പോസ്റ്റുകള്‍

സെപ്റ്റംബർ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സേവാ സേതു അഭിയാൻ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ

ഇമേജ്
തിരുവനന്തപുരം: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ഭരണനിർവഹണത്തിന്റെ 25 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപി സംഘടിപ്പിക്കുന്ന ‘സേവാ സേതു അഭിയാൻ’ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ നടന്നു. മഹാരാഷ്ട്ര പരിസ്ഥിതി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി പങ്കജാ മുണ്ടെ ശില്പശാല ഉദ്ഘാടനം ചെയ്തു. 45 വർഷത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് ബിജെപിക്ക് കേരളത്തിൽ ഒരു മേയറെ ലഭിച്ചതെന്നും ഇത് വലിയ മാറ്റത്തിന്റെ തുടക്കമാണെന്നും അവർ പറഞ്ഞു. കേവലം രണ്ട് എംപിമാരിൽ നിന്ന് ആരംഭിച്ച ബിജെപിയുടെ യാത്ര ഇന്ന് പാർലമെന്റിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ശക്തികളിലൊന്നായി മാറിയെന്നും, ആ കരുത്തിലാണ് ഭാരതം ലോകത്തിന് മുന്നിൽ കരുത്തുറ്റ രാജ്യമായി മാറിയതെന്നും പങ്കജാ മുണ്ടെ പറഞ്ഞു. കേരളത്തിലും ബിജെപിയുടെ വളർച്ചയ്ക്ക് ലഭിച്ചിരിക്കുന്ന പുതിയ അവസരങ്ങൾ ജനസേവനത്തിനും സദ്ഭരണത്തിനും കൂടുതൽ ഊർജം പകരണമെന്നും അവർ കൂട്ടിച്ചേർത്തു. ജനകീയ ഭരണവും സദ്ഭരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനങ്ങളുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നതിനുമുള്ള വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ശില്പശാലയിൽ ചർച്ച ചെയ്തു. ബിജെപി സംസ്ഥാന ...

നേമത്ത് 'മീറ്റ് ദി എം.എൽ.എ' പരിപാടി പുരോഗമിക്കുന്നു*

ഇമേജ്
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിലെ പൊതുജനങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും പ്രതിനിധികളുടെയും ആവശ്യങ്ങളും പരാതികളും നേരിട്ട് കേൾക്കുന്നതിനായി സംഘടിപ്പിച്ച 'മീറ്റ് ദി എം.എൽ.എ' (Meet the MLA) പരിപാടിയിൽ വലിയ ജനപങ്കാളിത്തം. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ നിരവധി ആവശ്യങ്ങൾ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അടക്കമുള്ള റെയിൽവേ ഉദ്യോഗസ്ഥരുമായി എം.എൽ.എ ചർച്ച നടത്തി. പരിഹരിക്കാൻ കഴിയുന്ന ഫൂട്ട് ഓവർ ബ്രിഡ്ജ് (FOB), റോഡ് ഓവർ ബ്രിഡ്ജ് (ROB) തുടങ്ങിയ ആവശ്യങ്ങൾ അടിയന്തരമായി പരിഗണിക്കണമെന്നും, മാങ്കുളം റോഡ് ഉൾപ്പെടെ റെയിൽവേ പരിധിയിലുള്ള തകർന്ന റോഡുകൾ പുനരുദ്ധരിക്കാനും എസ്റ്റേറ്റ് വാർഡിലെ റെയിൽവേ അണ്ടർപാസിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനും അദ്ദേഹം നിർദ്ദേശം നൽകി. നേമത്ത് സബ് ട്രഷറി, ഫയർ & സേഫ്റ്റി ഓഫീസ് എന്നിവ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അറിയിച്ച എം.എൽ.എ, 63 ബെഡിൽ നിന്ന് 13 ലേക്ക് ചുരുങ്ങിയ നേമം താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങൾ വീണ്ടെടുക്കുന്നതിനും, 1969-ൽ ആരംഭിച്ച സ്വരാജ് ഗ്രന്ഥശാല കമ്പ്യൂട്ടറൈസ് ചെ...

തിരുവനന്തപുരത്ത് 14 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ

ഇമേജ്
തീയതി: 02.09.2026 തിരുവനന്തപുരം കേരളാ പോലീസിൻ്റെ ലഹരി വിരുദ്ധ പോരാട്ടമായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം, രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൂജപ്പുര സ്റ്റേഷൻ പരിധിയിലുള്ള മുടവൻമുകൾ ഭാഗത്ത് സിറ്റി ഡാൻസാഫ് (DANSAF) സംഘവും ലോക്കൽ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. വള്ളക്കടവ്, ഫിഷർമാൻ കോളനി, NEAR USC ഗ്രൗണ്ട്, കൊച്ചുതോപ്പ് TC 78/1539 വീട്ടിൽ സുരേഷ് മകൻ ഷാരൂൺ (27) ആണ് പ്രതി. ഇയാളിൽ നിന്നും 14 ഗ്രാം ഓളം MDMA കണ്ടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്‌തു തുടർനടപടികൾ സ്വീകരിച്ചു വരുന്നു. വരും ദിവസങ്ങളിൽ ലഹരി പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കെതിരായ ഏത് നീക്കത്തെയും പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും: രാജീവ് ചന്ദ്രശേഖർ

ഇമേജ്
കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കെതിരായ ഏത് നീക്കത്തെയും പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും: രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം: സ്ത്രീകളുടെ അവകാശങ്ങൾ ദുർബലപ്പെടുത്താനും കേരളത്തെ പിന്തിരിപ്പൻ സാമൂഹിക വ്യവസ്ഥയിലേക്ക് നയിക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച അദ്ദേഹം, സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പരിമിതപ്പെടുത്താനുള്ള ഏത് ശ്രമത്തെയും ബിജെപി ശക്തമായി ചെറുക്കുമെന്ന് വ്യക്തമാക്കി. “മുസ്ലിം ലീഗിന്റെ ഒരു മന്ത്രി അവരുടെ രാഷ്ട്രീയ ലക്ഷ്യം മുഴുവൻ ‘മതം, മതം, മതം’ എന്നാണെന്ന് പറയുന്നുണ്ട്. അവരുടെ ആശയപ്രചാരകനായ കാന്തപുരം സ്ത്രീകൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്നും സൂചിപ്പിക്കുന്ന രീതിയിലാണ് സംസാരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയും രാജ്യത്തെ നിയമങ്ങളും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് അവരുടെ സമീപനം,” രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ...

വിശ്വപ്രസിദ്ധ ഹംഗേറിയൻ സംവിധായക മാർത്ത മെസാറോസ് റെട്രോസ്പെക്റ്റീവ് , വനിതാ സംഗമം

ഇമേജ്
തിരു: ലോകസിനിമയിലെ ഏറ്റവും പ്രമുഖ വനിതാ സംവിധായിക മാർത്ത മെസാറോസിൻ്റെ സിനിമകളുടെ റെട്രോസ്പെക്റ്റീവ് ഫിൽക്ക ഫിലിം സൊസൈറ്റി സെപ്റ്റംബർ 15 ചൊവ്വാഴ്ച പ്രസ് ക്ലബ്ബ് എസ് . എസ് . ഹാളിൽ പ്രദർശിപ്പിക്കുന്നു . ഹംഗറിയിലെ ബുഡാപെസ്റ്റിൽ താമസിക്കുന്ന മാർത്തയ്ക്ക് സെപ്റ്റംബർ 19 ന് 96 വയസ്സ്. വനിത ഫിലിം ഫെസ്റ്റിവലും വനിതാ സംഗമവും സംഘടിപ്പിക്കുന്നത് , നേർകാഴ്ച വീക്കിലി അമേരിക്ക, വനിതാ ശിശു വികസന വകുപ്പ്, ചലച്ചിത്ര അക്കാദമി , ബീം ഫിലിം സൊസൈറ്റി, അസോസിയേഷൻ ഓഫ് ഫിലിം സൊസൈറ്റീസ്, കേരള പീഡിയ ഓൺലൈൻ ന്യൂസ് ചാനൽ എന്നിവയുടെ സഹകരണത്തോടെയാണ് . ഡയറി ഫോർ മൈ ചിൽഡ്രൻ എന്ന സിനിമയുടെ പ്രദർശനം കഴിഞ്ഞ് , 11: 30 ന് ചലച്ചിത്രമേളയും വനിതാ സംഗമവും ബഹു. മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. വനിതാ സംഗമത്തിൽ നോവലിസ്റ്റ് ഗിരിജാ സേതുനാഥ് , പ്രൊഫ. ഡോ. മേരി ജോർജ്ജ്, ഫിൽക്ക വൈസ് പ്രസിഡൻ്റ് - കവയിത്രി രാജാംബിക എന്നിവർ സിനിമ, കേരള സമ്പദ്ഘടന , സാഹിത്യം എന്നിവ സംബന്ധിച്ച് സ്ത്രീകേന്ദ്രീകൃത വിഷയങ്ങൾ അവതരിപ്പിക്കും . കവിയരങ...