മലയിൻകീഴ് ജംഗ്ഷനിൽ വീണ്ടും ഫ്ലെക്സ് ഭീഷണി; സ്കൂൾ വിദ്യാർത്ഥികൾക്ക് അപകടം, കോടതി ഉത്തരവ് അവഗണന

മലയിൻകീഴ്: ജംഗ്ഷനിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിലും കാൽനടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും വീണ്ടും ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സ്കൂൾ വിദ്യാലയം അടുത്തുള്ള ജംഗ്ഷനിൽ വളരെ അപകടകരമായ രീതിയിലാണ് ഈ ഫ്ലെക്‌സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിനു മുന്നേ ഇത്തരം ബോർഡുകൾ അധികൃതർ നീക്കം ചെയ്തിരുന്നെങ്കിലും വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. കേരള കർഷകസംഘം വിളപ്പിൽ എരിയ സമ്മേളനത്തിന്റെ പ്രചാരണ ഫ്ലെക്സുകളാണ് ഇവ. പൊതുസ്ഥലത്ത് അനുമതിയില്ലാതെ ഫ്ലെക്സ് സ്ഥാപിക്കുന്നത് നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് ഈ നിയമലംഘനം. 19 സ്കൂൾ സമയത്ത് നൂറുകണക്കിന് കുട്ടികൾ ഇതുവഴി പോകുന്നുണ്ട്. ബോർഡുകൾ റോഡിന്റെ നടുക്ക് ആയതിനാൽ വാഹനങ്ങൾക്ക് കാണാൻ പറ്റാതെ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. അധികൃതർ അടിയന്തരമായി ഇടപെട്ട് ഇത്തരം ഫ്ലെക്സസ് ബോർഡുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*