ഓപ്പറേഷൻ തൂഫാൻ: ശ്രീകാര്യത്തു നിന്നും 85 ഗ്രാം ഓളം MDMA ഡാന്സാഫ് സംഘം പിടികൂടി.
ഓപ്പറേഷൻ തൂഫാന്റെ പശ്ചാത്തലത്തിൽ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്‌ണറുടെ നിർദ്ദേശപ്രകാരം ഡാൻസാഫ് സംഘം ശ്രീകാര്യം ഭാഗത്തു നടത്തിയ പരിശോധനയിൽ MDMA കൈവശം വച്ച് വിൽക്കാൻ ശ്രമിച്ച 2 പേരെ പിടികൂടി. ആയിരൂപ്പാറ, മയിലുംമൂട്, നിതാ മൻസിലിൽ ഷെജീഫ് (36), ചെല്ലമംഗലം, ജനത റോഡ്, സാബു ഭവനിൽ സാബു (37) എന്നിവരാണ് പ്രതികൾ. ഇവരുടെ പക്കൽ നിന്നും 85 ഗ്രാം ഓളം MDMA ആണ് പോലീസ് പിടികൂടിയത്. ടിയാന്മാർക്കെതിരെ മറ്റു നിയമനടപടികൾ സ്വീകരിച്ചുവരുന്നു. കേരളാ പോലീസിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കർശന പരിശോധനകളാണ് തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് പരിധിക്കുള്ളിൽ സിറ്റി പോലീസ് കമ്മീഷ്‌ണറുടെ നേതൃത്വത്തിൽ നടത്തി വരുന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷ്‌ണർ അറിയിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ