LDF UDF നും എതിരെ ആജ്ഞടിച്ചു കരമന ജയൻ
കൗൺസിലർ സുഗതനെ എന്തോ വലിയ കാപ്പാ ഭീകരനായിട്ടാണ് ശബരിനാഥും, ശബരി നാഥിൻ്റെ പുതിയ നേതാവും മാർഗ്ഗദർശിയും മാതൃകയുമായ ശിവൻ കുട്ടിയും കൂടി അവതരിപ്പിക്കുന്നത്. സുഗതൻ എങ്ങനെ എന്തിന് കാപ്പ കേസ് പ്രതിയായി എന്നും, ആരൊക്കെയാണ് അതിന് പിന്നിലെ ചാലക ശക്തികൾ എന്നു തിരുവനന്തപുരത്തെ ജനങൾക്ക് അറിയാം.
CPM ദിവസങ്ങളായി സുഗതൻ്റെ പേരിൽ കുടിൽ കെട്ടി സമരം ചെയ്യുകയാണ്.
CPM ഇത് ചെയ്യുന്നത് എന്തിനെന്ന് CPM നേതാക്കൾക്ക് അറിയില്ലങ്കിലും CPM അണികൾക്കും നാട്ടുകാർക്കും അറിയാം. 45 വർഷം ചെയ്ത അഴിമതികൾ ഓരോന്നായി പുറത്ത് വരുമ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ചെയ്യുന്ന പാഴ് ശ്രമം മാത്രം.
നഗരത്തിലെ ഫുട്പാത്തുകൾ കൈയ്യേറി ബിനാമി പേരുകളിൽ തട്ടുകട നടത്തുന്ന മാഫിയകൾക്ക് വേണ്ടിയാണ് CPM വാദിക്കുന്നത്. പിന്നെ CPM സംരക്ഷിക്കുന്നത് രാത്രിയുടെ മറവിൽ നഗരത്തിൽ മാലിന്യം എറിയുന്ന ഗുണ്ടകളെയും. എത്ര മ്ലേചമായാണ് അധികാരം നഷ്‌ടപ്പെട്ടപ്പോൾ CPM ഈ നാടിനോട് പെരുമാറുന്നതെന്ന് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്.
CPM ൻ്റെ കളിപ്പാവയാണ് കോൺഗ്രസ് കൗൺസിലർ ശബരിനാഥൻ.
മലയാളത്തിൽ ഒരു വാചകം നേരെ ചൊവ്വെ പറയാനറിയാതെ,തൻ്റെ "കൊക്കിന്" ജീവനുണ്ടങ്കിൽ സുഗതനെ സത്യ പ്രതിജ്ഞ ചെയ്യിപ്പിക്കില്ലന്ന് പറഞ്ഞ ശബരി നാഥൻ ഇപ്പോൾ കോടതി നിർദ്ദേശം വന്നപ്പോൾ പറയുന്നു സുഗതൻ പിൻ വാതിലിലൂടെയാണ് സത്യ പ്രതിജ്ഞ ചെയ്യുന്നതെന്ന്. ഇത് ബഹുമാനപെട്ടെ കോടതിയെ അപമാനിക്കുന്നതല്ലെ? ശബരിക്ക് എതിരെ ബഹു. കോടതിയെ അപമാനിച്ചതിന് കേസ് എടുക്കണം എന്ന് ഞാൻ ആവശ്യപ്പെടുന്നു.
പിന്നെ ശബരി നാഥൻ പറയുന്നത് ബിജെപി യുടെ മേയർ തലയിൽ മുണ്ടിട്ട് നടക്കണം എന്നാണ്. സുഗതൻ്റെ സത്യ പ്രതിജ്ഞ നടന്ന സ്ഥിതിക്ക് ശബരിനാഥന് ബിജെപി ഒരു കെട്ട് മുണ്ട് വാങ്ങി കൊടുക്കാം. എന്നും ഇട്ടു നടക്കാൻ.
രാം കുമാർ ചൗദരി— 2013-ൽ കൊലക്കേസിൽ അംബാല ജയിലിൽ കഴിയുമ്പോൾ, കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച അദ്ദേഹം കോടതിയുടെ അനുമതിയോടെ ഹിമാചൽ പ്രദേശ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
നാളെ നഗരസഭയിൽ ശമ്പരി നാഥൻ്റെ അടുത്ത് ഇരുന്ന് പൊതു പ്രവർത്തനം നടത്തേണ്ട വ്യക്തിയാണ് സുഗതൻ എന്ന കാര്യമെങ്കിലും ഓർക്കണം. ഇന്ന് സുഗതനെ വേട്ടയാടുന്ന പോലീസുകാർക്ക് നാളെ സുഗതന് സല്യൂട്ട് കൊടുക്കേണ്ടിയും വരും
പിതാവ് കാർത്തികേയൻ്റെ ഒഴിവിൽ രാഷ്ട്രിയ പ്രവേശനം നടത്തിയ ശബരി നാഥൻ ജയിലൊന്നൊക്കെ കേൾക്കുന്നത് ആദ്യമാവാം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ