ഭരണം എന്നാൽ ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റൽ മാത്രമല്ല, വരാനിരിക്കുന്ന തലമുറയുടെ ഭാവി സുരക്ഷിതമാക്കൽ കൂടിയാണ്!

ഭരണം എന്നാൽ ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റൽ മാത്രമല്ല, വരാനിരിക്കുന്ന തലമുറയുടെ ഭാവി സുരക്ഷിതമാക്കൽ കൂടിയാണ്! തിരുവനന്തപുരം നഗരം വളരുകയാണ്; അതിനൊപ്പം ജനങ്ങളുടെ ആവശ്യങ്ങളും സാങ്കേതികവിദ്യയും മാറുന്നു. ഇന്ന് നമ്മൾ നിർമ്മിക്കുന്ന സംവിധാനങ്ങൾ വരാനിരിക്കുന്ന അമ്പതും നൂറും വർഷങ്ങളിലെ തലമുറയ്ക്ക് കൂടി പ്രയോജനപ്പെടണം എന്ന വലിയ ചിന്തയിൽ നിന്നാണ് തിരുവനന്തപുരം നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം രൂപപ്പെടുന്നത്. 100 വർഷത്തെ വളർച്ച മുൻകൂട്ടി കണ്ടുള്ള പ്ലാനിംഗ് ആണ് തയ്യാറാകുന്നത് .. തിരുവനന്തപുരത്തെ ലോകോത്തര നഗരങ്ങൾക്ക് ഒപ്പം ഉയർത്തുക എന്ന ബഹുമാനപ്പെട്ട മേയറുടെ വലിയൊരു വികസന സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് അക്ഷരാർത്ഥത്തിൽ ഈ അത്യാധുനിക ആസ്ഥാന മന്ദിരം... ഭാവിയിൽ വർദ്ധിച്ചുവരുന്ന ജനസാന്ദ്രതയ്ക്കും സേവനങ്ങൾക്കും അനുസൃതമായി ഡിജിറ്റൽ സാങ്കേതികവിദ്യകൾ എളുപ്പത്തിൽ സംയോജിപ്പിക്കാൻ കഴിയുന്ന സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ആണ് ഒരുക്കുന്നത്... അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സുതാര്യമായ ഓഫീസ് മുറികളും ആധുനിക സാങ്കേതികവിദ്യയോടെയുള്ള കൗൺസിൽ ഹാളും കോൺഫറൻസ് റൂമുകളും ഉൾപ്പെടുത്തിയാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്... ജനങ്ങൾക്ക് അനായാസം കോർപ്പറേഷൻ ഓഫീസിന്റെ ഓരോ ഭാഗത്തും എത്തിച്ചേരാനുള്ള അത്യാധുനിക സൗകര്യങ്ങളും ഉണ്ട്. വരും തലമുറയ്ക്ക് ആധുനിക ഡിജിറ്റൽ സംവിധാനങ്ങളിലൂടെ മിനിറ്റുകൾക്കുള്ളിൽ സേവനങ്ങൾ ലഭ്യമാക്കാൻ തക്ക സാങ്കേതിക സൗകര്യങ്ങൾ ഈ മന്ദിരത്തിലുണ്ടാകും. നഗരത്തിന് ഒരു പുതിയ സാംസ്കാരിക കേന്ദ്രം കൂടിയാകും ഈ ഓഫീസ് സമുച്ചയം: കേവലം ഓഫീസുകൾ മാത്രമായി ഒതുങ്ങാതെ, ജനങ്ങൾക്ക് ഒത്തുചേരാനും സർഗ്ഗാത്മക പരിപാടികൾ നടത്താനും വിശാലമായ ആംഫി തിയേറ്ററും ജന സൗഹൃദ ഇടങ്ങളും ഇതിൽ ഒരുക്കിയിരിക്കുന്നു. ഹരിത ഭാവി മുന്നിൽകണ്ട് പ്രകൃതിദത്തമായ വെളിച്ചവും വായുവും പരമാവധി പ്രയോജനപ്പെടുത്തി, ഊർജ്ജ ഉപഭോഗം കുറയ്ക്കുന്ന പൂർണ്ണമായും പരിസ്ഥിതി സൗഹൃദപരമായ രൂപകൽപ്പനയാണ് പ്ലാൻ ചെയ്തിരിക്കുന്നത്... പൂർണ്ണമായും പരിസ്ഥിതി സൗഹൃദപരമായ ഹരിത ഇടങ്ങളും കോർപ്പറേഷൻ സമുച്ചയത്തിൽ ഉൾപ്പെടുത്തും ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*