മുൻ MLA വി കെ പ്രശാന്തിൻ്റെ തിരുവനന്തപുരം പടുത്തുയർത്തി എന്ന പ്രസ്താവന അപലപനിയം : കരമന ജയൻ

തിരുവനന്തപുരം: തിരുവനന്തപുരത്തെ പടുത്തുയർത്തി എന്ന് മുൻ മേയറും MLA യുമായ വി കെ പ്രശാന്ത് അവകാശപ്പെടുന്നത് തിരുവനന്തപുരത്ത് കാരെ ഗോഷ്‌ടി കാണിക്കുന്നതിന് തുല്യമാണന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു. 45 വർഷം CPM തുടർച്ചയായി തിരുവനന്തപുരം നഗരം ഭരിച്ചതിനെ തുടർന്നാണ് തലസ്ഥാന ജില്ലയായ തിരുവനന്തപുരം സംസ്ഥാനത്തെ തന്നെ മറ്റ് പല ജില്ലകളുടെ പോലും പുറകിലായ അവസ്ഥ ഉണ്ടായതെന്നും, സംസ്ഥാന രൂപീകരണകാലത്ത് വിമാനത്താവളം മുതലുള്ള എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങൾക്കും ശുചിത്വത്തിനും ഒന്നാം സ്ഥാനത്ത് നിന്ന നഗരമാണ് തിരുവനന്തപുരമെന്നും കരമന ജയൻ പറഞ്ഞു. മൂന്നു നൂറ്റാണ്ട് കാലത്തിലധികം ഭാരതത്തിലെ തന്നെ ഒന്നാംനിര നഗരങ്ങളിലൊന്നായിരുന്നു തിരുവനന്തപുരം. കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജ് സംസ്ഥാന രൂപീകരണത്തിന് മുമ്പ് തന്നെ തിരുവനന്തപുരത്ത് വന്നിട്ടും 45 വർഷത്തെ CPM ഭരണം തിരുവനന്തപുരം നഗരത്തിനെ സമസ്‌ത മേഖലകളിലും കൊച്ചി നഗരത്തിനും പിന്നിലാക്കിയെന്നും ജയൻ ആരോപിച്ചു. ഒരു കാലത്തും CPM ഇനി തിരുവനന്തപുരം നഗരം ഭരിക്കില്ലന്നും, വി കെ പ്രശാന്ത് തിരുവനന്തപുരം പടുത്ത് ഉയർത്തി എന്ന് അവകാശപ്പെടുമ്പോൾ അദ്ദേഹത്തെ നഗരം അറിയുന്നത് നഗര സഭ കെട്ടിടത്തിൽ വാടക തട്ടിപ്പ് നടത്തിയ വ്യക്തിയായിട്ടാണന്നും, ആക്കുളം ഗ്ലാസ് പാലം അഴിമതിയും, MLA ക്വോർട്ടേഴ്‌സ് ദുരുപയോഗം ചെയ്ത സംഭവവും ഉൾപ്പെടെയുള്ള മറ്റ് അഴിമതികളിലും വി കെ പ്രശാന്തിന് എതിരെ കൂടുതൽ അന്വേക്ഷണം വേണമെന്നും കരമന ജയൻ ആവശ്യപ്പെട്ടു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*