പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക' : രാജീവ് ചന്ദ്രശേഖർ
'
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റേതെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും പ്രചരിക്കുന്ന 'ബിജെപിയുടെ ഓഫിസ് സർക്കുലർ സത്യ വിരുദ്ധമാണ്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു തര ത്തിലുമുള്ള സാമ്പത്തിക ക്രമക്കേടുകളും പാർട്ടിയിൽ നടന്നതായി എവിടെയും കണ്ടെത്തിയിട്ടില്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽത്തന്നെ; ദേശീയ തലം മുതൽ സംസ്ഥാന, ജില്ല, നിയോജക മണ്‌ഡലം തലത്തിൽ വരെ പാർട്ടി ഓഡിറ്റിംഗ് ഭംഗിയായി പൂർത്തീകരിച്ച പാർട്ടിയാണ് ബി.ജെ.പി.
തീർത്തും സുതാര്യമായ സംവിധാനത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കേരളത്തിൽ പൂർത്തീകരിച്ചത് എന്നതിൻ്റെ തെളിവാണ്, ചരിത്രത്തിലാദ്യമായി മൂന്ന് എം.എൽ.എമാരെ നിയമസഭയിലേക്ക് വിജയിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചത്. നിരവധി നിയോജക മണ്‌ഡലങ്ങളിൽ അതിശക്തമായ മത്സരം കാഴ്‌ചവയ്ക്കാനും ബിജെപിക്ക് സാധിച്ചു.
ഇക്കാര്യത്തിൽ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി തന്നെ നേരിട്ട് പാർട്ടി നേതാക്കളെയും പ്രവർത്തകരേയും അനുമോദിച്ചതുമാണ്.
ബി.ജെ.പിയുടെ ഈ വളർച്ചയിലും നേത്യമികവിലും അസൂയാലുക്കളായ ദേശവി രുദ്ധ ശക്തികൾ പടച്ചു വിടുന്ന വ്യാജ വാർത്തകൾക്കെതിരെ പാർട്ടി പ്രവർത്തക ർ ജാഗ്രത പാലിക്കണം.
ഒരു ജനാധിപത്യ പർട്ടിക്കുള്ളിൽ വിവിധ തലങ്ങളിൽ പലവിധ അച്ചടക്ക നടപടി കളും സാധാരണമാണ്. പാർട്ടിയുടെ ആഭ്യന്തര കാര്യമെന്ന നിലയിൽ ഇത് പൊതുസമൂഹത്തേയോ മാധ്യമങ്ങളേയോ ബാധിക്കുന്നതല്ല.
ഇത്തരം വിഷയങ്ങൾ കൃത്യതയോടെ പരിഹരിക്കാൻ കെൽപ്പുള്ള നേത്യത്വവും അണികളുമാണ് ഞങ്ങൾക്കുള്ളത്.
ഇത്തരം വ്യാജവാർത്തകൾ ചമയ്ക്കുന്നവരേയും പ്രചരിപ്പിക്കുന്നവരേയും നിയമ പരമായി നേരിടാൻ തന്നെയാണ് പാർട്ടിയുടെ തീരുമാനം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ