ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച MRT Metal Mart കോർപ്പറേഷൻ സീൽ ചെയ്തു | ചാല

തിരുവനന്തപുരം: ചാലയിലെ MRT Metal Mart സ്ഥാപനം ഇന്നലെ കോർപ്പറേഷൻ ഉദ്യോഗസ്ഥർ സീൽ ചെയ്തു. 2022 മുതൽ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. നഗരസഭയുടെ Health, Revenue വിഭാഗം ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. നോട്ടീസ് നൽകിയിട്ടും ലൈസൻസ് എടുക്കാത്തതിനെ തുടർന്നാണ് നടപടി. നഗരത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു. നികുതി കുടിശ്ശികയും പരിസ്ഥിതി നിയമലംഘനവും ആരോപിച്ച് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*