തിരുവനന്തപുരം വഴുതക്കാട് ഇടപ്പഴിഞ്ഞി ജംഗ്ഷനിൽ തെരുവ് നായ ശല്യം രൂക്ഷം: നാട്ടുകാർ ഭീതിയിൽ
തിരുവനന്തപുരം: വഴുതക്കാട് ഇടപ്പഴിഞ്ഞി ജംഗ്ഷൻ പരിസരത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമായതായി പരാതി. രാവിലെയും രാത്രിയും കൂട്ടമായി ഇറങ്ങുന്ന നായകൾ കാൽനട യാത്രക്കാർക്കും സ്‌കൂൾ കുട്ടികൾക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.
പ്രത്യേകിച്ച് ബസ് കാത്തു നിൽക്കുന്നവർക്കും ഓഫീസിലേക്ക് പോകുന്നവർക്കും നായ്ക്കളെ പേടിച്ച് റോഡ് മുറിച്ചുകടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് നേരെ നായ്ക്കൾ ഓടിയടുക്കുകയും ചെയ്തു.
കഴിവതും രാത്രി ഒറ്റക്ക് ഇറങ്ങരുതെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം തള്ളുന്നതും തെരുവ് കച്ചവടക്കാർ ഭക്ഷണാവശിഷ്ട്‌ടങ്ങൾ വലിച്ചെറിയുന്നതും നായ്ക്കളെ ഇവിടേക്ക് ആകർഷിക്കുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
ആവശ്യം:
കോർപ്പറേഷൻ അധികൃതർ ഉടൻ ഇടപെട്ട് ABC - Animal Birth Control പദ്ധതി ശക്തമാക്കണമെന്നും നായ്ക്കളെ പിടിച്ചു കൊണ്ടു പോകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
റിപ്പോർട്ട്: NEWS 05
സ്ഥലം: ഇടപ്പഴിഞ്ഞി JN, വഴുതക്കാട്, തിരുവനന്തപുരം
തീയതി: ജൂലൈ 6 2026
Labels: Trivandrum, Vazhuthacaud, Idappazhinji, Street Dogs, Kerala News, NEWS05


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ