രണ്ട്‌ തായ്‌ലൻഡ്‌ യുവതികളെ തുമ്പ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു

"വിസ കാലാവധി തീർന്ന, മതിയായ രേഖകളില്ലാതെ താമസിച്ച രണ്ട്‌ തായ്‌ലൻഡ്‌ യുവതികളെ തുമ്പ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ബാങ്കോക്ക് സ്വദേശിനികളായ സിരിലൂക്ക് (42), സുകന്യ കോൺസാക് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇവർക്ക് താമസസ‍ൗകര്യമടക്കം ചെയ്‌ത അണ്ടൂർകോണം പറമ്പിപാലം ടിഎ മൻസിലിൽ എ ആസിഫ് (20), പോത്തൻകോട് അഞ്ജു ഭവനിൽ അദീഷ് (ചിപ്പു, 28) എന്നിവർക്കെതിരെയും കേസെടുത്തു. കുഴിവിള വാർഡിൽ കട്ടേല ഞാറ്റടിതലയ്ക്കലിലെ കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലെ മുറികളിൽനിന്നാണ് യുവതികളെ അറസ്റ്റ് ചെയ്തത്‌. വിദേശരാജ്യങ്ങളിൽനിന്നടക്കം യുവതികളെ എത്തിച്ച്‌ ഇവിടെ അനാശാസ്യകേന്ദ്രം പ്രവർത്തിപ്പിക്കുകയാണെന്ന്‌ പരാതിയുണ്ട്‌

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*