തട്ടുകടകളിലും റെയ്‌ഡ് ശക്തമാക്കും
വൈകുന്നേരം മാത്രം പ്രവർത്തി ക്കുന്ന സ്ഥാപനങ്ങളുണ്ട്. അവിടങ്ങ ളിൽ വൈകുന്നേരം യൂണിഫോമിൽ സ്കോഡിറങ്ങും. തട്ടുകടകൾ കേന്ദ്രീകരിച്ചും റെയ്‌ഡുണ്ടാകും. അവർക്കെല്ലാം കടയും പരിസരവും ഭക്ഷണവും വൃത്തിയായ രീതിയിൽ കൈകാര്യം ചെയ്യണമെന്ന് ചൂണ്ടി ക്കാട്ടി കോർപ്പറേഷൻ നോട്ടീസ് കൊടുത്തിട്ടുണ്ട്.
രാത്രി കാലങ്ങളിലും ഹോട്ടലുക ളിൽ റെയ്‌ഡുണ്ടാകും. തട്ടുകടകളു ടെ കാര്യത്തിൽ റോഡിൽ കച്ചവടം നടത്തുന്നത് ഒരു അവകാശമായി കരുതുന്ന ചിലരുണ്ട്. തെരുവ് കച്ചവ ടക്കാർക്ക് കേന്ദ്ര സർക്കാരിന്റെ ഒരു നിയമമുണ്ട്. അവർക്ക് ജീവിക്കാൻ കച്ചവടം ചെയ്യാം.
അതിനെ മറയാക്കിക്കൊണ്ട് വലിയ വലിയ ഹോട്ടലുകൾ നടത്തുന്ന വർ ഹൈവേയും റോഡുമൊക്കെ കൈയ്യേറി ഞങ്ങൾക്ക് കച്ചവടം നടത്താനുള്ള അവകാശമുണ്ടെന്ന് ധരിച്ച് കച്ചവടം ചെയ്യുന്നുണ്ട്. ശ ക്തമായ നടപടി സ്വീകരിക്കും,സം ശയമില്ല.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ