ക്രഡായ് കേരള സ്റ്റേറ്റ് കോൺ 2026- ആദ്യമായി തിരുവനന്തപുരത്ത്
കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയുടെയും സാമ്പത്തിക വളർച്ചയുടെയും ഭാവി ചർച്ച ചെയ്യുന്നതിനായി ക്രഡായ് കേരളയുടെ വാർഷിക സമ്മേളനമായ സ്റ്റേറ്റ് കോൺ 2026- ജൂലൈ 3, 4 തീയതികളിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കും, ജൂലൈ മൂന്നിന് രാവിലെ 9:45ന് മുഖ്യമന്ത്രി വി ഡി സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി വനം വന്യജീവി സംരക്ഷണം നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ തിരുവനന്തപുരം മേയർ വി വി രാജേഷ്, ക്രഡായ് ദേശീയ പ്രസിഡന്റ് ശേഖർ ജി പട്ടേൽ, ദേശീയ പ്രസിഡന്റ് റാം റെഡ്ഢി ഗുമി, ക്രഡായ് സൗത്ത് വൈസ് പ്രസിഡന്റ് എം. എ മെഹബൂബ് എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് ആദ്യമായി നടക്കുന്ന സ്റ്റേറ്റ്കോൺ 2026 കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് ഭാവി നിക്ഷേപം സാമ്പത്തിക വളർച്ച എന്നിവ സംബന്ധിച്ച ചർച്ചകൾക്കുള്ള ഒരു പ്രധാന വേദിയായി മാറും എന്ന് സംഘാടകർ അറിയിച്ചു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ