കേരളത്തിലെ മികച്ച കൗൺസിലറിനുള്ള ഈ അവാർഡ് ജനസേവനത്തിനുള്ള

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള ഈ അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം റോട്ടറി ഇന്റർനാഷണലും വൈ'സ് മെൻസ് ക്ലബ് ഓഫ് തിരുവനന്തപുരം റോയലും സംയുക്തമായി നൽകുന്ന "കേരളത്തിലെ മികച്ച കൗൺസിലർ അവാർഡ്" ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും രേഖപ്പെടുത്തുന്നു. ഈ അംഗീകാരം വ്യക്തിപരമായ നേട്ടമല്ല; കരമന വാർഡിലെ ജനങ്ങൾ എനിക്കു നൽകിയ വിശ്വാസത്തിന്റെയും പിന്തുണയുടെയും അംഗീകാരമാണ്. ജനങ്ങളുടെ ആവശ്യങ്ങൾക്കും വികസന സ്വപ്നങ്ങൾക്കും ഒപ്പം നിന്നുകൊണ്ട് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനമായി ഈ പുരസ്കാരത്തെ ഞാൻ കാണുന്നു. ഈ അംഗീകാരത്തിന് അർഹനാക്കിയ എല്ലാ പ്രിയപ്പെട്ട നാട്ടുകാർക്കും, സഹപ്രവർത്തകർക്കും, സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇനിയും കൂടുതൽ ആത്മാർത്ഥതയോടെയും ഉത്തരവാദിത്വത്തോടെയും ജനസേവന രംഗത്ത് പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകുന്നു. 🙏 എന്റെ വിജയത്തിന് പിന്നിൽ നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. കരമന അജിത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ തിരുവനന്തപുരം നഗരസഭ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*