കേരള ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പതാക വിളംബര യാത്രയ്ക്ക് സ്വീകരണം ഒരുക്കിയ മികച്ച നിയമസഭാ മണ്ഡലങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സമ്മാനം നേമം നിയോജക മണ്ഡലത്തിന്.

തിരുവനന്തപുരം: കേരള ടൂറിസം ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പതാക വിളംബര യാത്രയ്ക്ക് മികച്ച സ്വീകരണം ഒരുക്കിയ നിയമസഭാ മണ്ഡലങ്ങൾക്കുള്ള പുരസ്‌കാരങ്ങളിൽ രണ്ടാം സമ്മാനം നേമം നിയോജക മണ്ഡലത്തിന് ലഭിച്ചു. ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ നിയമസഭാ മണ്ഡലങ്ങളിൽ പതാക വിളംബര യാത്രയ്ക്ക് സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിൽ മികച്ച സംഘാടനം നടത്തിയ മണ്ഡലങ്ങളെയാണ് ടൂറിസം വകുപ്പ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തു നേമം നിയോജക മണ്ഡലത്തിനുള്ള പുരസ്കാരം ഓണം വാരാഘോഷം നേമം നിയോജക മണ്ഡലം കൺവീനർമാരായ കോളിയൂർ രാജേഷ്, കരുമം രാജേഷ് എന്നിവർ ചേർന്ന് ടൂറിസം വകുപ്പ് മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. നേമം മണ്ഡലത്തിൽ ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചതിന്റെ അംഗീകാരമായാണ് ഈ പുരസ്കാരം. പ്രവർത്തകർക്കും നാട്ടുകാർക്കും ഒരുപോലെ അഭിമാന നിമിഷമാണിത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*