ്വാഭാവികമാണെങ്കിലും കോൺഗ്രസും യു.ഡി.എഫും അതിനെ എതിർക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇതുവരെ 180 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് മുഖേന ലഭിച്ച മൂന്ന് പരാതികൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തന്നെ ഇന്ന് നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയധികം പരാതികൾ ഉയർന്ന സാഹചര്യത്തിൽ ക്രമക്കേടുകൾ അന്വേഷിക്കാനും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാനും സർക്കാർ തയ്യാറാകണം. പരാതികളുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 21-ന് പി.എസ്.സി സെക്രട്ടറിയോട് ഗവർണർ വിശദീകരണം തേടിയിരുന്നതായാണ് മനസ്സിലാക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് രാഷ്ട്രപതിക്ക് ശുപാർശ നൽകിയിരിക്കുന്നത്. ഗവർണറുടെ നടപടിയിൽ ഭരണഘടനാവിരുദ്ധതയുണ്ടെന്ന് ഭരണപക്ഷവും പ...

മുൻ MLA വി കെ പ്രശാന്തിൻ്റെ തിരുവനന്തപുരം പടുത്തുയർത്തി എന്ന പ്രസ്താവന അപലപനിയം : കരമന ജയൻ

ഇമേജ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ പടുത്തുയർത്തി എന്ന് മുൻ മേയറും MLA യുമായ വി കെ പ്രശാന്ത് അവകാശപ്പെടുന്നത് തിരുവനന്തപുരത്ത് കാരെ ഗോഷ്‌ടി കാണിക്കുന്നതിന് തുല്യമാണന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു. 45 വർഷം CPM തുടർച്ചയായി തിരുവനന്തപുരം നഗരം ഭരിച്ചതിനെ തുടർന്നാണ് തലസ്ഥാന ജില്ലയായ തിരുവനന്തപുരം സംസ്ഥാനത്തെ തന്നെ മറ്റ് പല ജില്ലകളുടെ പോലും പുറകിലായ അവസ്ഥ ഉണ്ടായതെന്നും, സംസ്ഥാന രൂപീകരണകാലത്ത് വിമാനത്താവളം മുതലുള്ള എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങൾക്കും ശുചിത്വത്തിനും ഒന്നാം സ്ഥാനത്ത് നിന്ന നഗരമാണ് തിരുവനന്തപുരമെന്നും കരമന ജയൻ പറഞ്ഞു. മൂന്നു നൂറ്റാണ്ട് കാലത്തിലധികം ഭാരതത്തിലെ തന്നെ ഒന്നാംനിര നഗരങ്ങളിലൊന്നായിരുന്നു തിരുവനന്തപുരം. കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജ് സംസ്ഥാന രൂപീകരണത്തിന് മുമ്പ് തന്നെ തിരുവനന്തപുരത്ത് വന്നിട്ടും 45 വർഷത്തെ CPM ഭരണം തിരുവനന്തപുരം നഗരത്തിനെ സമസ്‌ത മേഖലകളിലും കൊച്ചി നഗരത്തിനും പിന്നിലാക്കിയെന്നും ജയൻ ആരോപിച്ചു. ഒരു കാലത്തും CPM ഇനി തിരുവനന്തപുരം നഗരം ഭരിക്കില്ലന്നും, വി കെ പ്രശാന്ത് തിരുവനന്തപുരം പടുത്ത് ഉയർത്തി എന്ന് അവക...