പ്രധാനമന്ത്രിയെ വെള്ളിയാഴ്ച കൊല്ലുമെന്ന് ഭീഷണി; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം
തിരുവനന്തപുരം :പ്രധാനമന്ത്രി വധഭീഷണിയുമായി സമൂഹമാധ്യമങ്ങളിൽ നരേന്ദ്രമോദിക്കെതിരെ പ്രചരിക്കുന്ന വീഡിയോ വലിയ വിവാദത്തിന് വഴിവെച്ചു.
"വെള്ളിയാഴ്ച്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തലയറക്കും" എന്ന് മലയാളത്തിൽ ഭീഷണിപ്പെടുത്തുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
വീഡിയോയിൽ മലയാളിയായ യുവാവ് പ്രധാനമന്ത്രിയെ അസഭ്യമായ ഭാഷയിൽ അധിക്ഷേപിക്കുകയും വെള്ളിയാഴ്ച ദിവസം വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുന്നുണ്ട്.
വീഡിയോയിലുള്ള വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ ദൃശ്യത്തിലുള്ളത് മലയാളി യുവാവാണെന്ന നിഗമനത്തിൽ സമൂഹമാധ്യമങ്ങളിലൂടെ അന്വേഷണം പുരോഗമിക്കുകയാണ്.
അന്വേഷണം പുരോഗമിക്കുകയാണ്.
വീഡിയോയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തേക്കാനും സാധ്യതയുണ്ട്. രാജ്യത്തിൻ്റെ പരമോന്നത പദവിയിലിരിക്കുന്ന വ്യക്തിക്കെതിരെയുള്ള ഭീഷണി ഗൗരവമായി കണ്ട് കേന്ദ്ര ഏജൻസികളും വിവരം ശേഖരിക്കുന്നുണ്ട്.
അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ