30.08.2026, ഓണം വാരോഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തീയതിയിലും ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് 30.08.2026,31.08.2026 തീയതികളിലും നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്

ഓണം വാരോഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ കിഴക്കേകോട്ട-വെട്ടിമുറിച്ചകോട്ട-തെക്കേനട വാഴപ്പള്ളി -മിത്രാനന്ദപുരം -ഈഞ്ചക്കൽ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും 30.08.2026 ഉച്ചയ്ക്ക് 02.00 മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഉപരാഷ്ട്രപതിയുടെ സന്ദർശന സമയത്ത് ഡൊമസ്റ്റിക് എയർപോർട്ട് ,ശംഖുംമുഖം ഭാഗത്ത് നിന്നും ചാക്ക ഭാഗത്തേക്കും ചാക്കയിൽ നിന്നും ആശാൻ സ്ക്വയർ-ലോക്ഭവൻ ഭാഗത്തേക്കും വാഹനഗതാഗതം അനുവദിക്കുന്നതല്ല. ഉപരാഷ്ട്രപതി അവർകളുടെ സന്ദർശനവുമായി ബന്ധപ്പെട്ട് 31.08.2026 തീയതി രാവിലെ 05.00 മണി മുതൽ 09.00 മണി വരെ ഡൊമസ്റ്റിക് എയർപോർട്ട്,ശംഖുംമുഖം ഭാഗത്ത് നിന്നും ചാക്ക ഭാഗത്തേക്കും ചാക്കയിൽ നിന്നും ആശാൻ സ്ക്വയർ- ലോക്ഭവൻ ഭാഗത്തേക്കും വാഹനഗതാഗതം അനുവദിക്കുന്നതല്ല. ഘോഷയാത്ര കടന്നു പോകുന്ന കവടിയാർ -വെള്ളയമ്പലം മ്യൂസിയം എൽ.എം.എസ്- സ്റ്റാച്യൂ - ഓവർ ബ്രിഡ്‌ജ്-പഴവങ്ങാടി - കിഴക്കേകോട്ട -വെട്ടിമുറിച്ച കോട്ട - മിത്രാനന്തപുരം - പടിഞ്ഞാറേക്കോട്ട - ഈഞ്ചയ്ക്കൽ -കല്ലുമ്മൂട് വരെയുള്ള റോഡിൽ യാതൊരു വാഹന പാർക്കിംഗും പാടില്ലാത്തതും ടി റൂട്ടിലൂടെ വാഹനഗതാഗതം അനുവദിക്കുന്നതുമല്ല. നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതാണ്. നിശ്ചല ദൃശ്യങ്ങൾ കിഴക്കേകോട്ട വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചക്കൽ ബൈപ്പാസിൽ പ്രവേശിക്കുന്ന സമയം ഈഞ്ചക്കൽ ഭാഗത്തു നിന്നും മിത്രാനന്ദപുരം ഭാഗത്തേക്ക് യാതൊരു വാഹനങ്ങളും കടത്തി വിടുന്നതല്ല.ഘോഷയാത്രയിലെ ഫ്ലോട്ടുകളും മറ്റു കലാരൂപങ്ങളും ഈഞ്ചക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് സർവ്വീസ് റോഡ് വഴി കല്ലുമ്മൂട് ഹൈവേയിൽ കയറി ഘോഷയാത്ര അവസാനിപ്പിക്കേണ്ടതാണ്. കിഴക്കേകോട്ടയിൽ നിന്നും തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേയ്ക്ക് പോകേണ്ടതും തിരിച്ച് പോകേണ്ടതുമായ വാഹനങ്ങൾ അട്ടക്കുളങ്ങര - കിള്ളിപാലം വഴി പോകേണ്ടതാണ്.. കിഴക്കേകോട്ടയിൽ നിന്നും സർവ്വീസ് ആരംഭിക്കേണ്ട ബസുകൾ അട്ടകുളങ്ങര-മണക്കാട് റോഡിലും, അട്ടകുളങ്ങര-കിള്ളിപ്പാലം റോഡിലും വരിയായി പാർക്ക് ചെയ്ത് യഥാക്രമം സർവ്വീസ് നടത്തേണ്ടതാണ്. തമ്പാനൂർ ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ച് പോകേണ്ടതുമായ വാഹനങ്ങൾ വാഹനങ്ങൾ നിർദ്ദേശിക്കുന്ന സമയം മുതൽ തമ്പാനൂർ ഫ്ലെവർ-കിള്ളിപ്പാലം വഴി പോകേണ്ടതാണ്. നോ പാർക്കിംഗ് റോഡുകൾ TTC-ദേവസ്വംബോർഡ്-നന്തൻകോട്-കവടിയാർ വെള്ളയമ്പലം മ്യൂസിയം പാളയം സ്റ്റാച്യു ആയുർവേദകോളേജ് കിഴക്കേകോട്ട - അട്ടക്കുളങ്ങര റോഡ്, വെട്ടിമുറിച്ചകോട്ട-വാഴപ്പള്ളി -മിത്രാനന്ദപുരം -പടിഞ്ഞാറേകോട്ട- ഈഞ്ചയ്ക്കൽ -കല്ലുമ്മൂട് വരെയുള്ള റോഡിലും,വെള്ളയമ്പലം-വഴുതക്കാട് -തെക്കാട് റോഡിലും, കോർപ്പറേഷൻ പോയിൻ്റ് റോഡിലും, ബേക്കറി ജംഗ്ഷൻ-അണ്ടർപാസേജ്-ആശാൻ സ്ക്വയർ-ഫ്ലൈഓവർ-ജീവി രാജ-പിഎംജി റോഡിലും, തമ്പാനൂർ -ചുരക്കാട്ട് പാളയം കിള്ളിപാലം -അട്ടകളങ്ങര റോഡിലും, ചൂരക്കാട്ടുപാളയം-പവർഹൌസ്-ശ്രീകണ്ഠേശ്വരം-ഉപ്പിടാമൂട് റോഡിലും, ആയുർവ്വേദകോളേജ്-കുന്നുംപുറം-ഉപ്പിടാംമൂട്-പാറ്റൂർ റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതാണ്.അന്നേദിവസം നഗരത്തിലെ റോഡുകളിൽ പേ&പാർക്കിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതല്ല. പാർക്കിംഗ് സ്ഥലങ്ങൾ ടൂവീലർ പാർക്കിംഗ് 1. ടാഗോർ തിയേറ്റർ 2. ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം 3. P W D കോമ്പൌണ്ട്, പി എം ജി 4. കോർപ്പറേഷൻ ഓഫീസ് ഫോർ വീലർ പാർക്കിംഗ് 1. വെളളയമ്പലം വാട്ടർ അതോറിറ്റി കോമ്പൌണ്ട് 2. ഒബ്സർവേറ്ററി ഹിൽസ് 3. കോർപ്പറേഷൻ ഓഫിസ് മൾട്ടി ലെവൽ പാർക്കിംഗ് 4. ആർട്സ് കോളേജ് ഗ്രൌണ്ട് 5. സാഫല്യം കോപ്ലക്സ് മൾട്ടി ലെവൽ പാർക്കിംഗ് 6. സംസ്കൃത കോളേജ് ഗ്രൌണ്ട് 7.കേരളാ യൂണിവേഴ്സിറ്റി ഓഫിസ് പരിസരം 8.യൂണിവേഴ്സിറ്റി കോളേജ് ഗ്രൌണ്ട് 9.കവടിയാർ സാൽവേഷൻ ആർമി സ്കൂൾ, 10. സംഗീത കോളേജ് ഗ്രൌണ്ട് 11. മോഡൽ സ്കൂൾ ഗ്രൌണ്ട്, 12 ടി ടി സി കോളേജ്, തൈക്കാട് 13. എസ് എം വി സ്കൂൾ ഗ്രൌണ്ട് 14. മാഞ്ഞാലിക്കുളം ഗ്രൌണ്ട് 15.തമ്പാനൂർ മൾട്ടി ലെവൽ പാർക്കിംഗ് 16.തമ്പാനൂർ കെ എസ് ആർ ടി സി പാർക്കിംഗ് മൾട്ടി ലെവൽ പാർക്കിംഗ് 17. ചാല ബോയ്സ് സ്കൂൾ ഗ്രൌണ്ട് 18. ചാല ഗേൾസ് സ്കൂൾ ഗ്രൌണ്ട് തിരക്ക് തിരുവനന്തപുരം നഗരത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് കുറയ്ക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്ന പൊതുജനങ്ങൾക്ക് താഴെപറയുന്ന സ്ഥലങ്ങളിൽ അനുവദിച്ചിട്ടുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം പൊതുഗതാഗതസംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. കാട്ടാക്കട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ നെടുമങ്ങാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ 1AMHSS സ്കൂൾ ഗ്രൌണ്ട്, തിരുമല 1.വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് 2.സെവന്ത്ഡേ സ്കൂൾ ഗ്രൌണ്ട്, , 3.പൂജപ്പുര എൽ ബി എസ് സെൻ്റർ ഫോർ 2.ഉദിയന്നൂർ ദേവീ ക്ഷേത്രം പാർക്കിംഗ് ഗ്രൌണ്ട്, സയൻസ് ആന്റ് ടെക്നോളജി ഗ്രൌണ്ട് 3.കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൌണ്ട് 4. പൂജപ്പുര സെൻട്രൽ ജയിൽ ഗ്രൌണ്ട് നെയ്യാറ്റിൻകര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ രുവല്ലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ 1.ആറ്റുകാൽ ദേവീ ക്ഷേത്രം പാർക്കിംഗ് ഗ്രൌണ്ട് 1. മണക്കാട് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൌണ്ട് 2.ഫോർട്ട് ഹൈസ്കൂൾ ഗ്രൌണ്ട്, 2.ചാല ബോയ്‌സ് ഹയർ സെക്കൻററി സ്കൂൾ ഗ്രൌണ്ട് 3.ഈസ്റ്റ്ഫോർട്ട് സെന്‌ട്രൽ സ്കൂൾ ഗ്രൌണ്ട് 3. ചാല ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ 4. തൈക്കാട് മോഡൽ സ്കൂൾ ഗ്രൌണ്ട് 5.തൈക്കാട് TTC കോളേജ് ഗ്രൌണ്ട് ഉളളൂർ, എം സി റോഡ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ എം ജി കോളേജ് ഗ്രൌണ്ട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ 1.കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് ഗ്രൌണ്ട് 2. ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിംഗ് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് തടസമുണ്ടാക്കാത്ത രീതിയിൽ പാർക്ക് ചെയ്യേണ്ടതും, പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ മൊബൈൽ ഫോൺ നമ്പർ എഴുതി പ്രദർശിപ്പക്കേണ്ടതുമാണ്. തമ്പാനൂർ, കൊച്ചുവേളി റെയിൽവെ സ്റ്റേഷനിലേക്കും, ഇന്റർനാഷണൽ,ഡൊമസ്റ്റിക് എയർപോർട്ടിലേക്കും പോകുന്ന യാത്രക്കാർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കേണ്ടതാണ്. ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും ഘോഷയാത്ര കടന്നു പോകുന്ന റൂട്ട് ഒഴിവാക്കി യാത്ര ചെയ്യേണ്ടതാണ്. തിരുവനന്തപുരം സിറ്റി പോലീസിൻ്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 04712558731, 9497930055 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*