ഒക്ടോബർ ആദ്യ ആഴ്ചയിൽ തിരുവനന്തപുരത്ത് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം; ലോകശ്രദ്ധയാകർഷിക്കുന്ന ഉത്സവത്തിന് മുന്നൊരുക്കം തുടങ്ങി
തിരുവനന്തപുരം: ഒക്ടോബർ ആദ്യ ആഴ്ചയിൽ തന്നെ നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുകയാണ്. ലോകശ്രദ്ധ ആകർഷിക്കപ്പെടുന്ന മറ്റൊരുത്സവത്തിന് കൂടി തിരുവനന്തപുരം വേദിയാവുകയാണ്.
തമിഴ്‌നാടും കേരളവും പങ്കാളികളാകുന്ന ആയുധപൂജയും വിദ്യാരംഭവുമൊക്കെയായി ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ഉത്സവം മനോഹരമായി നടത്തുന്നതിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വിവിധ സർക്കാർ വകുപ്പുകളുടെയും, ജനപ്രതിനിധികളുടെയും, പത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളുടെ ഭാരവാഹികളുടെ യോഗം ചേർന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ