എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളിലെ ഉന്നതവിജയികളെ അനുമോദിച്ചു
എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളിലെ ഉന്നതവിജയികളെ അനുമോദിച്ചു
പള്ളഞ്ചി: മുളിയാർ മണ്ഡലം ബിജെപി ബൂത്ത് 86, 232 ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടൂ, എൽ.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നിടുകുഴി ശ്രീ വീരമാരുതി കേന്ദ്രത്തിൽ വെച്ച് സംഘടിപ്പിച്ച അനുമോദന പരിപാടി ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി ഉദ്ഘാടനം ചെയ്തു.
പുതുതലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസത്തോടൊപ്പം മൂല്യങ്ങളും അച്ചടക്കവും പകർന്നില്ലെങ്കിൽ ഒരു സമൂഹത്തിൻ്റെയല്ല രാജ്യത്തിൻ്റെ തന്നെ നിലനിൽപ്പ് അപകടത്തിലാകുമെന്ന് എംഎൽ അശ്വിനി പറഞ്ഞു.
മുളിയാർ മണ്ഡലം പ്രസിഡൻ്റ് ദിലീപ് പള്ളഞ്ചി അധ്യക്ഷത വഹിച്ചു.
കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡണ്ട് മണി കാവുങ്കാൽ, അഡൂർ ഏരിയ കമ്മിറ്റി പ്രസിഡൻ്റ് രാജേഷ് പാണ്ടി, 86-ാം ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് മധുസൂദനൻ, 232-ാം ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ