മലയിൻകീഴ് മേഖലയിൽ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: മലയിൻകീഴ് പരിധിയിലെ അണപ്പാട്, ശാന്തംമൂല, കുന്നുംപാറ, നാഗമണ്ഡലം എന്നീ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ.
സംശയാസ്പദമായ ആളുകളുടെ സഞ്ചാരവും ചെറിയ മോഷണങ്ങളും റിപ്പോർട്ട് ചെയ്യുന്നതായി പ്രദേശവാസികൾ പറയുന്നു. സ്ത്രീകളും കുട്ടികളും രാത്രിയിൽ പുറത്തിറങ്ങാൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്.
മേഖലയിൽ പട്രോളിംഗ് വർധിപ്പിക്കണമെന്നും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ അഭ്യർത്ഥിക്കുന്നു. മലയിൻകീഴ് പോലീസിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിട്ടുണ്ട്.
സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ