മലയിൻകീഴിൽ റോഡിൽ ഫ്ലെക്സുകൾ: പരാതി കിട്ടിയിട്ടും കണ്ണടക്കുന്ന ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം: മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രധാന റോഡിന്റെ മധ്യഭാഗത്ത് അനധികൃത ഫ്ലെക്സ് ബോർഡുകൾ തുടരുന്നു. വിദ്യാലയം സ്ഥിതി ചെയ്യുന്ന തിരക്കേറിയ സ്ഥലത്താണ് ഫ്ലെക്സുകൾ. പൊതു സ്ഥലത്ത് ഫ്ലെക്സ‌് നിരോധിച്ച് കോടതി ഉത്തരവ് നിലനിൽക്കുമ്പോഴും ഇത് ലംഘിക്കപ്പെടുകയാണ്. ഗതാഗത തടസത്തിന് പുറമെ കുട്ടികൾക്ക് അപകട സാധ്യതയും കൂടുതലാണ്. വിഷയം ഗ്രാമപഞ്ചായത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. "പരാതി കൊടുത്തിട്ട് ആഴ്‌ചകളായി. ആരും കേൾക്കുന്നില്ല" എന്നാണ് നാട്ടുകാരുടെ പരാതി. കോടതി ഉത്തരവ് നടപ്പിലാക്കാനും ഗതാഗതം സുഗമാക്കാനും ഗ്രാമപഞ്ചായത്തും പോലീസും ഉടൻ ഇടപെടണമെന്നാണ് ആവശ്യം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*