എസ് ടി സ്റ്റുഡൻസ് എംപവർമെന്റ് പ്രോഗ്രാം (STEP ) സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ടൗൺഹാളിൽ തുടക്കം കുറിച്ചു.

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പട്ടികവർഗ്ഗ സമൂഹങ്ങളുടെ വിദ്യാഭ്യാസവും സാമൂഹിക സാംസ്കാരിക പുരോഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും നിരവധി പഠനങ്ങളും ഇടപെടലുകളും നടത്തിവരികയായിരുന്നു. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ശക്തികരണവും, ഭാവി തൊഴിൽ സാധ്യതകളുടെ വികസനവും ലക്ഷ്യമിട്ട് എസ് ടി സ്റ്റുഡൻസ് എംപവർമെന്റ് പ്രോഗ്രാം (STEP) എന്ന പേരിൽ ഒരു സമഗ്ര സംരംഭത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. 2026 ൽ പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പഠനം പൂർത്തിയാക്കിയ തിരുവനന്തപുരം ജില്ലയിലെ ST വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സാധ്യതകൾ, വിവിധ കോഴ്സുകൾ, തൊഴിൽ മേഖലയിലെ അവസരങ്ങൾ എന്നിവയെക്കുറിച്ച് പരിചയപ്പെടുത്തുകയും അവരുടെ തുടർ പഠനത്തിന് ആവശ്യമായ മാർഗ്ഗനിർദ്ദേശവും പിന്തുണയും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ, ഡോ.എ. സുഹൃത്ത് കുമാർ ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ, ആദിവാസി ക്ഷേമസമിതി (AKS),വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് 27-06-2026 രാവിലെ 10 മണിക്ക് നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ.ആർ ജയദേവന്റെ അധ്യക്ഷതയിൽ നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഐഎഎസ് മുഖ്യപ്രഭാഷണംനടത്തി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈജു കുമാർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. സുനീഷ് വടക്കുമ്പാടൻ അക്ടോറയുടെ നേതൃത്വത്തിൽ നടന്ന വ്യക്തിത്വ വികസന പരിപാടി ശ്രേദ്ധേയമായി. വൈകുന്നേരം നടന്ന സമാപന സമ്മേളനം വി.ജോയ് എംഎൽഎ നിർവഹിച്ചു. AKS നേതാവ് വിദ്യാധരൻകാണി അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ബി.വിജയൻ നായ സെക്രട്ടി ഡോ.എ. സുഹൃത്കുമാർ ലൈബ്രറി ആന്റ് റിസർച്ച് സെന്റർ നന്ദി പ്രകാശിപ്പിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*