തിരുവനന്തപുരത്ത് 14 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ
തീയതി: 02.09.2026
തിരുവനന്തപുരം
കേരളാ പോലീസിൻ്റെ ലഹരി വിരുദ്ധ പോരാട്ടമായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരുവനന്തപുരത്ത് വൻ ലഹരി വേട്ട.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം, രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൂജപ്പുര സ്റ്റേഷൻ പരിധിയിലുള്ള മുടവൻമുകൾ ഭാഗത്ത് സിറ്റി ഡാൻസാഫ് (DANSAF) സംഘവും ലോക്കൽ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
വള്ളക്കടവ്, ഫിഷർമാൻ കോളനി, NEAR USC ഗ്രൗണ്ട്, കൊച്ചുതോപ്പ് TC 78/1539 വീട്ടിൽ സുരേഷ് മകൻ ഷാരൂൺ (27) ആണ് പ്രതി. ഇയാളിൽ നിന്നും 14 ഗ്രാം ഓളം MDMA കണ്ടെടുത്തു.
പ്രതിയെ അറസ്റ്റ് ചെയ്‌തു തുടർനടപടികൾ സ്വീകരിച്ചു വരുന്നു. വരും ദിവസങ്ങളിൽ ലഹരി പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ