പോസ്റ്റുകള്‍

ഒക്‌ടോബർ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

New LHB Coaches for Amritha & Rajya Rani Express; Rajeev Chandrasekhar thanks PM & Railways

ഇമേജ്
Thiruvananthapuram: In a major boost for Kerala rail passengers, the Railways has sanctioned modern LHB coaches for two trains running through Kerala - Amritha Express and Nilambur Rajya Rani Express. Amritha Express will get 22 new LHB coaches and Rajya Rani will get 15 coaches. This was a long-standing demand of Kerala passengers and was one of the key issues raised by BJP State President Rajeev Chandrasekhar and P.K. Krishnadas in their meeting with the Union Railway Minister last week. Rajeev Chandrasekhar thanked Prime Minister Narendra Modi and Railway Minister Ashwini Vaishnaw for the decision. The Railways has also approved the long-pending demand to extend the Kollam-Kottayam MEMU service to Ernakulam.

പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ്: മദ്യപിച്ച് വാഹനമോടിച്ചതിന് 1931 കേസുകൾ രജിസ്റ്റർ ചെയ്തു.

ഇമേജ്
ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി കേരള പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 1931 കേസുകൾ രജിസ്റ്റർ ചെയ്തു. ഒക്ടോബർ 29 വൈകുന്നേരം 4 മണി മുതൽ ഒക്ടോബർ 30 രാവിലെ 8 മണി വരെയാണ് പരിശോധനകൾ നടന്നത്. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ എല്ലാ സ്റ്റേഷനുകളിലെയും സ്പെഷ്യൽ യൂണിറ്റുകളിലെയും പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പരിശോധന നടത്തിയത്. മദ്യപിച്ചുള്ള വാഹനമോടിക്കൽ, പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്, ലഹരിമരുന്ന്-അബ്കാരി കേസുകൾ എന്നിവ കണ്ടെത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇതിനുപുറമെ, വാറന്റുകൾ നടപ്പിലാക്കുക, KAAPA, PIT-NDPS നിയമപ്രകാരം നടപടി നേരിടുന്നവരെ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളും സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധിച്ചു. അബ്കാരി നിയമപ്രകാരം 631 കേസുകളും, COTPA നിയമപ്രകാരം 382 കേസുകളും, NDPS നിയമപ്രകാരം 177 കേസുകളും രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചതിന് 124 കേസുകളും ഗെയിമിംഗ് ആക്ട് പ്രകാരം 30 കേസുകളും സ്പെഷ്യൽ ലോക്കൽ ലോ പ്രകാരം 523 കേസുകളും സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ടെത്തിയിട്ടുണ്ട്. ഇതിന...

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ എല്ലാ പി എസ് സി നിയമനങ്ങളും പുനഃപരിശോധിക്കണം: വി. മുരളീധരൻ എം.എൽ.എ.

ഇമേജ്
തിരുവനന്തപുരം: കേരള പി.എസ്.സിയിലെ ക്രമക്കേടുകളിൽ നടപടി സ്വീകരിക്കുന്നതിനു പകരം ഉത്തരവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് വി. മുരളീധരൻ എം.എൽ.എ. ഗവർണറുടെ നടപടിയെ സി.പി.എം എതിർക്കുന്നത് സ്വാഭാവികമാണെങ്കിലും കോൺഗ്രസും യു.ഡി.എഫും അതിനെ എതിർക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇതുവരെ 180 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് മുഖേന ലഭിച്ച മൂന്ന് പരാതികൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തന്നെ ഇന്ന് നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയധികം പരാതികൾ ഉയർന്ന സാഹചര്യത്തിൽ ക്രമക്കേടുകൾ അന്വേഷിക്കാനും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാനും സർക്കാർ തയ്യാറാകണം. പരാതികളുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 21-ന് പി.എസ്.സി സെക്രട്ടറിയോട് ഗവർണർ വിശദീകരണം തേടിയിരുന്നതായാണ് മനസ്സിലാക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് രാഷ്ട്രപതിക്ക് ശുപാർശ നൽകിയിരിക്കുന്നത്. ഗവർണറുടെ നടപടിയിൽ ഭരണഘടനാവിരുദ്ധതയുണ്ടെന്ന് ഭരണപക്ഷവും പ...

മുൻ MLA വി കെ പ്രശാന്തിൻ്റെ തിരുവനന്തപുരം പടുത്തുയർത്തി എന്ന പ്രസ്താവന അപലപനിയം : കരമന ജയൻ

ഇമേജ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ പടുത്തുയർത്തി എന്ന് മുൻ മേയറും MLA യുമായ വി കെ പ്രശാന്ത് അവകാശപ്പെടുന്നത് തിരുവനന്തപുരത്ത് കാരെ ഗോഷ്‌ടി കാണിക്കുന്നതിന് തുല്യമാണന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു. 45 വർഷം CPM തുടർച്ചയായി തിരുവനന്തപുരം നഗരം ഭരിച്ചതിനെ തുടർന്നാണ് തലസ്ഥാന ജില്ലയായ തിരുവനന്തപുരം സംസ്ഥാനത്തെ തന്നെ മറ്റ് പല ജില്ലകളുടെ പോലും പുറകിലായ അവസ്ഥ ഉണ്ടായതെന്നും, സംസ്ഥാന രൂപീകരണകാലത്ത് വിമാനത്താവളം മുതലുള്ള എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങൾക്കും ശുചിത്വത്തിനും ഒന്നാം സ്ഥാനത്ത് നിന്ന നഗരമാണ് തിരുവനന്തപുരമെന്നും കരമന ജയൻ പറഞ്ഞു. മൂന്നു നൂറ്റാണ്ട് കാലത്തിലധികം ഭാരതത്തിലെ തന്നെ ഒന്നാംനിര നഗരങ്ങളിലൊന്നായിരുന്നു തിരുവനന്തപുരം. കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജ് സംസ്ഥാന രൂപീകരണത്തിന് മുമ്പ് തന്നെ തിരുവനന്തപുരത്ത് വന്നിട്ടും 45 വർഷത്തെ CPM ഭരണം തിരുവനന്തപുരം നഗരത്തിനെ സമസ്‌ത മേഖലകളിലും കൊച്ചി നഗരത്തിനും പിന്നിലാക്കിയെന്നും ജയൻ ആരോപിച്ചു. ഒരു കാലത്തും CPM ഇനി തിരുവനന്തപുരം നഗരം ഭരിക്കില്ലന്നും, വി കെ പ്രശാന്ത് തിരുവനന്തപുരം പടുത്ത് ഉയർത്തി എന്ന് അവക...

കേരളത്തിൽ കാൽ നൂറ്റാണ്ടിനിടെ സാമ്പത്തിക സാമൂഹ്യ പുരോഗതി ലഭിച്ചത് ഒരു പ്രത്യേക വിഭാഗത്തിന്: പട്ടികജാതി സമൂഹത്തിന്റെ പിന്നാക്കാവസ്ഥ ഗൗരവകരം: രാജീവ് ചന്ദ്രശേഖർ

ഇമേജ്
കേരളത്തിൽ കാൽ നൂറ്റാണ്ടിനിടെ സാമ്പത്തിക സാമൂഹ്യ പുരോഗതി ലഭിച്ചത് ഒരു പ്രത്യേക വിഭാഗത്തിന്: പട്ടികജാതി സമൂഹത്തിന്റെ പിന്നാക്കാവസ്ഥ ഗൗരവകരം: രാജീവ് ചന്ദ്രശേഖർ ഭൂപരിഷ്കരണ നിയമം പരിഷ്കരിക്കണം: കുമ്മനം രാജശേഖരൻ തിരുവനന്തപുരം: കഴിഞ്ഞ 25 വർഷത്തെ കേരളത്തിന്റെ വികസനനേട്ടങ്ങൾ വിലയിരുത്തുമ്പോൾ സാമ്പത്തികം, തൊഴിൽ, ഭൂമി, വീട്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നേട്ടമുണ്ടാക്കിയത് ഏത് വിഭാഗങ്ങളാണെന്നും പട്ടികജാതി വിഭാഗം ഉൾപ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങൾ ഇന്നും ദുർബലാവസ്ഥയിൽ തുടരുന്നത് എന്തുകൊണ്ടാണെന്നും കേരളം ഗൗരവമായി ചർച്ച ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഈ വിഷയം വിവാദമാക്കുകയല്ല, വസ്തുതകളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഭൂപരിഷ്കരണ നിയമം കാലഹരണപ്പെട്ടതാണെന്നും അത് പരിഷ്ക്കരിക്കണമെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. മഹാത്മാ അയ്യങ്കാളിയുടെ ജന്മസ്ഥലത്ത് സ്മാരകം നിർമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നവംബർ 13 ന് ഇരിങ്ങാലക്കുടയിൽ നടക്കുന്ന പി.കെ. ചാത്തൻ മാഷ് സ്മൃതിസഭയുടെ സംഘാടക...

സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ ; കേരളത്തിൽ 2026 ഒക്ടോബർ 21 മുതൽ ഡിസംബർ 31 വരെ

എല്ലാ പൗരന്മാർക്കും അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് 2026 ഒക്ടോബർ 21 മുതൽ ഡിസംബർ 31 വരെ രാജ്യവ്യാപകമായി സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ സംഘടിപ്പിക്കും. കേരളത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതി (SLBC), സംസ്ഥാന ഗവൺമെൻ്റ്, ലീഡ് ഡിസ്ട്രിക്ട് മാനേജർമാർ (LDMS), ജില്ലാ ഭരണകൂടങ്ങൾ, ബാങ്കുകൾ എന്നിവയുടെ ഏകോപനത്തോടെ ഗ്രാമപഞ്ചായത്തുകളിലും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. ക്യാമ്പയിൻ കാലയളവിൽ ഓരോ ഗ്രാമപഞ്ചായത്തിലും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും കുറഞ്ഞത് ഒരു ക്യാമ്പെങ്കിലും സംഘടിപ്പിക്കുന്നുവെന്ന് ഉറപ്പാക്കും. പ്രധാനമന്ത്രി ജൻധൻ യോജന (PMJDY) പ്രകാരം ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, പ്രത്യേകിച്ച് അതീവ ദുർബല ഗോത്രവിഭാഗങ്ങളിലെ (PVTG) കുടുംബങ്ങൾക്ക് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുക, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY), അടൽ പെൻഷൻ യോജന (APY) എന്നിവയിൽ അർഹരായവരെ അംഗങ്ങളാക്കുക, നിലവിലുള്ള അക്കൗണ...

തൃശൂർ കൈരളി / ശ്രീ തീയേറ്ററിൽ ഗുരുതര ക്രമക്കേട്. ടിക്കറ്റ് കൗണ്ടറിൽ ജീവനക്കാരനല്ലാത്ത ക്രിമിനൽ കേസ് പ്രതിയെ കൊണ്ട് ടിക്കറ്റ് വിൽപ്പന. KSFDC രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. CCTV ദൃശ്യങ്ങൾ പുറത്ത്.

ഇമേജ്
തൃശൂർ: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (KSFDC) കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ കൈരളി / ശ്രീ തീയേറ്ററിൽ ഞെട്ടിക്കുന്ന ക്രമക്കേട് പുറത്തായി. ടിക്കറ്റ് കൗണ്ടറിൽ ജീവനക്കാരനല്ലാത്ത ഒരാളെ കൊണ്ട് ടിക്കറ്റ് വിൽപ്പന നടത്തിയ സംഭവത്തിലാണ് നടപടി. ഈ വ്യക്തി നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 2026 സെപ്റ്റംബർ 8, 9 തീയതികളിലാണ് സംഭവം. തൃശൂർ കൈരളി തീയേറ്ററിലെ ടിക്കറ്റ് കൗണ്ടറിൽ പ്രേക്ഷകരിൽ നിന്ന് പണം വാങ്ങി ടിക്കറ്റ് നൽകിയത് KSFDC ജീവനക്കാരൻ ആയിരുന്നില്ല. മാനേജ്മെന്റ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, 08.09.2026, 09.09.2026 തീയതികളിലെ CCTV ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇക്കാര്യം വ്യക്തമായി CCTV ദൃശ്യങ്ങളിൽ കാണുന്ന യുവാവ്, തീയേറ്ററിൽ കൗണ്ടർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പ്യൂൺ ശ്രീ. വിമൽ മിത്ര ആർ ന്റെ മകനാണെന്ന് കണ്ടെത്തി. ആരൊക്കെയാണ് സസ്പെൻഡിലായത്? ഗുരുതര വീഴ്ചയും അച്ചടക്കലംഘനവും കണ്ടെത്തിയതിനെ തുടർന്ന് KSFDC മാനേജിംഗ് ഡയറക്‌ടർ ശ്രീമതി. സബിത ബായി ഇ എസ് ഇവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തു ഉത്തരവിട്ടു. ๑๓๕ ๓໙: 4374/E1/2026/K.S.F.D.C തീയതി 13.10.2026 1. ശ്രീ. സുൽഫിക്കർ ...

സംസ്ഥാ നത്തെ സ്പാകളിൽ പോലീസിൻ്റെ മിന്നൽ പരിശോധന: 14 കേസുകളെടുത്തു. 5 പേരെ അറസ്റ്റ് ചെയ്തു.

ഇമേജ്
സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനോടകം 5 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ആകെയുള്ള 821 സ്ഥാപനങ്ങളില്‍ 586 സ്പാകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി.വിജയന്‍റെ നിര്‍ദേശാനുസരണമായിരുന്നു "ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന നടത്തിയത്. പരിശോധനയില്‍ ഏറ്റവും കൂടുതല്‍ നടപടി ഉണ്ടായത് കോഴിക്കോട് സിറ്റിയിലാണ്. ഇവിടെ 87 കേന്ദ്രങ്ങളില്‍ 70 എണ്ണത്തില്‍ റെയ്ഡ് നടത്തി. നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മലപ്പുറം ജില്ലയില്‍ 78 കേന്ദ്രങ്ങളില്‍ 71 റെയ്ഡുകള്‍ നടത്തി. തൃശ്ശൂര്‍ സിറ്റിയില്‍ 58 ല്‍ 56 എണ്ണത്തിലും പാലക്കാട് 71 ല്‍ 55 എണ്ണത്തിലും പരിശോധന നടത്തി. പത്തനംതിട്ടയിലും ആലപ്പുഴയിലും മൂന്ന് കേസുകള്‍ വീതം രജിസ്റ്റര്‍ ചെയ്തു. എറണാകുളം റൂറലില്‍ രണ്ടും കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓരോ കേസ് വീതവും രജിസ്റ്റര്‍ ചെയ്തു. ചട്ടങ്ങള്‍ പാലിക്കാത്ത 44 സ്പാകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന ന...

പോലീസിന്റെ കണ്ണീർ വാതക ഷെല്ലുകൾ പൊട്ടി : യുവമോർച്ച നേതാക്കൾക്ക് പരിക്ക് : സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം

ഇമേജ്
തിരുവനന്തപുരം : അഴിമതിക്കേസിലെ പ്രതിയായ പിണറായി വിജയൻ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ നിയമസഭാ മാർച്ചിന് നേർക്കുണ്ടായ പോലീസ് നടപടിയിൽ നിരവധി പേർക്ക് ഗുരുതര പരിക്ക്. മുന്നറിയിപ്പില്ലാതെ പോലീസ് നടത്തിയ കണ്ണീർ വാതക ഷെൽ പ്രയോഗത്തിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതിയുടെ കൈക്ക് ഗുരുതരമായ പരിക്കേറ്റു. ഷെൽ പൊട്ടി വിരലിൽ നിന്നും മാംസ ഭാഗങ്ങൾ അടർന്നു പോയതിനെ തുടർന്ന് അദീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. യുവമോർച്ച തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡണ്ട്‌ ചൂണ്ടിക്കൽ ഹരിയുടെ കാലിന്റെ ലെഗ്മെന്റ്ന് തകരാറുണ്ടായി. നിരവധി വനിതാ പ്രവർത്തകർ ഷെൽ പൊട്ടിയതിനെ തുടർന്ന് തളർന്ന് വീണു. മുപ്പതോളം യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ ആണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട്‌ പി സുധീർ, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി മനു പ്രസാദ് അടക്കമുള്ള നേതാക്കൾ ആശുപത്രികളിൽ പ്രവർത്തകരെ സന്ദർശിച്ചു. പോലീസ് നടപടിക്കെതിരെ യുവമോർച്ച ഇന്നും നാളെയും സംസ്ഥാന വ്യാപക പ്രതിഷേധത്തിനു ആഹ്വാനം നൽകി. ജ...

കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു

ഇമേജ്
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു കനറാ ബാങ്കിന്റെ തിരുവനന്തപുരം സർക്കിൾ ഹെഡ് ആയി സന്തോഷ് വി എസ് ചുമതലയേറ്റു. പുതിയ ചുമതലയോടൊപ്പം കേരളത്തിന്റെ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കൺവീനറായും ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശതല ബാങ്കേഴ്സ് സമിതി കൺവീനറായും അദ്ദേഹം തുടർന്നും പ്രവർത്തിക്കും.

കാപ്പ നിയമം ദുരുപയോഗം ചെയ്ത് നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ല: ബിജെപി

ഇമേജ്
കാപ്പ നിയമം ദുരുപയോഗം ചെയ്ത് നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ല: ബിജെപി കള്ളക്കേസുകൾക്കും രാഷ്ട്രീയ പകപോക്കലിനുമെതിരെ നിയമസഭയ്ക്ക് മുന്നിൽ സുഗതന്റെ കുടുംബവും ബിജെപി കൗൺസിലർമാരും പ്രതിഷേധ ധർണ്ണ നടത്തി തിരുവനന്തപുരം: മേയർക്കും വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനുമെതിരെ കള്ളക്കേസുകൾ ചുമത്തിയതിലും കാപ്പ നിയമം ദുരുപയോഗം ചെയ്ത് തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം അട്ടിമറിക്കാൻ എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നതിലും പ്രതിഷേധിച്ച് സുഗതന്റെ ഭാര്യയും മക്കളും ഉൾപ്പെടെയുള്ള അംഗങ്ങളും ബിജെപി കൗൺസിലർമാരും നിയമസഭയ്ക്ക് മുന്നിൽ ധർണ നടത്തി. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ. ശ്രീലേഖ ഐപിഎസ് ധർണ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്കെതിരെ കാപ്പ നിയമം പ്രയോഗിച്ച് നാലു മാസത്തോളം തടങ്കലിലാക്കിയ നടപടി കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട അധ്യായങ്ങളിലൊന്നാണെന്ന് ശ്രീലേഖ പറഞ്ഞു. നഗരസഭാ തിരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തി ഉയർന്നുവന്ന യുവ നേതാവായ സുഗതന്റെ വളർച്ചയിൽ അസഹിഷ്ണുത പൂണ്ടാണ് എൽഡിഎഫും യുഡിഎഫും ചേർന്ന് രാഷ്ട്രീയ പകപോക്കൽ നടത്തുന്നതെന്നും അവർ ആരോപിച്ചു. ഗുരുതരമായ കുറ്റകൃ...

കേരള കായിക ദിനം ആചരിച്ചു.

ഇമേജ്
കേരള കായിക ദിനം ആചരിച്ചു. ജി വി രാജ ജന്മദിനമായ ഇന്നു കേരള സ്പോർട്സ് ദിനത്തോടനുബന്ധിച്ച് ബിജെപി സംസ്ഥാന സ്പോർട്സ് സെല്ലിന്റെ നേതൃത്വത്തിൽ വിവിധ കായിക വിഭാഗങ്ങളിലെ ഇന്ത്യൻ താരങ്ങളെ ആദരിക്കുകയുണ്ടായി. ബിജെപി സംസ്ഥാന ഓഫീസിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ ശ്രീ. രാജീവ്‌ ചന്ദ്രശേഖർ എം.എൽ.എ.മുൻ ഇന്ത്യൻ താരങ്ങൾ ആയ (ശ്രീ.കൃഷ്ണകുമാർ, ഇന്ത്യൻ ഹോക്കി താരം, ശ്രീ. എൻ. എൻ. ഗണേഷ്, ഇന്ത്യൻ ഫുട്ബോൾ താരം, ശ്രീ. ഹരികുമാർ, ഇന്ത്യൻ ഹാൻഡ്‌ബാൾ താരം, ശ്രീ സ്റ്റാൻലി ആന്റണി, ഇന്ത്യൻ സൈക്ലിങ് താരം ) എന്നിവരെ പൊന്നാട അണിയ്ച്ചു മെമെന്റോ നൽകി ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അഡ്വ. എസ്. സുരേഷ്, സ്പോർട്സ് സെൽ സംസ്ഥാന കോ കൺവീനർ വിനോദ് തമ്പി, സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാർ, സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌. ശ്രീ. മഞ്ചത്തല സുരേഷ്. എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: ദേശീയ തപാൽ വാരാഘോഷം 2026 - സഫായി മിത്രമാരെ ആദരിച്ച് തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി

ഇമേജ്
തിരുവനന്തപുരം: ദേശീയ തപാൽ വാരാഘോഷം 2026-ന്റെ ഭാഗമായി ശുചിത്വത്തിന്റെറെ കാവൽക്കാരായ സഫായി മിത്രമാരെ ആദരിച്ച് തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി. കേരള പോസ്റ്റൽ സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ അമിതാഭ് സിങ് ആണ് പ്രത്യേക കവർ പ്രകാശനം ചെയ്തത്. 'സഫായി മിത്രാസ് -ഗാർഡിയൻസ് ഓഫ് ക്ലീൻലിനസ്' എന്ന പ്രമേയത്തിലാണ് പ്രത്യേക കവർ പുറത്തിറക്കിയത്.കൂടാതെ ക്യാപ്റ്റൻ സ്‌മിത മച്ചാറിനായി സമർപ്പിച്ച പ്രത്യേക കവറും ചടങ്ങിൽ പ്രകാശനം ചെയ്‌തു. തിരുവനന്തപുരം മേയർ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. ഗോപൻ, ഡെപ്യൂട്ടി മേയർ ആശനാഥ് എന്നിവർക്ക് കവറുകൾ കൈമാറി. തിരുവനന്തപുരം കോർപ്പറേഷനുമായി സഹകരിച്ച് 'സഫായി മിത്രങ്ങളെ ആദരിക്കൽ', 'സല്യൂട്ടിംഗ് ബ്രേവറി' എന്നീ വിഷയങ്ങളിലാണ് പ്രത്യേക കവറുകൾ പുറത്തിറക്കിയത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

രാഹുൽ ഗാന്ധി ആദ്യം ചെയ്യേണ്ടത് വി.ഡി. സതീശനോട് രാജിവെക്കാൻ ആവശ്യപ്പെടുകയാണ്. തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

ഇമേജ്
രാഹുൽ ഗാന്ധി ആദ്യം ചെയ്യേണ്ടത് വി.ഡി. സതീശനോട് രാജിവെക്കാൻ ആവശ്യപ്പെടുകയാണ്. തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു. രാജ്യത്തെ തിരഞ്ഞെടുപ്പ് നടപടിക്രമത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന രാഹുൽ ഗാന്ധി, അതേ തിരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ അധികാരത്തിലെത്തിയ കേരളത്തിലെ യു.ഡി.എഫ് സർക്കാരിന്റെ നിയമസാധുതയെക്കുറിച്ചും നിലപാട് വ്യക്തമാക്കണം. കേരളത്തിലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ എസ്.ഐ.ആർ ഫലപ്രദമായി നടപ്പാക്കിയതുകൊണ്ടാണ് കോൺഗ്രസിന് വിജയം നേടാനായതെന്ന് കോൺഗ്രസ് നേതാക്കൾ തന്നെയാണ് പറഞ്ഞത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായ തളിപ്പറമ്പിലും പയ്യന്നൂരിലും ഉൾപ്പെടെ എസ്.ഐ.ആറിലൂടെ കള്ളവോട്ട് തടയാൻ കഴിഞ്ഞതാണ് യു.ഡി.എഫിന്റെ വിജയത്തിന് കാരണമായതെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിച്ചിരുന്നു. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ അന്ന് നടത്ത...

മന്ത്രി. ഓ ജെ ജനീഷിനെതിരെ നടപടി വേണം; ഗവർണർക്ക് പരാതി നൽകി ബിജെപി

ഇമേജ്
മന്ത്രി. ഓ ജെ ജനീഷിനെതിരെ നടപടി വേണം; ഗവർണർക്ക് പരാതി നൽകി ബിജെപി അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം പി കെ കൃഷ്ണദാസ് തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനവ്യൂഹം തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്ത സംഭവത്തിൽ യുവജനകാര്യ, കായിക മന്ത്രി ശ്രീ ഒ. ജെ. ജനീഷിനെതിരെ ഭരണഘടനാനുസൃതമായ ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എയുടെ പേരിലുള്ള നിവേദനം ബിജെപി പ്രതിനിധിസംഘം ഗവർണർക്ക് സമർപ്പിച്ചു. അമിത് ഷായുടെ സുരക്ഷയെ ബാധിക്കുന്ന ഗുരുതര സംഭവമാണ് കൊല്ലത്ത് ഉണ്ടായതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ താൻ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം നടന്നതെന്നും സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും മന്ത്രി ജനീഷ് തന്നെ പരസ്യമായി വ്യക്തമാക്കിയ സാഹചര്യത്തിൽ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും മന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘട...