വട്ടിയൂർക്കാവിലെ മൂന്നാം മൂട്ടിൽ SHO വിപിൻ്റെ വീട്ടിലേയ്ക്ക് നടന്ന മാർച്ചിലെ കിരാതമായ പോലീസ് നടപടിയിൽ 3 യുവമോർച്ച നേതാക്കൾക്ക് ഗുരുതര പരിക്ക്

 



വട്ടിയൂർക്കാവിലെ മൂന്നാം മൂട്ടിൽ SHO വിപിൻ്റെ വീട്ടിലേയ്ക്ക് നടന്ന മാർച്ചിലെ കിരാതമായ പോലീസ് നടപടിയിൽ 3 യുവമോർച്ച നേതാക്കൾക്ക് ഗുരുതര പരിക്ക്


വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സി ഐ വിപിന്റെ വസതിയിലേക്ക് യുവമോർച്ച വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ യുവമോർച്ച

ജില്ല സെക്രട്ടറി ആകാശ് 

വട്ടിയൂർകാവ് മണ്ഡലം പ്രസിഡന്റ് ആദർശ്

വട്ടിയൂർകാവ് മണ്ഡലം ജനറൽ സെക്രട്ടറി അരുൺ എന്നിവരെ ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജല പീരങ്കി അകലം പാലിക്കാതെ പ്രയോഗിച്ചാണ് പ്രവർത്തകരെ കരുതി കൂട്ടി പോലീസ് പരുക്കേൽപ്പിച്ചത് എന്ന് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ വിഷ്ണു കെ ആചാരി ആരോപിച്ചു.


SHO വിപിൻ്റെ വീട്ടിലേയ്ക്ക് നടന്ന പ്രതിഷേധ മാർച്ച് ബിജെപി സിറ്റി ജില്ല ജന:സെക്രട്ടറി പാപ്പനംകോട് സജി ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന ജന:സെക്രട്ടറി ഗോകുൽ ഗോപിനാഥ് പരിപാടി അഭിസംബോധന ചെയ്ത് സംസാരിച്ചു, കൗൺസിലർ ഗിരി കുമാർ,ബിജെപി സിറ്റി ജില്ല ട്രഷറര്‍ കൃഷ്ണ കുമാർ, യുവമോർച്ച സിറ്റി ജില്ല പ്രസിഡന്റ്‌ കെ. വിഷ്ണു,ബിജെപി മണ്ഡലം പ്രസിഡന്റ്‌ മണികണ്ഠൻ, അഭിലാഷ്, എസ്.ശ്രീജിത്ത്‌, രഞ്ജിത്ത്,എന്നിവർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി


NB: പരിക്കേറ്റ യുവമോർച്ച പ്രവർത്തകരെ ആറ്റുകാൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചു




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*