ഓപ്പറേഷന്‍ തൂഫാന്‍ ഇന്ന് : 131 പേരെ അറസ്റ്റ് ചെയ്തു: എം.ഡി.എം.എയും മറ്റുമയക്കുമരുന്നുകളും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്‍ ഇന്ന് : 131 പേരെ അറസ്റ്റ് ചെയ്തു: എം.ഡി.എം.എയും മറ്റുമയക്കുമരുന്നുകളും പിടിച്ചെടുത്തു.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 109 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 131 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 797.85 ഗ്രാം എം.ഡി.എം.എയും 2290 ഗ്രാം ഹാഷിഷ് ഓയിലും 2.263 കി.ഗ്രാം കഞ്ചാവും 0.30 ഗ്രാം ഹെറോയിനും 2.41 ഗ്രാം ബ്രൗണ്‍ ഷുഗറും നാല് കഞ്ചാവ് ചെടികള്‍ എന്നിവ പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 4146 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 4471 അറസ്റ്റുകള്‍ നടന്നു. ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ- 3001.34 ഗ്രാം. കഞ്ചാവ്- 378.313 കി.ഗ്രാം. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*