തിരുവനന്തപുരം: ദേശീയ തപാൽ വാരാഘോഷം 2026 - സഫായി മിത്രമാരെ ആദരിച്ച് തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി

തിരുവനന്തപുരം: ദേശീയ തപാൽ വാരാഘോഷം 2026-ന്റെ ഭാഗമായി ശുചിത്വത്തിന്റെറെ കാവൽക്കാരായ സഫായി മിത്രമാരെ ആദരിച്ച് തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി. കേരള പോസ്റ്റൽ സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ അമിതാഭ് സിങ് ആണ് പ്രത്യേക കവർ പ്രകാശനം ചെയ്തത്. 'സഫായി മിത്രാസ് -ഗാർഡിയൻസ് ഓഫ് ക്ലീൻലിനസ്' എന്ന പ്രമേയത്തിലാണ് പ്രത്യേക കവർ പുറത്തിറക്കിയത്.കൂടാതെ ക്യാപ്റ്റൻ സ്‌മിത മച്ചാറിനായി സമർപ്പിച്ച പ്രത്യേക കവറും ചടങ്ങിൽ പ്രകാശനം ചെയ്‌തു. തിരുവനന്തപുരം മേയർ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. ഗോപൻ, ഡെപ്യൂട്ടി മേയർ ആശനാഥ് എന്നിവർക്ക് കവറുകൾ കൈമാറി. തിരുവനന്തപുരം കോർപ്പറേഷനുമായി സഹകരിച്ച് 'സഫായി മിത്രങ്ങളെ ആദരിക്കൽ', 'സല്യൂട്ടിംഗ് ബ്രേവറി' എന്നീ വിഷയങ്ങളിലാണ് പ്രത്യേക കവറുകൾ പുറത്തിറക്കിയത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*