മലയിൻകീഴ് നാഗമണ്ഡലം ക്ഷേത്ര റോഡിൽ തെരുവ് നായ ശല്യം രൂക്ഷം; പരിസരവാസികൾ ഭീതിയിൽ

മലയിൻകീഴ്: മണപ്പുറം നാഗമണ്ഡലം ക്ഷേത്രത്തിലേക്കുള്ള റോഡിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമായി. കൂട്ടം കൂടി നിൽക്കുന്ന നായകൾ പരിസരവാസികൾക്കും ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്കും ഭീഷണിയാകുന്നു. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും സ്കൂളിൽ പോകുന്ന കുട്ടികൾക്കും പ്രായമായവർക്കും റോഡ് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. നിരവധി തവണ ആളുകൾക്ക് നേരെ നായകൾ ഓടിയടുക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. "ഇവിടെ ABC സർജറിയും ആന്റി റാബിസ് വാക്സിനേഷനും അടിയന്തരമായി നടത്തണം. അല്ലെങ്കിൽ വലിയ അപകടം സംഭവിക്കും" - പരിസരവാസികൾ പറയുന്നു. ക്ഷേത്രത്തിൽ ഉത്സവ കാലത്ത് ഭക്തരുടെ തിരക്ക് കൂടുന്ന സാഹചര്യത്തിൽ പഞ്ചായത്ത് ഉടൻ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*