ബൈക്ക് മോഷണ കേസിലെ പ്രതികളെ പോലീസ് പിടികൂടി
നാലാഞ്ചിറ സ്വദേശിയായ വ്യക്തിയുടെ ഏകദേശം രണ്ടരലക്ഷം രൂപയോളം വിലമതിക്കുന്ന KTM ഇനത്തിൽപെട്ട ബൈക്ക് മോഷ്ടിച്ച പ്രതിയെ മണ്ണന്തല പോലീസ് പിടികൂടി. പന്തളം, കടക്കാട്, കുംബാര വീട്ടിൽ,നാസറുദീൻ മകൻ മുഹമ്മദ് അനസ് (19) ആണ് അറസ്റ്റിലായത്. ടിയാൻ പാണൻവിള ഭാഗത്തു 01.06.2026 തീയതി പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിക്കുകയായിരുന്നു .
തമ്പാനൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു ബൈക്ക് മോഷണ കേസിലെ പ്രതിയെ തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട, പൂവച്ചൽ, ആലുമുക്ക്, തടത്തരികത്തു വീട്ടിൽ രതീഷ് മകൻ അനന്ദു (18 വയസ്സ്, 10 മാസം )എന്നയാളാണ് അറസ്റ്റിലായത്. 03.05.2026 തീയതി, തമ്പാനൂർ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന കാട്ടായിക്കോണം സ്വദേശിയുടെ വാഹനം മോഷ്ടിച്ച കേസിലാണ്, ടിയാനെ തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ടീ കേസ്സുകളിൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ