എസ്റ്റേറ്റ്-മുടവൻമുഗൾ പാലം: ഗതാഗതക്കുരുക്കിന് പരിഹാരവുമായി എം.എൽ.എ രാജീവ് ചന്ദ്രശേഖർ

റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി വാഹനഗതാഗതം തിരിച്ചുവിട്ടതോടെ എസ്റ്റേറ്റ് - മുടവൻമുഗൾ പാലത്തിന്റെ നിർമ്മാണ പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് അടിയന്തര ഇടപെടലുമായി എം.എൽ.എ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം അടിയന്തര നിർദ്ദേശം നൽകി. എസ്റ്റേറ്റ് വാർഡ് കൗൺസിലർ ശ്രീ. അഭിലാഷ്, മുടവൻമുഗൾ വാർഡ് കൗൺസിലർ ശ്രീ. ഗോപകുമാർ, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് യോഗം ചേർന്നത്. യോഗത്തിൽ സംസാരിച്ച ഉദ്യോഗസ്ഥർ, വാഹനഗതാഗതം തടസ്സപ്പെടാതെ നിർമ്മാണ പ്രവർത്തനം അതിവേഗംനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. ഇതിലൂടെ നിലവിലുള്ള ഗതാഗതക്കുരുക്കിന് പൂർണ്ണ പരിഹാരം ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. പ്രദേശവാസികൾ ഏറെ പ്രതീക്ഷയോടെയാണ് ഈ നടപടികളെ നോക്കിക്കാണുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*