അന്താരാഷ്ട്ര യോഗ ദിനം 2026: പൂജപ്പുര പ്രാദേശിക ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര യോഗ ദിനം 2026: പൂജപ്പുര പ്രാദേശിക ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച്, കേന്ദ്ര ആയുർവേദ ശാസ്ത്ര ഗവേഷണ കൗൺസിലിന്റെ (CCRAS) കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം പൂജപ്പുരയിലെ പ്രാദേശിക ആയുർവേദ ഗവേഷണ കേന്ദ്രം പരിപാടികൾ -ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ (Yoga for Healthy Ageing) എന്നതാണ് ഈ വർഷത്തെ സംഘടിപ്പിക്കുന്നു. യോഗ ദിനാചരണത്തി ന്റെ മുഖ്യ പ്രമേയം. ആരോഗ്യമുള്ളതും സജീവവുമായ ഒരു വാർദ്ധക്യകാലം കൈവരിക്കുന്നതിൽ യോഗയ്ക്കുള്ള പങ്ക് സമൂഹത്തിലുടനീളം പ്രചരിപ്പിക്കുകയാണ് ഈ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാന പരിപാടികൾ താഴെ പറയുന്നവയാണ്:
യോഗ സംയോഗ് (Yoga Samyog):
ജീവിതശൈലീരോഗങ്ങളുടെ പ്രതിരോധത്തിലും നിയന്ത്രണത്തിലും യോഗയ്ക്കുള്ള ഫലപ്രാപ്തി വിലയിരുത്തുന്നതിനായി കേന്ദ്രം ഒരു പ്രത്യേക ഗവേഷണ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ആയുർവേദവും യോഗയും സമന്വയിപ്പിച്ചുള്ള ഈ പദ്ധതിയിലൂടെ ഹൈപ്പർടെൻഷൻ. പ്രമേഹം അമിതവണ്ണം. തുടങ്ങിയ ഹൈപ്പോതൈറോയിഡിസം ജീവിതശൈലീരോഗങ്ങളിൽ യോഗയുടെ പ്രയോജനങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുകയും രോഗികളിൽ യോഗാഭ്യാസം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
യോഗ സംഗമം (Yoga Sangamam):
ജൂൺ 21-ന് അന്താരാഷ്ട്ര യോഗ ദിനത്തിൽ പൊതുജനങ്ങളെയും കേന്ദ്രത്തിലെ ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് കൂട്ടായ യോഗാഭ്യാസ പരിപാടി സംഘടിപ്പിക്കും. 'കോമൺ യോഗ പ്രോട്ടോക്കോൾ' (Common Yoga Protocol) അടിസ്ഥാനമാക്കി നടത്തുന്ന ഈ പരിപാടിയിലൂടെ യോഗയുടെ ശാരീരിക-മാനസിക ഗുണങ്ങളെക്കുറിച്ച് അവബോധം വളർത്താനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.
പരിപാടി ജൂൺ 21-ന് രാവിലെ 7.00 മണിക്ക് പൂജപ്പുര സരസ്വതി മണ്ഡപത്തിന് സമീപമുള്ള കോർപ്പറേഷൻ ഹാളിൽ ആരംഭിക്കും. കോമൺ യോഗ പ്രോട്ടോക്കോളിന്റെ പ്രദർശനവും കൂട്ടായ യോഗാഭ്യാസവും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും.
യോഗ സമാവേശ് (Yoga Samavesh):
1.ജീവിതശൈലീരോഗബാധിതർക്കായി പ്രത്യേക ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. വിവിധ രോഗാവസ്ഥകളിൽ യോഗയുടെ പ്രാധാന്യം,അനുയോജ്യമായ യോഗാഭ്യാസങ്ങൾ, രോഗനിയന്ത്രണത്തിൽ യോഗയുടെ എന്നിവയെക്കുറിച്ച് വിദഗ്ദർ ക്ലാസ്സുകൾ നയിക്കും. 2 യുവജന പരിപാടികൾ: കുട്ടികളിലും യുവതലമുറയിലും വളർത്തുന്നതിനായി സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗം, ഉപന്യാസ രചന, രൂപകൽപ്പന, ക്വിസ് തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. യോഗയെക്കുറിച്ചുള്ള അവബോധം പോസ്റ്റർ
3. ഹരിതയോഗ (Haritha Yoga):പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി ആരോഗ്യകരമായ ജീവിതശൈലിയും പൊതുജനങ്ങൾക്കായി ഔഷധസസ്യ തൈകളുടെയും ഫലവൃക്ഷ തൈകളുടെയും വിതരണം നടത്തും.
4. മൈൻഡു്‌ജുൾനെസ് നടത്തം (Mindfulness Walking): മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനുമായി യോഗ പാർക്കിൽ 'മൈൻഡുൾനെസ് നടത്തം' (Mindfulness Walking through Yoga Park) സംഘടിപ്പിക്കും. പ്രകൃതിയോട് ഇണങ്ങിനിന്നുകൊണ്ടുള്ള ഈ പരിപാടി മാനസിക ആരോഗ്യവും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ സഹായിക്കും.
5. യോഗ കണക്ട് (Yoga Connect):പൊതുജനങ്ങൾക്കിടയിൽ യോഗയെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുന്നതിനായി 'യോഗ കണക്ട്' പദ്ധതിയിലൂടെ പോസ്റ്ററുകൾ, ബാനറുകൾ, ഹ്രസ്വ വീഡിയോകൾ, വിവരസന്ദേശങ്ങൾ എന്നിവ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കും. കൂടാതെ, വിവിധ രോഗാവസ്ഥകളിൽ ചെയ്യാവുന്ന യോഗാഭ്യാസങ്ങൾ, 'കോമൺ യോഗ പ്രോട്ടോക്കോൾ', 'വൈ-ബ്രേക്ക്' (Y-Break) പ്രത്യേക എന്നിവയെക്കുറിച്ചുള്ള പ്രോട്ടോക്കോൾ ബോധവത്കരണ ക്ലാസുകളും ചർച്ചകളും സംവാദങ്ങളും ഇതിന്റെ ഭാഗമായി നടക്കും.
യോഗയുടെ സന്ദേശം സമൂഹത്തി ന്റെ എല്ലാ തുറകളിലേക്കും എത്തിക്കുകയും, ആരോഗ്യകരമായ വാർദ്ധക്യം ഉറപ്പാക്കുന്ന രീതിയിൽ ജീവിതശൈലി ക്രമീകരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയുമാണ് ഈ യോഗ ദിനാചരണത്തിലൂടെ CCRAS ന്റെ കീഴിലുള്ള പ്രാദേശിക ആയുർവേദ ഗവേഷണ കേന്ദ്രം ലക്ഷ്യമിടുന്നത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ