കോൺസ്റ്റിസ്റ്റൂവെൻറ് കോളേജ് :തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്ല്‍ കരിദിനം ആചരിക്കും: CET സംരക്ഷണ സമിതി
കോൺസ്റ്റിസ്റ്റൂവെൻറ് കോളേജ് :തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ്
കോളേജ്ല്‍
കരിദിനം ആചരിക്കും: CET സംരക്ഷണ സമിതി
തിരുവനന്തപുരം സർക്കാർ എൻജിനീയറിംഗ് കോളേജിനെ (CET) എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ constituent കോളേജ്
ആക്കുവാനുള്ള
സർക്കാർ തീരുമാനം പിൻവലിക്കണമെന്ന്
ആവശ്യപ്പെട്ടു കൊണ്ട് CET സംരക്ഷണ സമിതി
കോളേജ്ല്‍ CET സംരക്ഷണ സമിതിയൂടെ നേതൃത്വത്തില്‍ നാളെ കരിദിനം ആചരിക്കും
.
2026-27 വര്‍ഷത്തെ സംസ്ഥാന ബജറ്റിൽ CET-യെ KTU-യുടെ Constituent College ആക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, ജൂലൈ 15-ന് സർക്കാർ വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ച് നടപടികൾ അതിവേഗം മുന്നോട്ട് കൊണ്ടുപോകുകയാണ്. അധ്യാപകരുമായോ വിദ്യാർത്ഥികളുമായോ ജീവനക്കാരുമായോ പൂർവവിദ്യാർത്ഥികളുമായോ പൊതുസമൂഹവുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
ഈ തീരുമാനം തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്നേ സ്വാശ്രയ കോളേജ് ആക്കി മാറ്റുന്നതിന് കാരണം ആകുമെന്ന് സമിതി പറഞ്ഞു.
CET-യുടെ വാർഷിക ചെലവ് ₹450 കോടിയിലധികമാണ്. നിലവിൽ ഈ ചെലവ് സംസ്ഥാന ഖജനാവിൽ നിന്നാണ് വഹിക്കുന്നത്. അഫിലിയേറ്റഡ് കോളേജുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഒരു സാഹചര്യത്തിലും KTU-യ്ക്ക് ഈ ചെലവ് വഹിക്കാൻ കഴിയില്ല. അതിനാൽ CET-യെ നിലനിർത്താൻ വിദ്യാർത്ഥികളിൽ നിന്ന് ലക്ഷ കണക്കിന് രൂപ
ഫീസ് ഈടാക്കേണ്ട സാഹചര്യം ഉണ്ടാകും. അതോടൊപ്പം ഈ സാമ്പത്തിക ബാധ്യത മറികടക്കാൻ KTU-യുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളുടെ അഫിലിയേഷൻ ഫീസും കുത്തനെ വർധിപ്പിക്കേണ്ടിവരും. ഇതിന്റെ ഭാരം ആ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മേൽ അടിച്ചേൽപ്പിക്കപ്പെടും.
കേരളത്തിലെ ഏറ്റവും ഉയർന്ന എൻട്രൻസ് റാങ്കുകൾ നേടുന്ന വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന സർക്കാർ സ്ഥാപനമായ CET ഇതോടെ സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങൾക്ക് അപ്രാപ്യമാവുകയും, പണമുള്ളവർക്ക് മാത്രം പഠിക്കാൻ കഴിയുന്ന സ്ഥാപനമായി മാറുകയും ചെയ്യും. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള സേവന വ്യവസ്ഥകളെയും ഈ തീരുമാനം ബാധിക്കും.
ഇത് ഒരു ഭരണപരമായ wമാറ്റം മാത്രമല്ല, കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണത്തിലേക്കുള്ള ആദ്യ ചുവടുവയ്പാണ്. പൊതുമേഖലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വഭാവം മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇതിനെ കാണേണ്ടത്. സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ എൻജിനീയറിംഗ് കോളേജിനെ സർവകലാശാലയുടെ നിയന്ത്രണത്തിലേക്ക് മാറ്റാനുള്ള തീരുമാനം പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് എതിരായ നടപടിയാണ്. നൂറിലധികം ഏക്കർ സ്ഥലവും എഴുന്നൂറോളം അധ്യാപക _അനധ്യാപക ജീവനക്കാരും വലിയ അംഗീകാരവും ഉള്ള സ്ഥാപനം ആണ് ഇങ്ങനെ കൈമാറുന്നത്.
നിലവിൽ വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിവാദങ്ങളുടെയും രാഷ്ട്രീയ ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ, സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള മാതൃകാ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘപരിവാർ അനുകൂലികളെന്ന് വ്യാപകമായി വിമർശിക്കപ്പെടുന്ന വൈസ് ചാൻസലർമാരുടെ ഭരണനിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കമായാണ് വിദ്യാഭ്യാസ മേഖലയിലെ വലിയൊരു വിഭാഗം ഈ തീരുമാനത്തെ വിലയിരുത്തുന്നത്.
തിരുവനന്തപുരം സർക്കാർ എൻജിനീയറിങ് കോളേജിനെ കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ കോൺസ്റ്റിറ്റ്യൂഡ് കോളേജ് ആക്കി മാറ്റുന്നതിനുള്ള
നടപടികൾ മുന്നോട്ടു പോവുകയാണ് .
ഇത് തിരുവനന്തപുരം സർക്കാർ എൻജിനീയറിങ് കോളേജിന്റെ സമ്പൂർണ്ണമായ തകർച്ചയ്ക്ക് വഴിയൊരുക്കുന്നതാണ്.
ഇതിനെതിരെ ആണ്
CET സംരക്ഷണ സമിതിയുടെ ബുധനാഴ്ച കരി ദിനമായി ആചരിക്കുന്നത് .
ഇതിന്റെ ഭാഗമായി പ്രതിഷേധ ബാഡ്ജ് ധരിക്കുകയും പ്രതിഷേധ പ്രകടനവും യോഗവും ചേരും.
ഉച്ചയ്ക്ക് 12 മണിക്ക് കോളേജ് അഡ്മിനിസ്ട്രേറ്റീവ് ബിൽഡിങ്ങിൽ നിന്നും പ്രകടനമായി കോളേജ് കവാടത്തിലേക്ക് നീങ്ങും. കോളേജ് കവാടത്തിന് സമീപം നടക്കുന്ന പ്രതിഷേധ യോഗത്തിൽ വിവിധ അധ്യാപക_ അനധ്യാപക സർവീസ് സംഘടനകളുടെയും വിദ്യാർഥികളുടെയും അലൂമിനി അസോസിയേഷന്റെയും പ്രതിനിധികൾ ഐക്യദാർഢ്യം അർപ്പിക്കും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ