ബജറ്റിലൂടെ സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടാൻ ധവളപത്രം മുഖംമൂടി– കെ. എൻ. ബാലഗോപാൽ

ബജറ്റിലൂടെ സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടാൻ ധവളപത്രം മുഖംമൂടി– കെ. എൻ. ബാലഗോപാൽ ധവളപത്രത്തെ മറയാക്കി സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടുന്ന നടപടികളാണ് ബജറ്റിലൂടെ കേരള സർക്കാർ നടത്തുന്നതെന്ന് മുൻ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നതിന് പകരം പൂർണമായും രാഷ്ട്രീയ രേഖയാക്കി മാറ്റിയ ധവളപത്രമാണ് പുതിയ സർക്കാർ നിയമസഭയിൽ വെച്ചത് എന്നും സി.ജെ. ജോസഫ് പഠന ഗവേഷണ കേന്ദ്രത്തിന്റെയും കെജിഒഎ ന്യൂസിന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ധവളപത്രം മുതൽ ബജറ്റ് വരെ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം. എൻ. ശരത്ചന്ദ്രലാൽ അധ്യക്ഷത വഹിച്ച സെമിനാറിൽ കേരള പബ്ലിക് എക്സ്പെന്റിച്ചർ റിവ്യൂ കമ്മിറ്റി അംഗം ശ്രീ. സിദ്ദീഖ് റാബിയത്ത് പ്രതികരണം രേഖപ്പെടുത്തി. ധവളപത്രം എന്ന പേരിൽ പുറത്തിറക്കിയ രാഷ്ട്രീയ രേഖയിലൂടെ ഉദാരവത്കരണത്തിന് അനുയോജ്യമായ രീതിയിൽ സാമ്പത്തികാന്തരീക്ഷം പുനഃക്രമീകരിച്ചുകൊണ്ട് ബജറ്റ് അവതരിപ്പിക്കുകയാണ് ഉണ്ടായത് എന്ന് സെമിനാർ വിലയിരുത്തി. കെജിഒഎ ജനറൽ സെക്രട്ടറി എം. ഷാജഹാൻ സെമിനാറിന് സ്വാഗതവും സംസ്ഥ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*