ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് 164 പേർ അറസ്റ്റിൽ, 148 കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാന പോലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 164 പേർ അറസ്റ്റിലായി, 148 കേസുകൾ രജിസ്റ്റർ ചെയ്‌തു. രജിസ്റ്റർ ചെയ്തത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 42 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഒരു കേസും കൊമേർഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസും ഉൾപ്പെടുന്നു. ഇതുകൂടാതെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം 101 കേസുകളും കോട്‌പ (COTPA) പ്രകാരം 97 കേസുകളും രജിസ്റ്റർ ചെയ്തു. പരിശോധനയിൽ 214.205 ഗ്രാം എം.ഡി.എം.എയും 87.548 കി.ഗ്രാം കഞ്ചാവും 2 ഗ്രാം ഹെറോയിനും 2 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തതായി സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്റർ അറിയിച്ചു. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഇതുവരെ 6542 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആകെ 7037 അറസ്റ്റുകൾ നടന്നു. ഇതുവരെ 4603.740 ഗ്രാം എം.ഡി.എം.എയും 551.252 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനത്തുടനീളം 51 ക്ലാസുകൾ നടത്തി. ഇതുവരെ 6846 ബോധവൽക്കരണ ക്ലാസുകളും 329 കൗൺസിലിങ്ങുകളും 5402 ബോധവൽക്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ 9497979794, 9497927797 എന്ന നമ്പറുകളിലേക്കും വാട്‌സ്ആപ്പ് 9995966666 ലേക്കും അറിയിക്കാം news05live team .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*