ഓപ്പറേഷന്‍ തൂഫാന്‍: 143 പേരെ അറസ്റ്റ് ചെയ്തു: 131 കേസുകളെടുത്തു.

ഓപ്പറേഷന്‍ തൂഫാന്‍: 143 പേരെ അറസ്റ്റ് ചെയ്തു: 131 കേസുകളെടുത്തു.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 143 പേര്‍ അറസ്റ്റിലായി. 131 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 32 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് അഞ്ച് കേസുകളും കൊമേഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഒരു കേസും 27 ചഉജട അരേ പ്രകാരം 93 കേസുകളും കൂടാതെ കോപ്റ്റ പ്രകാരം 53 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 3.578 ഗ്രാം എം.ഡി.എം.എയും 0.266 കി.ഗ്രാം കഞ്ചാവും 0.102 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പും 2.92 ഗ്രാം ചരസ്സും നാല് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 5580 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 5983 അറസ്റ്റുകള്‍ നടന്നു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 109 ബോധവല്‍ക്കരണ ക്ലാസുകളും ഏഴ് കൗണ്‍സിലിങ്ങുകളും നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവല്‍ക്കരണ ക്ലാസ്സുകളുടെ എണ്ണം 6212 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 293 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 5199 ബോധവത്ക്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*