മലയിൻകീഴ് JN-ൽ റോഡ് കയ്യേറ്റം: ഗതാഗത തടസ്സവും നടക്കാൻ വഴിയില്ലാത്ത അവസ്ഥയും | ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധയിലേക്ക്
മലയിൻകീഴ് ജംഗ്ഷനിൽ റോഡ് കയറി പ്രവർത്തിക്കുന്ന Fruits ഷോപ്പ്.
നടക്കാൻ വഴിയില്ല എന്നത് മാത്രമല്ല, ഗതാഗത തടസ്സവും ഇവിടെ സ്ഥിരം കാഴ്ചയാണ്.
ഓട്ടോ, ബൈക്ക്, കാർ എന്നിവയ്ക്ക് പോലും വഴി മാറി പോകേണ്ട സ്ഥിതി.
സ്‌കൂൾ സമയത്ത് ഇവിടെ വലിയ തിരക്കും അപകട സാധ്യതയും കൂടുതലാണ്.
ഇതിനു മുന്നേയും ഞങ്ങൾ വാർത്ത കൊടുത്തതാണ്.
എന്നിട്ടും ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഇല്ല.
ജനങ്ങളുടെയും വാഹന യാത്രക്കാരുടെയും സുരക്ഷയ്ക്ക് ഉടൻ പരിഹാരം വേണമെന്നാണ് ആവശ്യം.പ്രധാന പ്രശ്നങ്ങൾ:
1. നടക്കാൻ വഴിയില്ല - സ്കൂൾ കുട്ടികൾക്ക് അപകടം
2. ഗതാഗത തടസ്സം - Peak time-ൽ വാഹനങ്ങൾ കുടുങ്ങുന്നു
3. പഞ്ചായത്ത് നടപടി എടുക്കുന്നില്ല - മുൻപും വാർത്ത നൽകിയതാണ്
"




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ