ചീഫ് കെമിക്കൽ എക്സാമിനറുടെ ഉത്തരവ് പിൻവലിക്കണം: കെജിഒഎ പ്രതിഷേധിച്ചു

തിരുവനന്തപുരം: ചീഫ് കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പിൽ സയന്റിഫിക് ഓഫീസർമാരെ റിപ്പോർട്ടിംഗ് ഓഫീസർമാരാക്കി മാറ്റുകയും അനലിസ്റ്റുമാരുടെ പ്രതിമാസ ജോലി ടാർജറ്റ് ശാസ്ത്രീയ പഠനമില്ലാതെ പുനർനിശ്ചയിക്കുകയും ചെയ്ത ചീഫ് കെമിക്കൽ എക്സാമിനറുടെ ഉത്തരവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ചീഫ് കെമിക്കൽ എക്സാമിനറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു നിലവിൽ അസിസ്റ്റന്റ്, ജോയിന്റ്, ചീഫ് കെമിക്കൽ എക്സാമിനർമാരാണ് റിപ്പോർട്ടിംഗ് ഓഫീസർമാരായി പ്രവർത്തിക്കുന്നത്. കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയുടെ പ്രവർത്തനരീതി ഫോറൻസിക് സയൻസ് ലബോറട്ടറികളിൽ നിന്ന് വ്യത്യസ്തമായതിനാൽ, മതിയായ പ്രവൃത്തിപരിചയമില്ലാത്ത സയന്റിഫിക് ഓഫീസർമാരെ റിപ്പോർട്ടിംഗ് ഓഫീസർമാരായി നിയമിക്കുന്നത് പരിശോധനാ റിപ്പോർട്ടുകളുടെ ഗുണനിലവാരത്തെയും ക്രിമിനൽ നീതിന്യായ സംവിധാനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ,അനലിസ്റ്റുമാരുടെ പ്രതി മാസ ജോലി ടാർജറ്റ് ശാസ്ത്രീയ പഠനമില്ലാതെ വർധിപ്പിച്ചതും ടാർജറ്റ് അടിസ്ഥാനമാക്കി കോൺഫിഡൻഷ്യൽ റിപ്പോർട്ടും സ്ഥാനക്കയറ്റവും നിശ്ചയിക്കുമെന്ന വ്യവസ്ഥ കേരള സർവീസ് റൂൾസിന് വിരുദ്ധമാണെന്നും കെ ജി ഒ എ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മൂന്ന് കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികളിലായി ഒരു ലക്ഷത്തിലധികം കേസുകൾ തീർപ്പാകാതെ കിടക്കുകയാണെന്നും ആവശ്യമായ 125 അനലിസ്റ്റുകൾക്ക് പകരം 40 സയന്റിഫിക് ഓഫീസർമാർ മാത്രമാണ് നിലവിൽ സേവനത്തിലുള്ളതെന്നും സംഘടന ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ കുറവ് പരിഹരിക്കാതെ പുതിയ ഉത്തരവുകൾ നടപ്പാക്കുന്നത് പെൻഡൻസി വർധിപ്പിക്കാനേ ഇടയാക്കൂവെന്നും അഭിപ്രായപ്പെട്ടു. കൂടുതൽ സയന്റിഫിക് ഓഫീസർമാരുടെയും അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർമാരുടെയും തസ്തികകൾ സൃഷ്ടിക്കുക, കണ്ണൂർ, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ പുതിയ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികൾ ആരംഭിക്കുക, നിലവിലുള്ള ലബോറട്ടറികളുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. തിരുവനന്തപുരം ചീഫ് കെമിക്കൽ എക്സാമിനറുടെ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം കെജിഒഎ സംസ്ഥാന സെക്രട്ടറി ജയൻ പി. വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മണിവർണ്ണൻ ജി. കെ., തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി സജി സത്യശീലൻ എന്നിവർ സംസാരിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*