തൃശൂർ കൈരളി / ശ്രീ തീയേറ്ററിൽ ഗുരുതര ക്രമക്കേട്. ടിക്കറ്റ് കൗണ്ടറിൽ ജീവനക്കാരനല്ലാത്ത ക്രിമിനൽ കേസ് പ്രതിയെ കൊണ്ട് ടിക്കറ്റ് വിൽപ്പന. KSFDC രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. CCTV ദൃശ്യങ്ങൾ പുറത്ത്.

തൃശൂർ: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (KSFDC) കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ കൈരളി / ശ്രീ തീയേറ്ററിൽ ഞെട്ടിക്കുന്ന ക്രമക്കേട് പുറത്തായി. ടിക്കറ്റ് കൗണ്ടറിൽ ജീവനക്കാരനല്ലാത്ത ഒരാളെ കൊണ്ട് ടിക്കറ്റ് വിൽപ്പന നടത്തിയ സംഭവത്തിലാണ് നടപടി. ഈ വ്യക്തി നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 2026 സെപ്റ്റംബർ 8, 9 തീയതികളിലാണ് സംഭവം. തൃശൂർ കൈരളി തീയേറ്ററിലെ ടിക്കറ്റ് കൗണ്ടറിൽ പ്രേക്ഷകരിൽ നിന്ന് പണം വാങ്ങി ടിക്കറ്റ് നൽകിയത് KSFDC ജീവനക്കാരൻ ആയിരുന്നില്ല. മാനേജ്മെന്റ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, 08.09.2026, 09.09.2026 തീയതികളിലെ CCTV ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇക്കാര്യം വ്യക്തമായി CCTV ദൃശ്യങ്ങളിൽ കാണുന്ന യുവാവ്, തീയേറ്ററിൽ കൗണ്ടർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പ്യൂൺ ശ്രീ. വിമൽ മിത്ര ആർ ന്റെ മകനാണെന്ന് കണ്ടെത്തി. ആരൊക്കെയാണ് സസ്പെൻഡിലായത്? ഗുരുതര വീഴ്ചയും അച്ചടക്കലംഘനവും കണ്ടെത്തിയതിനെ തുടർന്ന് KSFDC മാനേജിംഗ് ഡയറക്‌ടർ ശ്രീമതി. സബിത ബായി ഇ എസ് ഇവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തു ഉത്തരവിട്ടു. ๑๓๕ ๓໙: 4374/E1/2026/K.S.F.D.C തീയതി 13.10.2026 1. ശ്രീ. സുൽഫിക്കർ എം - സിനി അസിസ്റ്റന്റ് (അന്ന് അസിസ്റ്റന്റ് തീയേറ്റർ മാനേജർ i/c ചുമതലയിൽ) 2. ശ്രീ. വിമൽ മിത്ര ആർ - പ്യൂൺ സംഭവ സമയത്ത് തീയേറ്റർ മാനേജർസുൽഫിക്കർ എം ഈ ക്രമക്കേട് അറിഞ്ഞിട്ടും മേലധികാരികളെ അറിയിച്ചില്ല എന്നും കണ്ടെത്തി. ഇരുവരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ കാലത്ത് MD യുടെ മുൻകൂർ അനുവാദമില്ലാതെ KSFDC യുടെ ഒരു യൂണിറ്റിലും പ്രവേശിക്കാൻ പാടില്ല. സസ്പെൻഷൻ കാലത്ത് നിയമാനുസൃതമായ ജീവനാംശത്തിന് (Subsistence Allowance)അർഹത

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*