നേമത്ത് 'മീറ്റ് ദി എം.എൽ.എ' പരിപാടി പുരോഗമിക്കുന്നു*

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിലെ പൊതുജനങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും പ്രതിനിധികളുടെയും ആവശ്യങ്ങളും പരാതികളും നേരിട്ട് കേൾക്കുന്നതിനായി സംഘടിപ്പിച്ച 'മീറ്റ് ദി എം.എൽ.എ' (Meet the MLA) പരിപാടിയിൽ വലിയ ജനപങ്കാളിത്തം. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ നിരവധി ആവശ്യങ്ങൾ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അടക്കമുള്ള റെയിൽവേ ഉദ്യോഗസ്ഥരുമായി എം.എൽ.എ ചർച്ച നടത്തി. പരിഹരിക്കാൻ കഴിയുന്ന ഫൂട്ട് ഓവർ ബ്രിഡ്ജ് (FOB), റോഡ് ഓവർ ബ്രിഡ്ജ് (ROB) തുടങ്ങിയ ആവശ്യങ്ങൾ അടിയന്തരമായി പരിഗണിക്കണമെന്നും, മാങ്കുളം റോഡ് ഉൾപ്പെടെ റെയിൽവേ പരിധിയിലുള്ള തകർന്ന റോഡുകൾ പുനരുദ്ധരിക്കാനും എസ്റ്റേറ്റ് വാർഡിലെ റെയിൽവേ അണ്ടർപാസിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനും അദ്ദേഹം നിർദ്ദേശം നൽകി. നേമത്ത് സബ് ട്രഷറി, ഫയർ & സേഫ്റ്റി ഓഫീസ് എന്നിവ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അറിയിച്ച എം.എൽ.എ, 63 ബെഡിൽ നിന്ന് 13 ലേക്ക് ചുരുങ്ങിയ നേമം താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങൾ വീണ്ടെടുക്കുന്നതിനും, 1969-ൽ ആരംഭിച്ച സ്വരാജ് ഗ്രന്ഥശാല കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനും തൻ്റെ പിന്തുണ വാഗ്ദാനം ചെയ്തു. പരിപാടിയിൽ വിവിധ ആവശ്യങ്ങളുമായി ജനപ്രതിനിധികളും സ്ഥാപന മേധാവികളും വിദ്യാർത്ഥികളും എത്തി. ബാങ്ക് നടപടികളിലെ തടസ്സം മൂലം പഠനം തടസ്സപ്പെട്ട വിദ്യാർത്ഥിക്കും പരീക്ഷാ അപേക്ഷയിലെ സാങ്കേതിക തടസ്സം നേരിടുന്ന NBMS വിദ്യാർത്ഥിക്കും, പ്രശ്നം പരിഹരിക്കുമെന്നും എം.എൽ.എ ഉറപ്പുനൽകി. മണ്ഡലത്തിലെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇത്തരം നേരിട്ടുള്ള കൂടിക്കാഴ്ചകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ എം.എൽ.എ വ്യക്തമാക്കി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*