തുർക്കിയെ സഹായിച്ച ഇന്ത്യക്കു തുർക്കി നൽകിയത്


  ഭൂകമ്പം വന്ന് തുർക്കി തകർന്നു തരിപ്പണമായപ്പോൾ 'ഓപ്പറേഷൻ ദോസ്ത്' വഴി മരുന്നും ഭക്ഷണവും രക്ഷാപ്രവർത്തകരെയും അയച്ച് ആദ്യം സഹായിച്ച രാജ്യങ്ങളിലൊന്ന് ഭാരതമായിരുന്നു. എന്നാൽ ആ നന്ദി പോലും കാണിക്കാതെ, പാകിസ്ഥാൻ ഇന്ത്യക്കെതിരെ പണിതപ്പോൾ ' അവർക്ക് അത്യാധുനിക ഡ്രോണുകളും ആയുധങ്ങളും നൽകി ഇന്ത്യക്കിട്ട് പണിയാനാണ് തുർക്കി നോക്കിയത്. പാകിസ്ഥാനെ കൂട്ടുപിടിച്ച് ഇന്ത്യയെ ചൊറിയാൻ വന്ന തുർക്കിക്ക് ഇന്ന് സ്വന്തം അതിർത്തിയിൽ വച്ച് തന്നെ ഇന്ത്യ നല്ല കിടിലം പണി തിരിച്ചുകൊടുത്തു കഴിഞ്ഞു.

തുർക്കിയുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് കഴിഞ്ഞദിവസം അർമേനിയൻ മണ്ണിൽ ഇന്ത്യയിൽ നിർമ്മിച്ച അത്യാധുനിക അഡ്വാൻസ്ഡ് ടൗഡ് ആർട്ടിലറി ഗൺ സിസ്റ്റംസ് (ATAGS) പീരങ്കികൾ അണിനിരന്നത് കണ്ടതോടെ തുർക്കിക്ക് ശരിക്കും വട്ടപിടിച്ച അവസ്ഥയാണ്! തങ്ങളുടെ സഖ്യകക്ഷിയായ അസർബൈജാനെതിരെ അർമേനിയ ഈ ഇന്ത്യൻ പീരങ്കികൾ ഉപയോഗിക്കുന്നത് കണ്ട് തുർക്കി മാധ്യമങ്ങൾ ഇപ്പോൾ ഭയന്ന് വിറക്കുകയാണ്. പാകിസ്ഥാനെ സഹായിക്കാൻ തുർക്കി തുനിഞ്ഞപ്പോൾ, തുർക്കിയുടെ ശത്രുരാജ്യങ്ങളായ ഗ്രീസ്, സൈപ്രസ്, അർമേനിയ എന്നിവരെയെല്ലാം കൂട്ടുപിടിച്ച് അവർക്കെല്ലാം മാരകമായ ഇന്ത്യൻ ആയുധങ്ങൾ കൊടുത്ത് തുർക്കിയെ ചുരുട്ടിക്കൂട്ടി കൈയ്യിൽ കൊടുത്തിരിക്കുകയാണ് ഭാരതം. പണ്ട് പാകിസ്ഥാന്റെ കൂടെക്കൂടി ഇന്ത്യയെ തകർക്കാൻ നോക്കിയ ഉർദുഗാന് സ്വന്തം അതിർത്തിക്കുള്ളിൽ പോലും ഭയത്തോടെ ജീവിക്കേണ്ട അവസ്ഥയാണ് ഇന്ന് ഇന്ത്യ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. ഇതാണ് മാറിയ ഇന്ത്യയുടെ പവർ! 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*