കുന്നുകുഴി തമ്പുരാൻ മുക്കിൽ അനധികൃത കടകൾ പൊളിച്ചു: PWDയും കോർപ്പറേഷനും സംയുക്ത നടപടി

തിരുവനന്തപുരം: നഗരത്തിലെ പ്രധാന ജംഗ്ഷനായ കുന്നുകുഴി തമ്പുരാൻ മുക്കിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കടകൾ പൊളിച്ചു നീക്കി. PWDയും തിരുവനന്തപുരം കോർപ്പറേഷനും സംയുക്തമായാണ് നടപടി സ്വീകരിച്ചത്. റോഡ് സൈഡിൽ അനധികൃതമായി കച്ചവടം നടത്തിയിരുന്ന കടകളാണ് നീക്കം ചെയ്തത്. ഇത് മൂലം ജംഗ്ഷനിൽ സ്ഥിരമായി ഗതാഗത തടസവും കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടും ഉണ്ടായിരുന്നു. നാട്ടുകാരും ഇതിനെതിരെ പരാതി ഉന്നയിച്ചിരുന്നു. രാവിലെ അധികൃതർ സ്ഥലത്തെത്തി നോട്ടീസ് നൽകിയ ശേഷമാണ് കടകൾ പൊളിച്ചു നീക്കിയത്. നഗരത്തിലെ ഗതാഗതം സുഗമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. അനധികൃത കച്ചവടം നടത്തുന്നവർക്കെതിരെ ഇത്തരത്തിലുള്ള കർശന നടപടി തുടരുമെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*