കരമന PRS മുതൽ ആറ്റുകാൽ ബണ്ട് വരെ: ഉയരത്തിൽ ആക്രി കയറ്റിയ ലോറി Line പൊട്ടിച്ചു - കൗൺസിലർ ബീന RC ഇടപെട്ടു

കരമന: PRS Hospital മുതൽ ആറ്റുകാൽ ബണ്ട് റോഡ് വരെ ആക്രികൾ കയറ്റി പോകുന്ന വാഹനങ്ങൾ നിയമം ലംഘിക്കുന്നതായി പരാതി. നിയമം അനുശാസിക്കുന്നതിലും ഉയരത്തിൽ waste കയറ്റി പോകുന്ന ലോറികൾ ഇലക്ട്രിക് ലൈനിൽ തട്ടി line പൊട്ടുന്ന സംഭവങ്ങൾ ഈ റോഡിൽ മുൻപും ഉണ്ടായിട്ടുണ്ട്. വളരെ തിരക്കുള്ള ഈ റോഡിൽ വലിയ അപകടങ്ങൾക്ക് ഇത് കാരണമാകുമെന്ന് നാട്ടുകാർ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ സമാനമായ സംഭവം വീണ്ടും ആവർത്തിച്ചു. ഉയരത്തിൽ കയറ്റിയ ആക്രി സാധനങ്ങൾ ഇലക്ട്രിക് ലൈനിൽ തട്ടി. വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയത് കരമന കൗൺസിലർ ബീന RC ആയിരുന്നു. കൗൺസിലറുടെ നിർദ്ദേശപ്രകാരം KSEB ഉദ്യോഗസ്ഥർ എത്തി electric line off ചെയ്തു. പൊട്ടിയ Line clear ചെയ്തതിനു ശേഷം തടഞ്ഞിട്ട Lorry പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു. ലോറിക്ക് പെറ്റി അടപ്പിച്ച ശേഷം ഇനി ഈ രീതിയിൽ Waste കൊണ്ടുപോകില്ലെന്ന് ആക്രി കടയുടെ നടത്തിപ്പുകാരനിൽ നിന്നും ഉറപ്പു വാങ്ങുകയും ചെയ്തു. "ജനങ്ങളുടെ ജീവൻ കൈയ്യിലെടുത്ത് പന്താടാൻ ആരെയും സമ്മതിക്കില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കാൻ നടപടി തുടരും" എന്ന് കൗൺസിലർ ബീന RC പറഞ്ഞു. രാത്രി 11 മണിക്ക് കൂടെയുണ്ടായിരുന്ന ജനപ്രതിനിധിയുടെ സമയോചിതമായ ഇടപെടലിനെ നാട്ടുകാർ അഭിനന്ദിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*