തിരുവല്ലം Christ Nagar സ്കൂളിൽ 'Christ Eureka Expo 2026' രാജീവ് ചന്ദ്രശേഖർ MLA ഉദ്ഘാടനം ചെയ്തു
തിരുവല്ലം Christ Nagar സ്കൂളിൽ 'Christ Eureka Expo 2026' രാജീവ് ചന്ദ്രശേഖർ MLA ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: തിരുവല്ലം Christ Nagar സ്കൂളിൽ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും ശാസ്ത്രബോധവും വാനോളം ഉയർത്തിക്കൊണ്ട് സംഘടിപ്പിച്ച 'Christ Eureka Expo 2026' ശ്രീ രാജീവ് ചന്ദ്രശേഖർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എൻ.സി.സി കേഡറ്റുകളുടെയും സ്കൂൾ ബാൻഡിന്റെയും സല്യൂട്ടോടെയും ആദരവോടെയുമാണ് മുഖ്യാതിഥിയെ വേദിയിലേക്ക് ആനയിച്ചത്. സ്കൂൾ ഗായകസംഘത്തിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ സ്വാഗതനൃത്തം അവതരിപ്പിച്ചു. ശ്രീമതി സ്മിത നായർ സ്വാഗതം ആശംസിച്ചു.
പ്രൊവിൻഷ്യൽ റെവ. ഫാ. ടോമി കാട്ടമ്പള്ളി സി.എം.ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥി ശ്രീ രാജീവ് ചന്ദ്രശേഖറിന് കൊച്ചുകൂട്ടുകാർ പുഷ്പഗുച്ഛം നൽകി സ്വീകരണം നൽകി. തുടർന്ന് നിലവിളക്ക് കൊളുത്തി അദ്ദേഹം എക്സ്പോയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
കുട്ടികളിൽ ജിജ്ഞാസയും ശാസ്ത്രീയ ചിന്താഗതിയും സർഗ്ഗാത്മകതയും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, പുതിയ ആശയങ്ങൾ കണ്ടെത്താനും പരീക്ഷണങ്ങൾ നടത്താനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.
ചടങ്ങിൽ പ്രൊവിൻഷ്യൽ ബർസാർ റെവ. ഫാ. അജിത് കിഴക്കമയിൽ സി.എം.ഐ മുഖ്യാതിഥിക്ക് ഉപഹാരം (Memento) സമർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ റെവ. ഫാ. ഫിലിപ്പോസ് തുണ്ടിയാലിച്ചിറ സി.എം.ഐ, വാർഡ് കൗൺസിലർ ശ്രീമതി ഷൈലജ ദേവി, പി.ടി.എ പ്രസിഡന്റ് ശ്രീ സുരേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീമതി മോനിഷ യു. ആർ. നായർ നന്ദി രേഖപ്പെടുത്തി.
ഉദ്ഘാടന ചടങ്ങിന് ശേഷം ശ്രീ രാജീവ് ചന്ദ്രശേഖറും വാർഡ് കൗൺസിലറും ചേർന്ന് നാട മുറിച്ച് എക്സ്പോ ഔദ്യോഗികമായി തുറന്നുകൊടുത്തു. തുടർന്ന് പ്രദർശന നഗരി സന്ദർശിച്ച അദ്ദേഹം കുട്ടികളുടെ പരീക്ഷണ മോഡലുകളും പ്രൊജക്റ്റുകളും കണ്ടു വിലയിരുത്തുകയും അവരോട് സംവദിക്കുകയും ചെയ്തു.
മൃഗഫാം, മനുഷ്യന്റെ ദഹനവ്യവസ്ഥ (Digestive System) ഉൾപ്പെടെയുള്ള ശാസ്ത്ര-പഠന മോഡലുകൾ എക്സ്പോയിലെ പ്രധാന ആകർഷണങ്ങളായിരുന്നു. ക്രിസ്റ്റ് നഗർ ജൂനിയർ സ്കൂളിലെ കൊച്ചുകൂട്ടുകാരുടെ കഴിവുകളും നൂതനാശയങ്ങളും പ്രകടിപ്പിക്കാൻ 'ക്രിസ്റ്റ് യുറേക്ക എക്സ്പോ 2026' മികച്ചൊരു വേദിയായി മാറി.




അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ