ഭാരത്* *ലജ്ന (BLM) സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാറിനെതിരെ BUDS Act പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സാമൂഹ്യ പ്രവർത്തകൻ അജു കെ മധു മുഖ്യമന്ത്രിക്ക് പരാതി നൽകി*
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും രാഷ്ട്രീയ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ അജു കെ. മധു ആണ്.
ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (BLM Society) ചെയർമാൻ ആർ. പ്രേംകുമാറും കൂട്ടാളികളും ചേർന്ന് വ്യാജ വാഗ്ദാനങ്ങൾ നൽകി കേരളത്തിലെ സാധാരണക്കാരായ ആയിരക്കണക്കിന് പാവപ്പെട്ട ജനങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത അതീവ ഗൗരവകരമായ സാമ്പത്തിക തട്ടിപ്പ് സർക്കാരിന്റെ അടിയന്തര ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ്
ഇവരുടെ കൊടും വഞ്ചന കാരണം ജീവിതാധ്വാനം നഷ്ടപ്പെട്ട് കണ്ണീരിലായ നിരവധി നിർദ്ധന കുടുംബങ്ങളുടെ ദുരിതം നേരിൽക്കണ്ടതിന്റെ അടിസ്ഥാനത്തിൽ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ സമർപ്പിക്കുന്ന പരാതിയാണിത്. അദ്ദേഹം ചൂണ്ടിക്കാണിച്ചു
പ്രതികൾക്കെതിരെ BUDS Act (2019), ഭാരതീയ ന്യായ സംഹിതയിലെ (BNS) ജാമ്യമില്ലാ വകുപ്പുകൾ എന്നിവ ചുമത്തി പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നും, പ്രതികളുടെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടി സാധാരണക്കാർക്ക് പണം തിരികെ നൽകാൻ അടിയന്തര ഉത്തരവുകൾ നടപ്പിലാക്കുകയും
പാവപ്പെട്ട ജനങ്ങളുടെ കണ്ണീരൊപ്പാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് സത്വര നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത് മലയോര മേഖലയിലെ ജനങ്ങളെ ഉപയോഗിച്ചാണ് വൺ തുകകൾ തട്ടുന്നത് ഇതിനെതിരെ ആക്ഷൻ കൗൺസിലുമായി മുന്നോട്ടു പോകുമെന്ന് അജു കെ മധു അറിയിച്ചു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ