കർക്കടക വാവുബലിയുടെ ഒരുക്കങ്ങൾ

കർക്കടക വാവുബലിയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിലെത്തി.11 ബലി മണ്ഡപങ്ങളാണ് ബലിതർപ്പണത്തിനായി ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിനകത്ത് നാല് ബലി മണ്ഡപങ്ങൾ ക്രമീകരിക്കും. ഭക്തർക്കായി ബയോ ടോയ്ലറ്റുകളും കുളിക്കാനായി ഷവറുകളും ഒരുക്കും. ക്ഷേത്രത്തിന് സമീപത്തെ പൊതുമരാമത്ത് റോഡ് ടാർ ചെയ്യും.പാർക്കിങ്ങിനായി സമീപത്തെ ഗ്രൗണ്ടിലും സ്കൂളിലും സൗകര്യം ഏർപ്പെടുത്തും. 1970 കളിൽ ഇവിടുത്തെ കടവുകളിൽ കുളിക്കാനും അസ്ഥി ഒഴുക്കാനും സൗകര്യം ഉണ്ടായിരുന്നു. കാലക്രമേണ അത് ഇല്ലാതായി. വാവ് കാലത്തു മാത്രം കടവുകൾ വൃത്തിയാക്കുന്ന രീതി മാറി, ഒരു സ്ഥിരം സംവിധാനം ഇവിടെ നടപ്പാക്കും.ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ കടവുകൾ വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഷിഗല്ല പോലെയുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ബലിതർപ്പണ സമയത്തു പകർച്ചവ്യാധി പ്രതിരോധിക്കുന്നതിന് മുൻകരുതൽ എടുക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. വരും ദിവസങ്ങളിൽ അവലോകന യോഗങ്ങൾ ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ കൃത്യമായി ഒരുക്കും.നല്ല രീതിയിൽ ഇക്കുറി ഭക്തർക്ക് ബലിതർപ്പണം കഴിഞ്ഞ് മടങ്ങാനുള്ള സൗകര്യം ഒരുക്കാനുള്ള പരിശ്രമത്തിലാണ് ദേവസ്വം വകുപ്പ്. ക്ഷേത്രവും ബലി കടവുകളും പിൽഗ്രിം ടൂറിസത്തിന്റെ ഭാഗമാക്കി വികസിപ്പിക്കും. വികസനപ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നടത്തും. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും യോജിച്ചുള്ള പ്രവർത്തനം ഇതിന് ആവശ്യമാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*