സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധ

ചാല സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ, ഓ ഫീസിലെ റെക്കോർഡ് റൂമിൽ രജിസ്റ്ററുകൾക്കുള്ളിൽ സൂക്ഷിച്ചിരുന്ന 35,310/- രൂപ പിടിച്ചു.. കൂടാതെ വ്യക്തമായ വിശദീകരണം നൽകാൻ കഴിയാതെ പണവുമായി ഓഫീസിൽ കണ്ട ആധാരം എഴുത്തുകാരന്റെ കൈയിൽ നിന്നും 5,000/- രൂപ പിടിച്ചെടുത്തു.. ഉദ്യോഗസ്ഥർ ക്ക് നൽകാനായി കൊണ്ട് വന്ന തുക ആണെന്ന് വിജിലൻസ് സംശയിക്കുന്നു. ശാസ്‌തമംഗലം സബ് രജിസ്ട്രാർ ഓഫീസിലെ റെക്കോർഡ് റൂമിൽ നിന്നും കണക്കിൽ പെടാത്ത 3,130/- രൂപയും, പട്ടം സബ്യ് രജിസ്ട്രോർ ഓഫീസിലെ റെക്കോർഡ് റൂമിൽ നിന്നും കണക്കിൽ പെടാത്ത 700/- രൂപയും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തു. പട്ടം, ചാല, തിരുവല്ലം, നേമം, കഴക്കൂട്ടം എന്നീ സബ് രജിസ്ട്രാർ ഓഫീസുകളിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*